Image

മലയാളി ഭയക്കുന്നത് മലയാളിയെ! റവ: മാത്യൂ സസ്സേരില്‍

ഷാജി രാമപുരം Published on 23 January, 2012
മലയാളി ഭയക്കുന്നത് മലയാളിയെ! റവ: മാത്യൂ സസ്സേരില്‍
ഡാളസ് : ഒരു മലയാളി ഏറ്റവും അധികം ഭയപ്പെടുന്നത് മറ്റൊരു മലയാളിയെ ആണെന്നും മലയാളികള്‍ ജീവത യാഥാര്‍ത്ഥ്യം മനസ്സിലാക്കി തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കുകയും പ്രലോഭനങ്ങളില്‍ മയങ്ങിപ്പോകാതെ, തങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെ പരസ്പരം സഹായിച്ചു സഹകരിച്ചും പിന്തുണച്ചും സമൂഹത്തിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമ്പോള്‍ അമേരിക്കയിലും ഒരു വലിയ കേരളം സൃഷ്ടിക്കുവാന്‍ കഴിയും എന്ന് അല്‍ഫോന്‍സാ ചര്‍ച്ച വികാരിയും ഒരു ഭാഷാ പണ്ഡിതനും കൂടിയായ റവ: മാത്യൂ സസ്സേരില്‍ പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സിന്റെ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് റവ: സസ്സേരില്‍ സരസമായ ഭാഷയില്‍ മലയാളികളുടെ ചില പൊള്ളയായ ജീവിത ശൈലിയെ വിമര്‍ശിച്ചത്. കടം വാങ്ങി വലിയ വീടുകളില്‍ താമസിക്കുന്നതും വിലയേറിയ കാറുകളില്‍ വിലസുന്നതും മലയാളികള്‍ യാഥാര്‍ത്ഥങ്ങളില്‍ നിന്നും പലപ്പോഴും ഒളിച്ചോടുന്നതു കൊണ്ടാണ് എന്ന് മനസ്സിലാക്കുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. അദ്ദേഹം പറഞ്ഞു. വേള്‍ഡു മലയാളി കൗണ്‍സിലിന്റെ കര്‍മ്മ നിരതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതോടൊപ്പം പുതുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ എന്നും അദ്ദേഹം പ്രത്യാശിക്കുന്നതായി പറഞ്ഞു.

പ്രസിഡന്റ് ശ്രീ.പി.സി.മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയയോഗം ആന്‍സി തലച്ചെല്ലൂരിന്റെ ഭക്തി ഗാനത്തോടെ ആരംഭിച്ചു. മുഖ്യ അതിഥിയായി എത്തിയ റവ: മാത്യൂ സസ്സേരില്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉത്ഘാടനം ചെയ്തു.

വേള്‍ഡു മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാലപിള്ള, ശ്രീമതി ശാന്താ പിള്ള, ഗ്ലോബല്‍ കോണ്‍ഫറന്‍സു കമ്മിറ്റി കണ്‍വീനര്‍ ഏലിയാസുകുട്ടി പത്രോസ്, ട്രഷറാര്‍ തോമസ് ഏബ്രഹാം, ഡാളസ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ചാമത്തില്‍ , ജോജി ലോയല്‍ ട്രാവല്‍സ്, ഷിജു ഏബ്രഹാം സ്‌പെക്ട്രം ഫൈനാന്‍സ്, മുന്‍ റീജിയന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍ ഫിലിപ്പ് തോമസ്, ശ്രീ.ബാബു ഫാര്‍മേഴ്‌സ് ഇന്‍ഷൂറന്‍സ്, ഡാളസ് ലിറ്റററി അസ്സോസിയേഷന്‍ പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ്, കേരളാ അസ്സോസിയേഷന്‍ നേതാവ് ഐപ്പ് വര്‍ഗീസ,് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ സെക്രട്ടറി അന്‍ജു ബിജിലി, കേരളാ ഹിന്ദുസൊസൈറ്റി പ്രസിഡന്റ് ശ്രീ. കേശവന്‍ നായര്‍ മുതലായവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജോര്‍ജ്ജ് ആന്‍ഡ്രൂസ് സി.പി.എ, ജോണ്‍സണ്‍ തലച്ചെല്ലൂര്‍ , സെസില്‍ ചെറിയാന്‍ , സജി ജോര്‍ജ്ജ്, സുകു വര്‍ഗീസ്, ജോണ്‍ സാമുവേല്‍ (കൊച്ചു മോന്‍ ), സോളമന്‍ വര്‍ഗീസ്, സാജു സൈബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷക രത്‌ന അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയതും രക്തദാനവും മറ്റും കര്‍മ്മനിരമായ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ സംതൃപ്തമാണെന്ന് പി.സി. മാത്യൂവും ഷാജി രാമപുരവും സംയുക്തമായി അറിയിച്ചു.

വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ സദ്യയും പരിപാടികള്‍ക്ക് കൊഴുപ്പേകി. പ്രിയാ ചെറിയാന്‍ എം.സിയായ പരിപാടികള്‍ മനോഹരമായി നിയന്ത്രിച്ചു.

പി.സി. മാത്യൂ സ്വാഗതവും സജി ജോര്‍ജ്ജ് നന്ദിയും പ്രകാശിപ്പിച്ചു.


മലയാളി ഭയക്കുന്നത് മലയാളിയെ! റവ: മാത്യൂ സസ്സേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക