Image

കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണം

ഡോ. മുരളീരാജന്‍ Published on 23 January, 2012
കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണം
വാഷിങ്ങ്ടണ്‍ ഡി.സി.: കേന്ദ്രപ്രവാസികാര്യമന്ത്രി ശ്രീ. വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ വച്ച് ഊഷ്മളമായ സ്വീകരണം നല്‍കി. ഇന്‍ഡ്യന്‍ അംബാസ്സഡര്‍ ശ്രീമതി നിരുപമ റാവു, ഇന്‍ഡ്യന്‍ സമൂഹത്തിലെ ക്ഷണിക്കപ്പെട്ട 150 ഓളം വരുന്ന അത്ഥികളുടെ സമക്ഷത്തില്‍ ശ്രീ. വയലാര്‍ രവിയെ സ്വാഗതം ചെയ്തു. ഇന്‍ഡ്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ശ്രീ. വയലാര്‍ രവി, ഓസിഐ കാര്‍ഡുപോലുള്ള വ്യവസ്ഥകള്‍ ചെയ്ത് പ്രയോജനപ്രദങ്ങളായ പല കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് തന്റെ സ്വാഗത പ്രസംഗത്തില്‍ , അംബാസ്സഡര്‍ അനുസ്മരിച്ചു.

ശ്രീ.വയലാര്‍ രവി തന്റെ പ്രസംഗത്തില്‍ , ഈ വര്‍ഷം ജയപ്പൂരില്‍ നടത്തിയ 'പ്രവാസി ഭാരതീയ ദിവസ്' (പിബിഡി) വളരെ വിജയകരമായിരുന്നു എന്നും 1750 ഓളം പേര്‍ പങ്കെടുത്തു എന്നും, അവരില്‍ കൂടുതല്‍ സംഖ്യ, അമേരിക്കയില്‍ നിന്നായിരുന്നു എന്നും പറഞ്ഞു. പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങളും, ന്യായമായ വിധത്തില്‍ പരിഹരിക്കാന്‍ പ്രവാസി മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ഭാരതീയര്‍ക്ക് ജനിച്ച നാടിനുവേണ്ടി സഹായങ്ങള്‍ ചെയ്യുവാന്‍ എല്ലാവിധ പ്രോത്സാഹനങ്ങളും ചെയ്യുവാന്‍ വേണ്ടി ഇന്‍ഡ്യ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന ഒരു പുതിയ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തു എന്നും അത് ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു.

മാതൃഭാഷയില്‍ കൂടി ഭാരത സംസ്‌ക്കാരം വരും തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ഉത്തരവാദിത്ത്വം പ്രവാസി രക്ഷിതാക്കള്‍ ഏറ്റെടുക്കണമെന്ന്അദ്ദേഹം ആഹ്വാനം ചെയ്തു. എന്‍ ആര്‍ ഐ/ പിഐഓ വിഭാഗത്തില്‍ നിന്ന് ഇന്‍ഡ്യയില്‍ പഠിക്കുന്ന പ്രാവീണ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, സ്‌കോളര്‍ഷിപ്പും, കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പരിപാടികളും പ്രവാസി മന്ത്രാലയത്തിന്റെ കീഴില്‍ നടത്തുന്നുണ്ട് എന്നും അദ്ദേഹം വിവരിച്ചു. മന്ത്രിയുടെ പ്രഭാഷണത്തിനു ശേഷം അദ്ദേഹം വ്യക്തികളുമായും സംഘടനാഭാരവാഹികളുമായി ചര്‍ച്ച നടത്തി. മലയാളി സംഘടനകളായ കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപോളിറ്റന്‍ വാഷിങ്ങ്ടണ്‍ , കേരള സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ , ഫോമാ, ഫൊക്കാനാ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഉണ്ടായിരുന്നു. സ്വാദിഷ്ടമായ അത്താഴ വിരുന്നിനുശേഷം 9 മണിയോടു കൂടി പരിപാടികള്‍ക്ക് സമാപ്തിയായി.
കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണംകേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണംകേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണംകേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണംകേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ വയലാര്‍ രവിക്ക് വാഷിങ്ങ്ടണിലെ ഇന്‍ഡ്യന്‍ എംബസ്സിയില്‍ ഊഷ്മളസ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക