Image

കേരള കോണ്‍.-ബി യിലെ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും ഘടകകക്ഷികളും ഇടപെടണമെന്ന് എന്‍എസ്എസ്

Published on 22 January, 2012
കേരള കോണ്‍.-ബി യിലെ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും ഘടകകക്ഷികളും ഇടപെടണമെന്ന് എന്‍എസ്എസ്
പെരുന്ന: കേരള കോണ്‍ഗ്രസ്-ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും ഘടകകക്ഷികളും ഇടപെടണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. മന്ത്രി ഗണേഷ്‌കുമാര്‍ കുറച്ചുകൂടി സമചിത്തത കാട്ടണമെന്ന നിലപാടില്‍ മാറ്റമില്ല. 

പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ബാലകൃഷ്ണപിള്ളയുടെ വാക്കുകള്‍ ഗണേഷിന് ബാധകമാണ്. പ്രശ്‌നം സൗമ്യമായി പരിഹരിക്കണം. തെറ്റ് ചെയ്തവരെ ഉള്‍ക്കൊള്ളാന്‍ എന്‍എസ്എസിനാകില്ല. ഇ-മെയില്‍ വിവാദത്തില്‍ രാഷ്ട്രീയ ഉദ്ദേശ്യമുണ്‌ടോയെന്ന് സംശയിക്കുന്നതിനാല്‍ അഭിപ്രായം പറയുന്നില്ലെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക