Image

ബിജു ഉമ്മന്‍ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി

Published on 30 January, 2016
ബിജു ഉമ്മന്‍ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി
ഫോമായുടെ യുവജനനേതാക്കളിലൊരാളായ ബിജു ഉമ്മനെ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക്ക് എംമ്പയര്‍ റീജിയണ്‍ ഐക്യകണ്‌ഠേന നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ റീജിയണുകളില്‍ ഏറ്റവും ശക്തമായ റീജിയണ്‍ ആണ് ന്യൂയോര്‍ക്ക് എംമ്പയര്‍ റീജിയണ്‍.

യോങ്കേഴ്‌സ് മുംബൈ സ്‌പൈസസ് റെസ്റ്റാറന്റില്‍ കൂടിയ ന്യൂയോര്‍ക്കിലെ ഫോമാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ വെച്ചാണ് ഏകകണ്ഠമായി ബിജു ഉമ്മനെ നേതൃസ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചത്.

ഫോമാ ന്യൂയോര്‍ക്ക് എംമ്പയര്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു വരികയാണ് ബിജു ഉമ്മന്‍.

ഫോമാ സമ്മേളനത്തില്‍ തോമസ് മാത്യൂ (അനിയന്‍ യോങ്കേഴ്‌സ്) (നാഷണല്‍ കമ്മിറ്റി അംഗം, വൈഎംഎ മുന്‍ പ്രസിഡന്റ്), ഫോമാ മുന്‍ ദേശീയ സെക്രട്ടറി ജോണ്‍ സി.വറുഗീസ് (സലിം), എ.വി.വറുഗീസ്(വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്) യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (പ്രസിഡന്റ്,  റോക് ലാന്‍ഡ് ഓറഞ്ച് മലയാളി അസോസിയേഷന്‍), പ്രദീപ് നായര്‍ (ഫോമാ നാഷണല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍), തോമസ് കെ.ജോര്‍ജ് (റെജി, റോമാ വൈസ് പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി അംഗം), സുരേഷ് നായര്‍ (വൈഎംഎ മുന്‍ പ്രസിഡന്റ്), ഷോബി ഐസക് (ഫോമാ എംമ്പയര്‍ റീജിയണ്‍ സെക്രട്ടറി), വൈഎംഎ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍), ഷിനു ജോസഫ് (വൈഎംഎ സെക്രട്ടറി) തുടങ്ങിയ ന്യൂയോര്‍ക്ക് ഫോമാ എംമ്പയര്‍ റീജിയണ്‍ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് നാമനിര്‍ദ്ദേശം നടത്തപ്പെട്ടത്. 

തിരുവല്ല തോട്ടത്തില്‍ കുടുംബാംഗമായ ബിജു ഉമ്മന്‍ ന്യൂയോര്‍ക്ക് ഫോമാ എംമ്പയര്‍ റീജിയണ്‍ സെക്രട്ടറിയായി നാലു വര്‍ഷമായി പ്രവര്‍ത്തിച്ചു. മിഡ്ഹഡ്‌സണ്‍ കേരളാ അസോസിയേഷന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്. കോമേഴ്‌സില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ബിജു ഉമ്മന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ പൊതു രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച യുവനേതാവാണ്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ ഭാരവാഹി, സ്റ്റുഡന്‍സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.സി., യുവജനവിഭാഗമായ യൂത്ത്ഫ്രണ്ട് എന്നിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് തന്റെ കര്‍മ്മശേഷി തെളിയിച്ച വ്യക്തിയാണ് ബിജു ഉമ്മന്‍.

ജ•സ്ഥലമായ തിരുവല്ലയിലെ പല സാമൂഹിക സംഘടനകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല ഡെമോണ്‍സ്‌ട്രേറ്റീവ് സൊസൈറ്റി, യൂണിയന്‍ ആര്‍ട്‌സ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കേരളാ ക്രിസ്ത്യന്‍ കൗണ്‍സില്‍ യൂത്ത് വിംഗ് എന്നിവയുടെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ബിജു ഉമ്മന്‍ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയിലെ യുവജനപ്രസ്ഥാനത്തിന്റെ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു.

ന്യൂയോര്‍ക്ക് ഹഡ്‌സണ്‍വാലി സി.എസ്.ഐ.ഇടവകയുടെ വൈസ് പ്രസിഡന്റായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ന്യൂയോര്‍ക്ക് ഫോമാ എംമ്പയര്‍ റീജിയണ്‍ വിമന്‍സ് ഫോറം പ്രസിഡന്റും സി.എസ്.ഐ കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറിയുമായ ബെറ്റി ഉമ്മനാണ് ഭാര്യ. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അദ്ധ്യാപികയായിരുന്നു.

മകന്‍ സന്‍ജീവ് ഉമ്മന്‍ ഫിലാഡല്‍ഫിയ ഡ്രക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാനവര്‍ഷ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക