Image

31 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റുചെയ്തു

Published on 22 January, 2012
31 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റുചെയ്തു
ഇസ്‌ലാമാബാദ് : സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 31 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താനിലെ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റുചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന 14 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. 

പാക് തീരത്തുനിന്നും 110 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍ പിടിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. 

പിടിയിലായവരെ കറാച്ചിയില്‍ എത്തിച്ച് ലോക്കല്‍ പോലീസിന് കൈമാറിയതായും വക്താവ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം 122 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റുചെയ്തിരുന്നു. ഈ മാസം ആദ്യം ജയിലുണ്ടായിരുന്ന 179 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ വിട്ടയച്ചിരുന്നു. ഇനിയും 360 ലേറെ മത്സ്യത്തൊഴിലാളികള്‍ പാകിസ്താനിലെ ജയിലിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക