തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യനിധിയുടെ മൂല്യനിര്‍ണ്ണയം ഫെബ്രുവരി പകുതിയോടെ തുടങ്ങുമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍ എം.വി നായര്‍ പറഞ്ഞു. ഫെബ്രുവരി 17 നോ 18നോ പരിശോധന തുടങ്ങി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനായി മൂല്യനിര്‍ണയ സമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്തയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.
സമതിയുടെ പ്രവര്‍ത്തനത്തിനായി ദേവസ്വം ബോര്‍ഡ് പ്രത്യേക ഓഫീസ് അനുവദിച്ചുണ്ടെന്നും അടുത്തയോഗം ഫെബ്രുവരി ഒന്‍പതിന് ചേരും. മൂല്യനിര്ണയത്തിനുമുമ്പായി മൂന്നുദിവസത്തെ പ്രത്യേക ട്രയല്‍ പരിശോധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.