Image

സഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമം

ജോയി­ച്ചന്‍ പുതു­ക്കുളം Published on 16 January, 2016
സഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമം
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭ­യുടെ നോര്‍ത്ത് അമേ­രി­ക്ക­-­യൂ­റോപ്പ് ഭദ്രാ­സ­ന­ത്തിന്റെ അധീ­ന­ത­യി­ലുള്ള നോര്‍ത്ത് ഈസ്റ്റ്, ഈസ്റ്റ് ഈസ്റ്റ് സെന്റ­റിലെ ഇട­വ­ക­ക­ളുടെ സംയുക്ത അനു­സ്മ­രണ യോഗം ജനു­വരി 18­-ന് ക്യൂന്‍സ് വില്ലേ­ജി­ലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നട­ത്ത­പ്പെ­ട്ടു.

ക്വയ­റിന്റെ "Amazing Grace' എന്ന പ്രാരംഭ ഗാന­ത്തോ­ടൊപ്പം, വൈകിട്ട് 7 മണിക്ക് തുട­ങ്ങിയ ശുശ്രൂ­ഷ­യ്ക്ക് ഭദ്രാ­സന ബിഷപ്പ് റൈറ്റ് റവ.­ഡോ. ഗീവര്‍ഗീസ് മാര്‍ തിയ­ഡോ­ഷ്യസ് എപ്പി­സ്‌കോപ്പ നേതൃത്വം കൊടു­ത്തു. നോര്‍ത്ത് സൗത്ത് റീജി­യ­നില്‍ നിന്നുള്ള റവ. ഐസക് പി. കുര്യന്‍, റവ. റോയി തോമ­സ്, റവ. ഡെന്നീസ് ഏബ്ര­ഹാം, റവ. ഷിബി ഏബ്ര­ഹാം, റവ. ഷിനോയ് ജോസ­ഫ് എന്നീ വൈദീ­കരെ കൂടാതെ ഡോ. റോണ്‍ ജേക്ക­ബ്, ജയ്‌സണ്‍ വര്‍ഗീ­സ്, റോഷന്‍ വര്‍ഗീ­സ്, ജസ്റ്റിന്‍ ജോര്‍ജ്, സ്റ്റെഫി തോമ­സ്, സുനില്‍ വര്‍ഗീസ് എന്നി­വരും ശുശ്രൂഷ­യില്‍ പങ്കാ­ളി­ക­ളാ­യി.

ടി.­എസ് ചാക്കോ (എ­ബ­നേ­സര്‍ മാര്‍ത്തോമാ ചര്‍ച്ച്, പോര്‍ട്ട്‌ചെ­സ്റ്റര്‍), മറി­യാമ്മ ഏബ്രഹാം (എ­പ്പി­ഫാനി മാര്‍ത്തോമാ ചര്‍ച്ച്) എന്നി­വര്‍ ഒന്നും രണ്ടും പാഠ­ഭാ­ഗ­ങ്ങള്‍ വായി­ച്ചു.

റവ. വര്‍ഗീസ് കെ. തോമ­സിന്റെ പ്രാരംഭ പ്രാര്‍ത്ഥ­ന­യ്ക്കു­ശേഷം റൈറ്റ് റവ.ഡോ ഗീവര്‍ഗീസ് മാര്‍ തിയഡോ­ഷ്യസ് തിരു­മേനി ഈ അനു­സ്മ­രണ യോഗ­ത്തി­ലേക്ക് എത്തി­യ­വരെ സ്വാഗതം ചെയ്ത­തോ­ടൊപ്പം മാര്‍ത്തോമാ സഭ­യ്ക്കും, നോര്‍ത്ത് അമേ­രി­ക്ക- യൂറോപ്പ് ഭദ്രാ­സ­ന­ത്തിനും സ­ഖ­റി­യാസ് തിരു­മേ­നി­യില്‍ നിന്നും ലഭിച്ച നേതൃ­ത്വ­ത്തേയും പ്രവര്‍ത്ത­ന­ങ്ങ­ളേയും അനു­സ്മ­രി­ക്കു­കയും ചെയ്തു.

മാര്‍ത്തോമാ സഭയ്ക്ക് അഖി­ല­ലോക തല­ത്തില്‍ സഖ­റി­യാസ് തിരു­മേ­നി­യില്‍ കൂടി ലഭിച്ച അംഗീ­കാ­രത്തെ ചൂണ്ടി­ക്കാ­ട്ടി­യ­തൊപ്പം, എക്യൂ­മെ­നി­ക്കല്‍ പ്രസ്ഥാ­ന­ത്തിന് തിരു­മേനി നല്‍കിയ സംഭാ­വ­ന­കളെ സ്മരി­ക്കു­കയും ചെയ്തു. ഈ ഭദ്രാ­സാ­ന­ത്തിന്റെ ആദ്യ റസി­ഡന്റ് ബിഷ­പ്പായി കട­ന്നു­വന്ന സഖ­റി­യാസ് തിരു­മേ­നി­യുടെ ദീര്‍ഘ­ദര്‍ശ­ന­ത്തി­ന്റേ­യും, പരി­ശ്ര­മ­ത്തി­ന്റേയും ഫല­മാണ് ഇന്നു കാണുന്ന സീനായ് മാര്‍ത്തോമാ സെന്റ­റ­റും, നോര്‍ത്ത് അമേ­രി­ക്ക- യൂറോപ്പ് ഭദ്രാ­സ­ന­ത്തിന്റെ വളര്‍ച്ച­യു­മെന്ന് തിരു­മേനി ചൂണ്ടി­ക്കാ­ട്ടി.

സഖ­റി­യാസ് തിരു­മേ­നി­യുടെ നേതൃ­ത്വ­ത്തി­ലുള്ള പദ്ധ­തി­ക­ളും, പ്രവര്‍ത്ത­ന­ങ്ങളും മനുഷ്യ നന്മയെ ലാക്കാ­ക്കി­യാ­യി­ട്ടു­ള്ള­താ­ണെന്നും, തിരു­മേ­നി­യു­മായി വളരെ ചെറു­പ്പ­ത്തില്‍ തന്നെ സൗഹൃദം തുട­ക്ക­മി­ട്ടി­രുന്ന കാര്യവും തിരു­മേനി അനു­സ്മ­രി­ച്ചു.

"Dream is one Thing, which dosenot sleep' എന്ന ഡോ. അബ്ദുള്‍ കലാ­മിന്റെ വാക്കു­കള്‍ അഭി­വന്ദ്യ സഖ­റി­യാസ് തിരു­മേ­നി­യുടെ കാര്യ­ത്തില്‍ അന്വര്‍ത്ഥ­മാ­യി­രു­ന്നു­വെന്നും തിരു­മേ­നി­യെ­ക്കു­റി­ച്ചുള്ള മധു­രി­ക്കുന്ന ഓര്‍മ്മ­ക­ളു­മായി ആ പുണ്യാ­ത്മാവ് തുട­ങ്ങി­വെച്ച സേവ­ന­ങ്ങ­ളും, പ്രസ്ഥാ­ന­ങ്ങളും നമുക്ക് തുട­രാ­മെ­ന്നും, ആയ­തി­ലേക്ക് അഭി. സഖ­റി­യാസ് തിരു­മേനി നമ്മുടെ പ്രചോ­ദ­ന­മാ­കട്ടെ എന്നും പ്രാര്‍ത്ഥി­ച്ചു.

പിന്നീട് നോര്‍ത്ത് ഈസ്റ്റ് ഇട­വ­ക­ക­ളിലെ പട്ട­ക്കാരെ പ്രതി­നി­ധീ­ക­രിച്ച് റവ. ഷിബു മാത്യു (ലോം­ഗ്‌­ഐ­ലന്റ് മാര്‍ത്തോമാ ചര്‍ച്ച്) അഭി­വന്ദ്യ സഖ­റി­യാസ് തിരു­മേ­നി­യെ­ക്കു­റിച്ച് അനു­സ്മ­രണ പ്രഭാ­ഷണം നട­ത്തി. തിരു­മേ­നി­യോ­ടു­കൂടി ഉണ്ടാ­യി­രുന്ന ജീവിതം അനു­സ്മ­രിച്ച അച്ചന്‍, സഖ­റി­യാസ് തിരു­മേ­നി­യുടെ ജീവി­ത­മൂ­ല്യ­ത്തെ­പ്പ­റ്റിയും, ദര്‍ശ­ന­ത്തെ­പ്പ­റ്റിയും സംസാ­രി­ച്ചു. തിരു­മേനി ഒരു നല്ല ഗുരു­വും, നല്ല മിഷ­ണ­റി­യും, അതൊ­ടൊപ്പം നല്ലൊരു ദീര്‍ഘ­ദര്‍ശി­യു­മാ­യി­രു­ന്നു­വെന്ന് അച്ചന്‍ ഓര്‍മ്മി­പ്പി­ച്ചു.

മെയ് 1-ന് അഖി­ല­ലോക തൊഴി­ലാളി ദിന­ത്തില്‍, എപ്പി­സ്‌കോ­പ്പ­യായി സ്ഥാനാ­രോ­ഹണം ചെയ്ത തിരു­മേനി സഭയ്ക്ക് അഭി­മാ­ന­ക­ര­വും, ജന­ങ്ങള്‍ക്ക് ഉപ­കാ­ര­പ്ര­ദ­വു­മായ അനേകം പ്രസ്ഥാ­ന­ങ്ങള്‍ സ്ഥാപിച്ച വ്യക്തി­യാ­യി­രു­ന്നു­വെന്നും ചൂണ്ടി­ക്കാ­ട്ടി. അനേകം ആളു­കള്‍ക്ക് നല്ല സ്‌നേഹി­തനും ആത്മീയ പിതാ­വു­മാ­യി­രു­ന്നു­വെന്നും ഓര്‍മ്മി­പ്പി­ച്ചു. യേശു­ദേ­വന്റെ സ്‌നേഹ­ത്തിന്റെ മാസ്മ­രി­ക­ത­യില്‍ ആളു­കള്‍ ആകര്‍ഷി­ക്ക­പ്പെ­ട്ടെ­തെ­ങ്കില്‍, ഇവിടെ പരി­ച­യ­പ്പെ­ടു­ന്ന­വ­രുടെ മന­സ്സില്‍ ഒരു ഇടം­കണ്ട ബിഷപ്പാ­യി­രുന്നു അഭി. സഖ­റി­യാസ് തിരു­മേ­നിയെന്നും ഓര്‍മ്മി­പ്പി­ച്ചു.

ജീവി­ത­ത്തിന്റെ അവ­സാനം വരെ ദൈവ­ദൗ­ത്യ­ത്തി­നായി വിനി­യോ­ഗിച്ച തിരു­മേ­നി, 2015 ഡിസം­ബര്‍ 27­-ന് സഭ­യ്ക്കും, ജന­ങ്ങള്‍ക്കും വേദ­ന­യു­ള­വാക്കി നമ്മെ വിട്ടു­പോ­യെ­ങ്കിലും തിരു­മേ­നി­യുടെ മാതൃ­ക­ക­ളും, ജീവി­ത­പാ­ത­കളും പിന്‍പറ്റി ജീവി­ക്കു­ന്ന­തി­നോ­ടൊ­പ്പം, തിരു­മേ­നി­യുടെ ജീവി­ത­ത്തി­നായി ദൈവത്തെ സ്തുതിക്കാം എന്നും വിശ്വാസി സമൂ­ഹ­ത്തോട് അച്ചന്‍ ആഹ്വാനം ചെയ്തു.

പിന്നീട് അനു­സ്മ­രണ പ്രസംഗം നട­ത്തിയ തമ്പി കുര്യന്‍ (കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച്ച്, ബോസ്റ്റണ്‍) അഭി­വന്ദ്യ സഖ­റി­യാസ് തിരു­മേ­നി­യോ­ടൊപ്പം സഹ­ക­രിച്ച് പ്രവര്‍ത്തി­ക്കാന്‍ ലഭിച്ച ധന്യ­നി­മി­ഷ­ങ്ങളെ ഓര്‍ക്കു­ക­യും, തിരു­മേ­നി­യു­മാ­ണ്ടാ­യി­രുന്ന ഊഷ്മള ബന്ധത്തെ അനു­സ്മ­രി­ക്കു­കയും ചെയ്തു. തിരു­മേ­നി­യുടെ വിവി­ധ­ങ്ങ­ളായ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ ഒരു കൈത്താ­ങ്ങല്‍ നല്‍കു­വാന്‍ സാധി­ച്ച­തില്‍ ചാരി­താര്‍ത്ഥ്യ­മു­ണ്ടെ­ന്നും, അതു­പോലെ സഖ­റി­യാസ് തിരു­മേ­നി­യില്‍ നിന്നും ലഭിച്ച സ്‌നേഹ­ത്തിനും കരു­ത­ലിനും എത്ര നന്ദി കരേ­റ്റി­യാലും മതി­യാ­വി­ല്ലെന്നും അനു­സ്മ­രി­ച്ചു.

വിവിധ സഭ­ക­ളുടെ മേല­ധ്യ­ക്ഷ­ന്മാ­രില്‍ നിന്നും തസം­ഘ­ടനാ നേതൃ­ത്വ­ത്തില്‍ നിന്നും ലഭിച്ച അനു­ശോ­ചന സന്ദേ­ശ­ങ്ങള്‍ ഭദ്രാ­സന സെക്ര­ട്ടറി റവ. ബിനോയി തോമസ് വായി­ച്ചു. റൈറ്റ് റവ. സഖ­റി­യാസ് മാര്‍ നിക്ക­ളാ­വോസ് (മ­ല­ങ്കര ഓര്‍ത്ത­ഡോ­ക്‌സ്), റൈറ്റ് റവ. തോമസ് മാര്‍ യൗസേ­ബി­യോസ് (മ­ല­ങ്കര കാത്ത­ലിക് ചര്‍ച്ച്), ബിഷപ്പ് ജോണ്‍ സി. ഇട്ടി (സി.­എ­സ്.­ഐ), റവ. ജോണ്‍ മഗ്ലൗ­സ്, നാഷ­ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്ര­ട്ടറി ജിം വിംഗ്ലര്‍ എന്നി­വര്‍ അഭി­വന്ദ്യ തിരു­മേ­നി­യുടെ വിയോ­ഗ­ത്തില്‍ ദുഖം രേഖ­പ്പെ­ടു­ത്തി.

വിവിധ ഇട­വ­ക­ക­ളില്‍ നിന്നും ഈ അനു­സ്മ­രണ യോഗ­ത്തി­ലേക്ക് കട­ന്നു­വന്ന വൈദീ­കര്‍, ഭദ്രാ­സന അസം­ബ്ലി, മണ്ഡല അംഗ­ങ്ങള്‍, കൈസ്ഥാന സമിതി അംഗ­ങ്ങള്‍, സഭാ വിശ്വാ­സി­കള്‍ എന്നി­വ­രോ­ടുള്ള നന്ദിയും സ്‌നേഹവും ബിനോ തോമസ് അച്ചന്‍ അറി­യി­ച്ചു.

അഭി­വന്ദ്യ സഖ­റി­യാസ് തിരു­മേ­നി­യുടെ ജീവി­ത­ത്തേ­യും, ലഭിച്ച മാതൃ­ക­ക­ളേയും. തിരു­മേനി സഭ­യ്ക്കും, ജന­ങ്ങള്‍ക്കും ചെയ്ത സേവ­ന­ങ്ങ­ളേയും ഓര്‍ത്ത് അച്ചന്‍ സ്തുതി കരേ­റ്റു­കയും ചെയ്തു.

ഈ അനു­സ്മ­രണ മീറ്റിം­ഗിന് വേദി­യൊ­രു­ക്കി­കൊ­ടുത്ത സെന്റ് ജോണ്‍സ് ഇട­വ­ക­യ്ക്കും, ഇട­വക ചുമ­ത­ല­ക്കാര്‍ക്കും അഭി­വന്ദ്യ തിരു­മേ­നി­യു­ടേ­യും, ഭദ്രാ­സ­ന­ത്തി­ന്റേയും പേരി­ലുള്ള നന്ദിയും കട­പ്പാടും അറി­യി­ച്ചു.

നോര്‍ത്ത്- സൗത്ത് ഈസ്റ്റ് റീജി­യ­നില്‍ നിന്നും കട­ന്നു­വന്ന എല്ലാ പട്ട­ക്കാ­രോ­ടു­മുള്ള നന്ദിയും സ്‌നേഹവും ബിനോയി അച്ചന്‍ അറി­യി­ച്ചു. പ്രത്യേ­കിച്ച് ഭദ്രാ­സ­നാ­ധി­പ­നായ അഭി­വന്ദ്യ തിയ­ഡോ­ഷ്യസ് തിരു­മേ­നി­യോ­ടുള്ള കട­പ്പാടും അറി­യി­ച്ചു.

അഭി­വന്ദ്യ സഖ­റി­യാസ് തിരു­മേനി രചിച്ച ഗാന­ങ്ങള്‍ ഉള്‍പ്പടെ മനോ­ഹ­ര­ങ്ങ­ളായ ഗാന­ങ്ങള്‍ ആല­പിച്ച ക്വയ­റി­നോ­ടുള്ള നന്ദിയും കട­പ്പാടും സെക്ര­ട്ടറി അച്ചന്‍ അറി­യി­ച്ചു.

റവ.­ഡോ. ഫിലിപ്പ് വര്‍ഗീസ് അച്ചന്റെ പ്രാര്‍ത്ഥ­നയ്ക്കും, അഭി. ഗീവര്‍ഗീസ് മാര്‍ തിയ­ഡോ­ഷ്യസ് തിരു­മേ­നി­യുടെ ആശീര്‍വാ­ദ­ത്തിനും ശേഷം ക്വയ­റിന്റെ "Nearer my God to thee' എന്ന ഗാന­ത്തോടെ അനു­സ്മ­രണ ശുശ്രൂ­ഷയ്ക്ക് വിരാ­മ­മാ­യി.

കാലം ചെയ്ത അഭി. സഖ­റി­യാസ് മാര്‍ തിയോ­ഫി­ലോസ് സഫ്ര­ഗന്‍ മെത്രാ­പ്പോ­ലീത്ത തിരു­മേനി കട­ന്നു­പോയ ജീവിത വഴി­ക­ളില്‍ നിന്നും അടര്‍ത്തി­യെ­ടുത്തതും, തിരു­മേ­നി­യുടെ ജീവി­ത­ദര്‍ശ­ന­ങ്ങ­ളും, പ്രവര്‍ത്ത­ന­മ­ണ്ഡ­ല­ങ്ങളും ഉള്‍ക്കൊള്ളി­ച്ചു­കൊ­ണ്ടുള്ള വീഡിയോ പ്രദര്‍ശ­നവും ഉണ്ടാ­യി­രു­ന്നു.

ഭദ്രാ­സന എപ്പി­സ്‌കോപ്പ റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ തിയ­ഡോ­ഷ്യസ് തിരു­മേ­നി­യുടെ കൈമു­ത്തോടെ അനു­സ്മ­രണ യോഗ­ത്തിന് തിര­ശീല വീണു.

സി.­എസ് ചാക്കോ (എ­ബ­നേ­സര്‍ മാര്‍ത്തോമാ ചര്‍ച്ച്) ഭദ്രാ­സന മെമ്പര്‍/ഇട­വക സെക്ര­ട്ടറി അറി­യി­ച്ച­താ­ണി­ത്.

സഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമംസഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമംസഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമംസഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമംസഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമംസഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമംസഖ­റി­യാസ് മാര്‍ തെയോ­ഫി­ലോസ് സഫ്ര­ഗന്‍ തിരു­മേ­നിക്ക് കണ്ണീ­രില്‍ കുതിര്‍ന്ന പ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക