Image

ഇന്ത്യന്‍ വംശജനു അമേരിക്കയില്‍ 20 വര്‍ഷം കഠിന തടവ്‌

എബി മക്കപ്പുഴ Published on 23 January, 2012
ഇന്ത്യന്‍ വംശജനു അമേരിക്കയില്‍ 20 വര്‍ഷം കഠിന തടവ്‌
ഡാലസ്‌: മെക്‌സിക്കന്‍ മയക്കുമരുന്നു സംഘവുമായി ചേര്‍ന്ന്‌ സാമ്പത്തിക ഇടപാടുകളിലൂടെ (Black Market Peso Exchange) ലക്ഷങ്ങളുടെ വെട്ടിപ്പ്‌ നടത്തിയ കേസിലാണ്‌ ശിക്ഷ. സുഗന്ധ വ്യാപാരിയായ വിക്രം ദത്തക്കാണ്‌ (51) ന്യൂയോര്‌ക്കിലെ മന്‍ഹട്ടന്‍ ഫെഡറല്‍ കോടതി 20 വര്‌ഷത്തെ തടവ്‌ ശിക്ഷ വിധിച്ചത്‌.

51 കാരനായ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പാര്‌ത്ത വിക്രം ദത്തക്ക്‌ ന്യൂയോര്‍ക്ക്‌ ,ടെക്‌സാസ്‌,അരിസോണ,കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ സുഗന്ധ കച്ചവട കേന്ദ്രങ്ങളുണ്ട്‌. ടെക്‌സാസ്‌ മെക്‌സികോ അതിര്‍ത്തിയിയിലാണ്‌ പ്രധാന കച്ചവട കേന്ദ്രം.

ദത്തയുടെയും അനുയായികളുടെയും ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ 25 ദശലക്ഷം ഡോളറോളം നിക്ഷേപിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഒരു വര്‍ഷത്തില്‌ ഏകദേശം 30 മില്യന്‍ ഡോളറിന്റെ ബിസിനസ്‌ നടത്തിയതായി ശിക്ഷ വിധിച്ച മന്‍ഹട്ടന്‍്‌ ഫെഡറല്‌ ജഡ്‌ജി വെളിപ്പെടുത്തി. അമേരിക്കയില്‍ നിയമ വിരുദ്ധമായി കച്ചവടം നടത്തി വന്ന മയക്കുമരുന്ന്‌ ലോബികളില്‍ നിന്നും വളരെ കുറഞ്ഞ നിരക്കില്‍ ഡോളര്‌ വാങ്ങി മെക്‌സികോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സിയാക്കി മാറ്റുകയായിരുന്നു വര്‍ഷങ്ങളായി വിക്രം ദത്ത നടത്തിവന്നത്‌.

സംശയം തോന്നിയ 29 ആള്‍ക്കാരെ ചോദ്യം ചെയ്‌തത്തില്‍ 21 പേരും പെസോ എക്‌സ്‌ചേഞ്ച്‌ ബിസിനെസ്സുമായി ബന്ധമുള്ളതായി സ്ഥിതീകരിച്ചു കഴിഞ്ഞതായി യു.എസ്‌. ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ജസ്റ്റിസ്‌ വെള്ളിയാഴ്‌ച വെളിപ്പെടുത്തി.
ഇന്ത്യന്‍ വംശജനു അമേരിക്കയില്‍ 20 വര്‍ഷം കഠിന തടവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക