Image

ട്രാവല്‍ ആന്‍ഡ് ടൂറിസം (ലേഖ­നം ഭാഗം­-4: കാരൂര്‍ സോമന്‍)

Published on 03 February, 2016
ട്രാവല്‍ ആന്‍ഡ് ടൂറിസം (ലേഖ­നം ഭാഗം­-4: കാരൂര്‍ സോമന്‍)
പ്രധാന ലക്ഷ്യ­സ്ഥാ­ന­ങ്ങള്‍

ആഫ്രി­ക്കയും മധ്യ­പൂര്‍വേ­ഷ്യ­യും സൗദി അറേ­ബ്യയും ദക്ഷി­ണാ­ഫ്രി­ക്കയും ടുണീ­ഷ്യയും ഉള്‍പ്പെ­ടു­ന്നു.

ഇസ്ര­യേല്‍- 2006ല്‍ ഇവി­ടെ­യെ­ത്തി­യത് 15,000 വിദേശ മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍. ഇവ­രി­ലൂടെ ലഭിച്ച വരു­മാനം 40 മില്യന്‍ ഡോളര്‍. റൊമാ­നിയ പോലുള്ള യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളില്‍നിന്നു മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ വരു­ന്നതു സ്വദേ­ശത്തു ലഭ്യ­മ­ല്ലാത്ത ചികിത്സാ സൗക­ര്യ­ങ്ങള്‍ അന്വേ­ഷി­ച്ചാ­ണ്. യുഎസ് പോലുള്ള രാജ്യ­ങ്ങ­ളില്‍നിന്നു വരു­ന്നത് കുറഞ്ഞ ചെല­വില്‍ നില­വാ­ര­മുള്ള ചികിത്സ തേടി­യും.

വിവിധ ശസ്ത്ര­ക്രി­യ­കളും കൃത്രിമ ഗര്‍ഭ­ധാ­രണ മാര്‍ഗ­ങ്ങളും ഇതില്‍ ഉള്‍പ്പെ­ടു­ന്നു. ലോക­പ്ര­ശസ്ത തെറാ­പ്യൂ­ട്ടിക് റിസോര്‍ട്ടായ ചാവു­ക­ടല്‍, അഥവാ ഡെഡ് സീയാണ് മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ക്ക് ഇസ്ര­യേ­ലിലുള്ള പ്രധാന ആകര്‍ഷണ കേന്ദ്ര­ങ്ങ­ളി­ലൊ­ന്ന്.

ജോര്‍ദാന്‍- അതി­വേഗം വളര്‍ന്നുവ­രുന്ന മെഡി­ക്കല്‍ ടൂറിസം രംഗ­മാണ് ജോര്‍ദാ­നി­ലേ­ത്. 2007ല്‍ ഇതി­ലൂടെ ലഭിച്ച വരു­മാനം ഒരു ബില്യന്‍ ഡോളര്‍. ആ വര്‍ഷം ഇവി­ടെ­യെ­ത്തി­യത് രണ്ടര ലക്ഷം വിദേശ മെഡി­ക്കല്‍ ടൂറി­സ്റ്റു­ക­ളാ­ണ്. ഇതില്‍ ഇറാ­ക്കില്‍നി­ന്നുള്ള 45,000 പേരും സുഡാ­നില്‍നിന്നും പല­സ്തീ­നില്‍നിന്നും 25,000 പേര്‍ വീതവും ഉള്‍പ്പെ­ടുന്ന­ന്നു. 1800 യുഎസ് പൗരന്‍മാരും 1200 യുകെ പൗരന്‍മാരും 400 ക്യാന­ഡ­ക്കാരും എത്തി.

യുഎ­സി­ലേ­തിന്റെ 25 ശത­മാനം മാത്ര­മാണ് ജോര്‍ദാ­നിലെ ചികി­ത്സാ­ച്ചെ­ല­വ്. ലോക­ബാങ്ക് നട­ത്തിയ പഠ­ന­ത്തില്‍, ആഗോള മെഡി­ക്കല്‍ ടൂറിസം രംഗത്ത് അഞ്ചാം സ്ഥാനവും മേഖ­ല­യില്‍ ഒന്നാം സ്ഥാനവും ജോര്‍ദാനു ലഭി­ച്ചി­രു­ന്നു.

യുഎ­ഇ- ദുബാ­യി­ലെയും മറ്റ് എമി­റേ­റ്റു­ക­ളി­ലെയും ആശു­പ­ത്രി­കള്‍ മെഡി­ക്കല്‍ ടൂറി­സ­ത്തിന്റെ അന­ന്ത­സാ­ധ്യ­ത­കള്‍ ഉപ­യോ­ഗിച്ചു തുട­ങ്ങി­യി­രി­ക്കു­ന്നു. യുഎ­സ്, യുകെ, ഓസ്‌ട്രേ­ലി­യ, ക്യാനഡ എന്നീ രാജ്യ­ങ്ങ­ളുടെ അക്ര­ഡി­റ്റേ­ഷ­നാണ് യുഎ­ഇ­യിലെ ആശു­പ­ത്രി­കള്‍ ലക്ഷ്യ­മി­ടു­ന്നത്.

അമേ­രിക്ക

അമേ­രി­ക്കന്‍ ഭൂഖ­ണ്ഡ­ത്തിലെ അര്‍ജന്റീ­ന, ബൊളീ­വി­യ, ബ്രസീല്‍, കൊളം­ബി­യ, കോസ്റ്റ റിക്ക, ഡൊമി­നി­ക്കന്‍ റിപ്പ­ബ്ലി­ക്, ഗ്വാട്ടി­മാ­ല, മെക്‌സി­ക്കോ, പനാ­മ, പെറു, ഉറുഗ്വെ എന്നീ രാജ്യ­ങ്ങള്‍ മെഡി­ക്കല്‍ ടൂറിസം സൗക­ര്യ­ങ്ങള്‍ ഒരു­ക്കു­ന്നു.

ബ്രസീല്‍- കോസ്മ­റ്റിക് സര്‍ജ­റിക്കു കാല­ങ്ങ­ളായി പ്രശ­സ്ത­മാണു ബ്രസീല്‍. മറ്റു മേഖ­ല­ക­ളില്‍ ഈ രാജ്യം ശ്രദ്ധ പതി­പ്പിച്ചു തുട­ങ്ങി­യത് അടുത്ത കാലത്തു മാത്രം. സാവോ പോളോ­യിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജ്യൂയിഷ് ഹോസ്പി­റ്റ­ലാണ് യുഎ­സിനു പുറത്ത് ആദ്യ­മായി ജെസിഐ അക്ര­ഡി­റ്റേ­ഷന്‍ നേടു­ന്ന­ത്. പിന്നീട് ബ്രസീ­ലിലെ ഒരു ഡസ­നി­ല­ധികം ആശു­പ­ത്രി­കള്‍ അക്ര­ഡി­റ്റേ­ഷന്‍ നേടി.

ക്യാന­ഡ- കനേ­ഡി­യന്‍ പൗരന്‍മാര്‍ ചികി­ത്സാ­സൗ­കര്യം തേടി അന്യ­നാ­ടു­ക­ളില്‍ പോകു­മ്പോള്‍ ഈ രാജ്യവും സ്വന്ത­മായി മെഡി­ക്കല്‍ ടൂറിസം രംഗം പരി­പോ­ഷി­പ്പി­ക്കാന്‍ ശ്രമി­ച്ചു­കൊ­ണ്ടി­­രി­ക്കു­ന്നു. യുഎ­സില്‍നി­ന്നു­ള്ള­വര്‍ ഇവിടെ ചികി­ത്സ­യ്‌ക്കെ­ത്തി­യാല്‍ 30 മുതല്‍ 60 ശത­മാനം വരെ സാമ്പ­ത്തി­ക­ലാഭം കിട്ടും. മിക്ക വിഭാ­ഗ­ങ്ങ­ളിലും യുഎ­സിനു തുല്യ­മായ നില­വാ­ര­മാണ് ലോകാ­രോഗ്യ സംഘ­ട­ന­യുടെ കണക്കു പ്രകാരം ക്യാന­ഡ­യ്ക്കു­ള്ള­ത്.

ക്യൂബ- നാലു പതി­റ്റാ­ണ്ടി­ലേ­റെ­യായി ക്യൂബ ഈ രംഗത്തു സജീ­വം. ക്യൂബന്‍ ഡോക്ടര്‍മാ­രുടെ സല്‍പ്പേ­രും, കുറഞ്ഞ ചികി­ത്സാ­ച്ചെ­ല­വു­ക­ളും, രാജ്യത്തെ മനോ­ഹ­ര­മായ കട­ലോ­ര­ങ്ങളും വിവിധ ലാറ്റി­ന­മേ­രി­ക്കന്‍, യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളില്‍നി­ന്നുള്ള മെഡി­ക്കല്‍ ടൂറി­സ്റ്റു­കളെ ഇങ്ങോ­ട്ടാ­കര്‍ഷി­ക്കു­ന്നു. 2006ല്‍ ഇരു­പ­തി­നാ­യി­ര­ത്തി­ലേറെ ആളു­കള്‍ ഇങ്ങനെ ഇവി­ടെ­യെ­ത്തി.

സന്ധി മാറ്റി­വ­യ്ക്കല്‍, ക്യാന്‍സര്‍ ചികി­ത്സ, നേത്ര ശസ്ത്ര­ക്രി, കോസ്മ­റ്റിക് സര്‍ജ­റി, മദ്യ­-­മ­യ­ക്കു­മ­രു­ന്നു­ക­ളില്‍നിന്നു മോച­ന­ത്തി­നുള്ള ചികിത്സ തുട­ങ്ങി­യ­വ­യ്ക്കുള്ള സൗക­ര്യ­ങ്ങള്‍ ഇവിടെ പ്രധാ­നം. യുഎ­സി­ലേക്കാള്‍ 60 മുതല്‍ 80 ശത­മാനം വരെ കുറഞ്ഞ ചെല­വ്. പല മേഖ­ല­ക­ളിലും യുഎസ് നല്‍കു­ന്ന­തി­നെ­ക്കാള്‍ ഉയര്‍ന്ന നില­വാ­ര­മാണ് ക്യൂബന്‍ മെഡി­ക്കല്‍ രംഗം വാഗ്ദാനം ചെയ്യു­ന്ന­ത്. യുഎസ് ഒഴികെ ഏതു രാജ്യ­ത്തു­നിന്നും മെഡി­ക്കല്‍ ടൂറി­സ­ത്തിനു ക്യൂബ­യി­ലെ­ത്താ­നുള്ള നട­പ­ടി­ക്ര­മ­ങ്ങള്‍ അതീവ ലളി­ത­മാ­ണ്. യുഎസും ക്യൂബയും തമ്മി­ലുള്ള രാഷ്ട്രീയ പ്രശ്‌ന­ങ്ങ­ളാണ് അമേ­രി­ക്ക­ക്കാ­രുടെ ക്യൂബന്‍ യാത്ര ബുദ്ധി­മു­ട്ടു­ള്ള­താ­ക്കു­ന്ന­ത്. ക്യൂബന്‍ ആശു­പ­ത്രി­കള്‍ക്കൊന്നും ഇതു­വരെ ജെസിഐ അക്ര­ഡി­റ്റേ­ഷന്‍ നല്‍കി­യി­ട്ടു­മി­ല്ല.

മെക്‌സി­ക്കോ- മെക്‌സി­ക്കന്‍ അതിര്‍ത്തി­യില്‍ താമ­സി­ക്കുന്ന യുഎസ് പൗരന്‍മാര്‍ മിക്ക­വാറും വലിയ ചികിത്സാ ആവ­ശ്യ­ങ്ങള്‍ക്ക് അതിര്‍ത്തി കട­ക്കു­ക­യാണു പിത­വ്. ഇവി­ടത്തെ ദന്ത ചികി­ത്സയും പ്ലാസ്റ്റിക് സര്‍ജ­റിയും പ്രശ­സ്തം. യുഎ­സി­ലേ­തിന്റെ നാലി­ലൊന്നോ അഞ്ചി­ലൊന്നോ ചാര്‍ജ് മാത്ര­മാണ് മെക്‌സി­ക്കന്‍ ഡെന്റി­സ്റ്റു­കള്‍ ഈടാ­ക്കു­ന്ന­ത്. മറ്റു ചെല­വു­കള്‍ യുഎ­സി­ലേ­തിന്റെ മൂന്നി­ലൊന്നു മാത്ര­വും.

ബിസി­നസ് മോശ­മാ­കുന്ന ഭയ­ത്തില്‍ യുഎസ് ഡെന്റല്‍ മേഖല മെക്‌സി­ക്കോ­യില്‍ പോകു­ന്ന­തില്‍നിന്നു രോഗി­കളെ നിരു­ത്സാ­ഹ­പ്പെ­ടു­ത്തു­ന്നതു പതി­വാ­ണ്. അണു­ബാ­ധ­യു­ടെയും ഓറന്‍ ക്യാന്‍സ­റി­ന്റെയും സാങ്കല്‍പ്പിക കഥ­കള്‍ തന്നെ അവര്‍ അതി­നായി സൃഷ്ടി­ക്കു­ന്നു. പക്ഷേ, മെക്‌സി­ക്കോ­യില്‍ ദന്ത ചികി­ത്സയ്ക്കു പോകു­ന്ന­വ­രി­ലേ­റെയും സംതൃ­പ്ത­രാ­യാണു തിരി­ച്ചു­വ­രു­ന്ന­ത്. അതേ­സ­മ­യം, ഭീഷണി നേരി­ടാന്‍ റിവേഴ്‌സ് മൈഗ്രാ­ഷന്‍ മാര്‍ഗ­ങ്ങളും യുഎസ് ഡെന്റി­സ്റ്റു­കള്‍ പ്രയോ­ഗിച്ചു വരു­ന്നു. മെക്‌സി­ക്കോ­യില്‍ ഓഫീസ് തുറ­ക്കു­ന്ന­തി­ലൂ­ടെ­യാ­ണി­ത്.

ശരീ­ര­ഭാരം കുറ­യ്ക്കാ­നുള്ള ശസ്ത്ര­ക്രിയ്ക്കും പ്രശ­സ്ത­മാണ് മെക്‌സി­ക്കന്‍ ആശു­പ­ത്രി­കള്‍.

പനാ­മ- ടൂറിസ്റ്റ് ആകര്‍ഷ­ണ­ങ്ങളും ഇന്റര്‍നാ­ഷ­ണല്‍ ട്രാവല്‍ ഹബ് എന്ന സ്ഥാനവും ഡോളര്‍ കറന്‍സി­യായി നേരി­ട്ടു­പ­യോ­ഗി­ക്കാ­നുള്ള സൗകര്യവും പനാ­മ­യിലെ മെഡി­ക്കല്‍ ടൂറിസം രംഗ­ത്തിന്റെ വളര്‍ച്ചയ്ക്കു സഹാ­യ­ക­മാ­കു­ന്നു. പനാ­മ­യിലെ ഡോക്ടര്‍മാര്‍ മിക്ക­വരും വിവിധ ഭാഷ­കള്‍ സംസാ­രി­ക്കാന്‍ കഴി­യു­ന്ന­വരും ബോര്‍ഡ് സര്‍ട്ടി­ഫി­ക്കേ­ഷ­നു­ള്ള­വ­രു­മാ­ണ്. യുഎ­സി­നെയും യൂറോ­പ്പി­നെയും അപേ­ക്ഷിച്ച് 50 ശത­മാനം സാമ്പ­ത്തി­ക­ലാ­ഭ­മാണ് പനാമ വാഗ്ദാനം ചെയ്യു­ന്ന­ത്. എന്നാല്‍, ഇവി­ടത്തെ ഒരാ­ശു­പത്രി പോലും അന്താ­രാഷ്ട്ര അക്ര­ഡി­റ്റേ­ഷന്‍ നേടി­യി­ട്ടി­ല്ല.

യുഎ­സ്- ഇന്‍ഷു­റന്‍സ് ഇല്ലാത്ത യുഎസ് പൗരന്‍മാര്‍ ചികിത്സ തേടി വിദേ­ശ­രാ­ജ്യ­ങ്ങ­ളി­ലേക്കു പോകുന്ന പ്രവ­ണത വര്‍ധി­ക്കു­മ്പോ­ഴും, 2008ല്‍ 60,000­ മുതല്‍ 85,000 വരെ വിദേ­ശി­കള്‍ മെഡി­ക്കല്‍ ടൂറി­സ്റ്റു­ക­ളായി യുഎ­സി­ലെത്തി എന്നാണു കണ­ക്കു­കള്‍ സൂചി­പ്പി­ക്കു­ന്ന­ത്. സാമ്പ­ത്തി­ക­ലാ­ഭ­മ­ല്ല, മറിച്ച് അത്യാ­ധു­നിക സൗക­ര്യ­ങ്ങളും അതി­വി­ദഗ്ധ ചികി­ത്സ­യു­മാണ് പണ­മുള്ള രോഗി­കളെ ഇങ്ങോ­ട്ടാ­കര്‍ഷി­ക്കു­ന്ന­ത്. ഡോള­റിനു മൂല്യം കുറ­ഞ്ഞതും ഇവി­ടത്തെ ചെലവ് മുന്‍കാ­ല­ങ്ങളെ അപേ­ക്ഷിച്ചു കുറ­വായി വിദേ­ശി­കള്‍ക്ക് അനു­ഭ­വ­പ്പെ­ടാന്‍ കാര­ണ­മാ­യി.

ഉറു­ഗ്വെ- അടുത്ത കാലത്തു മാത്രം മെഡി­ക്കല്‍ ടൂറിസം രംഗത്തു പ്രവേ­ശിച്ച രാജ്യ­മാണ് ഉറു­ഗ്വെ. ഉറു­ഹെല്‍ത്ത് എന്ന സ്വകാര്യ സംരം­ഭ­മാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. ടൂറി­സം, പൊതു­ജ­നാ­രോഗ്യം എന്നീ മന്ത്രാ­ല­യ­ങ്ങ­ളുടെ സഹാ­യ­ത്തോടെ രൂപീ­ക­രി­ച്ച­താണ് ഉറു­ഹെല്‍ത്ത്. എംപി പേഴ്‌സ­ണ­ലൈസ്ഡ് മെഡി­സിന്‍, എസി­ഇ­എം­എം­-­മൗ­റ്റോണ്‍ ഹോസ്പി­റ്റല്‍ എന്നി­വ­യുടെ അടി­സ്ഥാന സൗക­ര്യ­ങ്ങളും മനു­ഷ്യ­വി­ഭ­വ­ശേ­ഷിയും പരി­ച­യ­സ­മ്പത്തും മാത്ര­മാണ് ഉറു­ഹെല്‍ത്തിന്റെ അടി­സ്ഥാ­നം.

ഏഷ്യ

ഏഷ്യന്‍ രാജ്യ­ങ്ങള്‍ പലതും പ്രധാന വരു­മാന മാര്‍ഗ­ങ്ങ­ളി­ലൊ­ന്നായും ടൂറിസം മേഖ­ലി­യലെ സുപ്ര­ധാന കണ്ണി­യായും മെഡി­ക്കല്‍ ടൂറിസം രംഗത്തെ പരി­ഗ­ണിച്ചു തുട­ങ്ങി­യി­രി­ക്കു­ന്നു. മെഡി­ക്കല്‍ ടൂറിസ്റ്റുക­ളുടെ പ്രധാന ആകര്‍ഷണ കേന്ദ്ര­ങ്ങ­ളി­ലൊ­ന്നായി ഇന്ത്യന്‍ ആശു­പ­ത്രി­കളും മാറി­ക്ക­ഴി­ഞ്ഞെ­ന്നാണു കണ­ക്കു­കള്‍ സൂചി­പ്പി­ക്കു­ന്ന­ത്. പക്ഷേ, ഏ­ശ്യ­യില്‍ത്തന്നെ ഇന്ത്യയ്ക്കു മത്സ­രി­ക്കാന്‍ ശക്ത­രായ എതി­രാ­ളി­കള്‍ നിര­വ­ധി­യാ­ണ്.

ചൈന- കാര്‍ഡിയോ­ള­ജി, ന്യൂറോ­ള­ജി, ഓര്‍ത്തോ­പീ­ഡിക്‌സ് എന്നിവ അടക്കം നിര­വധി വൈദ്യ­ശാ­സ്ത്ര­മേ­ഖ­ല­കള്‍ ചൈന­യിലെ മെഡി­ക്കല്‍ ടൂറിസം രംഗത്തു സജീ­വം. നിര­വധി സ്വകാര്യ, സര്‍ക്കാര്‍ ആശു­പ­ത്രി­കള്‍ പ്രധാന നഗ­ര­ങ്ങ­ളില്‍ അന്താ­രാഷ്ട്ര വി­ഭാ­ഗ­ങ്ങള്‍ തന്നെ തുറ­ന്നി­രി­ക്കു­ന്നു. പര­മ്പ­രാ­ഗത ചൈനീസ് വൈദ്യ­ശാ­സ്ത്രവും ആധു­നിക രീതി­കളും സമ­ന്വ­യി­പ്പി­ക്കുന്ന സമ്പ്ര­ദാ­യവും ലഭ്യം. പാശ്ചാ­ത്യ­രാ­ജ്യ­ങ്ങ­ളില്‍ നിയ­ന്ത്ര­ണ­ങ്ങ­ളു­ള്ളതും പരീ­ക്ഷ­ണ­ഘ­ട്ട­ത്തി­ലെന്നു പരി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു­മായ വിത്തു­കോശ ചികി­ത്സ­യുടെ ഗുണ­ഫലം തേടി ചൈന­യി­ലെ­ത്തുന്ന പാശ്ചാ­ത്യ­രു­മുണ്ട് നിര­വ­ധി.

ഹോങ്കോ­ങ്- 2006ലെ കണ­ക്ക­നു­സ­രിച്ച് 12 സ്വകാര്യ ആശു­പ­ത്രി­ക­ളി­ലായ 3124 കിട­ക്ക­കളും 39 സര്‍ക്കാര്‍ ആശു­പ­ത്രി­ക­ളി­ലായി 27,775 കിട­ക്ക­കളും ഹോങ്കോ­ങ്ങിന്റെ ആരോ­ഗ്യ­മേ­ഖ­ല­യി­ലു­ണ്ട്. 12 സ്വകാര്യ ആശു­പ­ത്രി­കളും 2001ല്‍ തന്നെ ട്രെന്റ് അക്ര­ഡി­റ്റേ­ഷന്‍ നേടി. ഇരട്ട അക്ര­ഡി­റ്റേ­ഷന്‍ സമ്പാ­ദിച്ച് സിംഗ­പ്പൂ­രി­ലെയും തായ്‌ലന്‍ഡി­നെയും എതി­രാ­ളി­ക­ളോടു മത്സ­രി­ക്കാ­നാണ് ഇപ്പോള്‍ അവ­രുടെ പരി­ശ്ര­മ­ങ്ങള്‍.

ഇന്ത്യ- ഇന്ത്യന്‍ മെഡി­ക്കല്‍ ടൂറിസം രംഗത്ത് പ്രതി­വര്‍ഷം 30 ശത­മാനം വളര്‍ച്ച­യാണു പ്രതീ­ക്ഷി­ക്കു­ന്ന­ത്. 2015­ ഓടെ ഈ മേഖലയുടെ മൂല്യം 9500 കോടി രൂപ­യാ­കു­മെന്നും കരു­തു­ന്നു. കുറഞ്ഞ ചെല­വ്, ആധു­നിക സംവി­ധാ­ന­ങ്ങള്‍, അന്താ­രാഷ്ട്ര നില­വാ­രം, വിദഗ്ധ ഡോക്ടര്‍മാ­രുടെ സാന്നി­ധ്യം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തുട­ങ്ങി­യ­വ­യാണ് വിദേ­ശ­രോ­ഗി­കളെ പ്രധാ­ന­മായും ഇന്ത്യ­യി­ലേക്ക് ആകര്‍ഷി­ക്കു­ന്ന­ത്. രാജ്യത്തെ അതി­വി­പു­ല­മായ വിനോ­ദ­സ­ഞ്ചാര സാധ്യ­ത­കള്‍ വേറെ. യുഎസും യുകെ­യു­മായി താര­തമ്യം ചെയ്യു­മ്പോള്‍ പത്തി­ലൊന്നു മാത്ര­മാണ് ഇവി­ടത്തെ ചികി­ത്സാ­ച്ചെ­ല­വ്. ഓള്‍ട്ടര്‍നേ­റ്റീവ് മെഡി­സിന്‍, മജ്ജ മാറ്റി­വ­യ്ക്കല്‍, ബൈപാസ് സര്‍ജ­റി, നേത്ര ശസ്ത്ര­ക്രി­യ, ഓര്‍ത്തോ­പീ­ഡിക് സര്‍ജ­റി തുട­ങ്ങി­യവയ്ക്കാണു മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ കൂടു­തല്‍ ഇവി­ടേക്കു വരു­ന്ന­ത്.

ചെന്നൈ ആണ് ഈ രംഗത്ത് ഇന്ത്യ­യുടെ ഹെല്‍ത്ത് ക്യാപ്പി­റ്റല്‍ എന്ന­റി­യ­പ്പെ­ടു­ന്ന­ത്. ഇന്ത്യ­യി­ലെ­ത്തുന്ന 45 ശത­മാനം വിദേശ മെഡി­ക്കല്‍ ടൂറി­സ്റ്റു­ക­ളു­ടെയും, 30­-40 ശത­മാനം ആഭ്യ­ന്തര മെഡി­ക്കല്‍ ടൂറി­സ്റ്റു­ക­ളു­ടെയും ലക്ഷ്യം ഈ ദക്ഷി­ണേ­ന്ത്യന്‍ നഗ­ര­മാ­ണ്. ന്യൂഡല്‍ഹി, മുംബൈ, മാംഗ­ളൂര്‍ എന്നി­വി­ട­ങ്ങളും മെഡി­ക്കല്‍ ടൂറിസം രംഗത്ത് രാജ്യ­ത്തിനു വില­യേ­റിയ സംഭാ­വ­ന­കള്‍ നല്കു­ന്നു. നാലര ലക്ഷം മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ 2008ല്‍ ഇന്ത്യ­യി­ലെ­ത്തി.

റിപ്പ­ബ്ലിക് ഓഫ് കൊറിയ (ദ­ക്ഷിണ കൊറി­യ)- മെഡി­ക്കല്‍ ടൂറി­സ­ത്തിന്റെ ഹോട്ട് ഡെസ്റ്റി­നേ­ഷ­നു­ക­ളി­ലൊ­ന്നായാണ് റിപ്പ­ബ്ലിക് ഓഫ് കൊറി­യയെ സിഎന്‍­എന്‍ വില­യി­രു­ത്തി­യി­ട്ടു­ള്ള­ത്. കോസ്മ­റ്റിക് സര്‍ജ­റി­ക്കായി ഇവി­ടെ­യെ­ത്തുന്ന ജപ്പാന്‍കാ­രാണ് രാജ്യത്തെ പ്രധാന മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍. കുറഞ്ഞ ചെലവും കൂടിയ സൗക­ര്യ­ങ്ങ­ളു­മാണ് പ്രധാന ആകര്‍ഷ­ണ­ങ്ങള്‍. 2008ല്‍ 27,480 വിദേശ മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ ഇവി­ടെ­യെ­ത്തി. 2015­ഓടെ ഇത് 1,40,000 ആകു­മെന്നു പ്രതീ­ക്ഷ.

സര്‍ക്കാര്‍ ലൈസന്‍സുള്ള ക്ലിനി­ക്കു­കള്‍ക്കു നേരില്‍ വിദേശ ടൂറി­സ്റ്റു­കളെ അന്വേ­ഷി­ക്കാ­വുന്ന നിയമം 2009ല്‍ ഇവിടെ പാസാ­ക്കി­യി­രു­ന്നു. കോംപ്രി­ഹെന്‍സിവ് ഹെല്‍ത്ത് സ്ക്രീനി­ങ്, ക്യാന്‍സര്‍ ചികി­ത്സ, അവ­യവം മാറ്റി­വ­യ്ക്കല്‍, സന്ധി­-­വാത ചികി­ത്സ, നട്ടെല്ല് ചികി­ത്സ, ഒഫ്താല്‍മോ­ള­ജി, ദന്ത സംര­ക്ഷ­ണം, വന്ധ്യതാ ചികി­ത്സ, ഓട്ടോ റൈനോ­ലാ­റിം­ഗോ­ളജി തുട­ങ്ങി­യവ കൂടാതെ പര­മ്പ­രാ­ഗത കൊറി­യന്‍ ചികിത്സാ സമ്പ്ര­ദാ­യ­ങ്ങളും ഇവിടെ ലഭ്യ­മാ­ണ്.

കോസ്മ­റ്റിക് ചികി­ത്സ­ക­ളില്‍ കണ്‍പോള ശസ്ത്ര­ക്രിയ, മൂക്കിന്റെ രൂപം മാറ്റാ­നുള്ള ശസ്ത്ര­ക്രിയ, ഫെയ്‌സ്‌ലി­ഫ്റ്റ്, സ്കിന്‍ ലൈറ്റ­നിങ് എന്നി­വയും ചെയ്യു­ന്നു. 30 കൊറി­യന്‍ ആശു­പ­ത്രി­യില്‍ മെഡി­ക്കല്‍ ടൂറിസം രംഗത്തു പ്രവര്‍ത്തി­ക്കു­ന്നു­ണ്ടെ­ങ്കിലും സിയോള്‍ നാഷ­ണല്‍ യൂണി­വേ­ഴ്‌സിറ്റി ഹോസ്പി­റ്റല്‍, സാംസങ് മെഡി­ക്കല്‍ സെന്റര്‍, അസാന്‍ മെഡി­ക്കല്‍ സെന്റര്‍, യോന്‍സി സിവി­റന്‍സ് ഹോസ്പി­റ്റല്‍ എന്നിവ പ്രധാ­നം. 2000 കിട­ക്ക­ക­ളുള്ള സിവി­റന്‍സ് ആണ് ലോകത്തെ ഏറ്റവും വലിയ ജെസിഐ അക്ര­ഡി­റ്റഡ് ആശു­പ­ത്രി.

മലേ­ഷ്യ- മികച്ച ആശു­പ­ത്രി­കളും ഇംഗ്ലീഷ് ഭാഷ­യുടെ പ്രചാ­രവും മലേ­ഷ്യ­യുടെ മെഡി­ക്കല്‍ ടൂറിസം രംഗ­ത്തിന്റെ വളര്‍ച്ചയ്ക്കു സഹാ­യ­ക­മാ­കു­ന്നു. മേഖ­ല­യുടെ വിക­സ­ന­ത്തിനു വേണ്ടി സ്വകാര്യ ആശു­പ­ത്രി­ക­ളുടെ സംഘ­ട­നയും കഠിന പ്രയത്‌നം ചെയ്യു­ന്നു.

ന്യൂസി­ലന്‍ഡ്- മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ അടുത്ത കാലത്തു മാത്രം ശ്രദ്ധി­ച്ചു­തു­ട­ങ്ങിയ രാജ്യ­ങ്ങ­ളി­ലൊ­ന്നാണു ന്യൂസി­ലന്‍ഡ്. വടക്കേ അമേ­രി­ക്ക­ക്കാര്‍ക്കു പ്രിയ­പ്പെട്ട ലക്ഷ്യ­സ്ഥാ­ന­മാ­കാന്‍ വേണ്ട എല്ലാ ചേരു­വ­കളും ഇവി­ടെ­യു­ണ്ട്. ഒന്നാം ലോക­രാ­ജ്യം, വിക­സിത സമ്പദ് വ്യവ­സ്ഥ, ആധു­നിക ചികിത്സാ സൗക­ര്യ­ങ്ങള്‍, എല്ലാം ഇവി­ടെ­യു­ണ്ട്. ലോക­നി­ല­വാ­ര­മുള്ള ഡോക്ടര്‍മാരെ പര­മ്പ­രാ­ഗ­ത­മായി ന്യൂസി­ലന്‍ഡ് മെഡി­ക്കല്‍ രംഗ­ത്തിനു സംഭാ­വന ചെയ്യു­ന്നു. ഗവേ­ഷണ രംഗത്തെ സംഭാ­വ­ന­കളും അമൂ­ല്യം. ഇവി­ടത്തെ പ്രധാന സ്വകാര്യ ആശു­പ­ത്രി­കള്‍ പലതും അന്താ­രാഷ്ട്ര അക്ര­ഡി­റ്റേ­ഷന്‍ നേടി­യി­ട്ടു­ണ്ട്. സര്‍ജന്‍മാ­രി­ലേ­റെയും വടക്കേ അമേ­രി­ക്ക­യിലോ പശ്ചിമ യൂറോ­പ്പിലോ പരി­ശീ­ലനം നേടി­യ­വ­രും.

ചികിത്സാ സമ്പ്ര­ദാ­യ­ങ്ങ­ളില്‍ വടക്കേ അമേ­രി­ക്ക­യോടു സമാ­ന­ത­കള്‍ ഏറെ­യാണു ന്യൂസി­ലന്‍ഡി­ന്. പക്ഷേ, ചെലവ് താര­ത­മ്യേന വളരെ കുറ­വ്. യുഎ­സില്‍ ഒരു ശസ്ത്ര­ക്രിയയ്ക്ക് വേണ്ടി വരു­ന്ന­തിന്റെ 15 മുതല്‍ 20 ശത­മാനം വരെ ചെലവ് മാത്ര­മാണ് ഇവി­ടെ­യു­ണ്ടാ­കു­ന്ന­ത്. ലോക­ത്തേ­റ്റവും സുര­ക്ഷി­ത­മായ രാജ്യ­ങ്ങ­ളി­ലൊ­ന്നാണ് ന്യൂസി­ലന്‍ഡ്. വടക്കേ അമേ­രി­ക്ക­യുടെ പടി­ഞ്ഞാ­റന്‍ തീര­ത്തു­നിന്ന് ഇവി­ടെ­യെ­ത്താന്‍ 12 മണി­ക്കൂര്‍ വിമാ­ന­യാത്ര മതി.

ഫിലി­പ്പീന്‍സ്- 2007ല്‍ എട്ടു ശത­മാനം വളര്‍ച്ച രേഖ­പ്പെ­ടു­ത്തിയ മെഡി­ക്കല്‍ ടൂറിസം രംഗ­മാണു ഫിലി­പ്പീന്‍സി­ലേ­ത്. ഇവി­ടത്തെ മെഡി­ക്കല്‍ വിദ്യാ­ഭ്യാസ രംഗ­ത്തിന്റെ നില­വാ­ര­ത്തിന് ഏറ്റവും നല്ല തെളി­വാണ് യുഎ­സില്‍ ജോലി ചെയ്യുന്ന നിര­വധി ഫിലി­പ്പിനോ ഡോക്ടര്‍മാര്‍. ഫിലി­പ്പീന്‍സില്‍ ചികിത്സ നേടാ­നുള്ള നട­പ­ടി­ക്ര­മ­ങ്ങ­ളാ­ക­ട്ടെ, അതീവ ലളി­ത­വും.

സിംഗ­പ്പൂര്‍- ജെസിഐ അക്ര­ഡി­റ്റേ­ഷ­നുള്ള ഒരു ഡസി­നേ­ലറെ ആശു­പ­ത്രി­കളും ഹെല്‍ത്ത് സെന്റ­റു­കളും സിംഗ­പ്പൂ­രി­ലു­ണ്ട്. 1997ല്‍ ലോകാ­രോഗ്യ സംഘ­ടന സിംഗ­പ്പൂ­രിനെ ഏഷ്യ­യിലെ ഏറ്റവു മികച്ച ആരോ­ഗ്യ­ര­ക്ഷാ­രം­ഗ­മുള്ള രാജ്യം എന്നു വിശേ­ഷി­പ്പി­ച്ചി­രു­ന്നു. ലോകത്തു തന്നെ ഇക്കാ­ര്യ­ത്തില്‍ ആറാം സ്ഥാനവും അന്ന­വര്‍ക്കു നല്‍ക­പ്പെ­ട്ടു. ഏഷ്യ­യില്‍നിന്നു തന്നെ­യുള്ള രോഗി­ക­ളാമ് ഇവിടെ ഏറെയും ചികി­ത്സ­യ്‌ക്കെ­ത്തു­ന്ന­ത്. കുറഞ്ഞ ചെലവും നഗ­ര­ത്തിലും മികച്ച ശുചി­ത്വവും പാശ്ചാ­ത്യ­രെയും ഇപ്പോള്‍ ഇങ്ങോട്ട് ആകര്‍ഷി­ച്ചു­തു­ട­ങ്ങി­യി­ട്ടു­ണ്ട്.

തായ്‌വാന്‍- അവ­യ­വ­ങ്ങള്‍ മാറ്റി­വ­യ്ക്കല്‍, സന്ധി മാറ്റി­വ­യ്ക്കല്‍, മജ്ജ മാറ്റി­വ­യ്ക്കല്‍, വന്ധ്യതാ ചികി­ത്സ, പ്ലാസ്റ്റിക് സര്‍ജറി തുട­ങ്ങി­യ­വയ്ക്കു പ്രശ­സ്ത­മാണു തായ്‌വാന്‍.

തായ്‌ലന്‍ഡ്- 2005ല്‍ ബാങ്കോ­ക്കിലെ ഒരൊറ്റ ആശു­പത്രിയില്‍ ചികി­ത്സി­ച്ചത് ഒന്നര ലക്ഷം വിദേ­ശി­ക­ളെ­യാ­ണ്. ഇനിയും വന്‍ വളര്‍ച്ച പ്രതീ­ക്ഷി­ക്കുന്ന മെഡി­ക്കല്‍ ടൂറിസം രംഗ­മാണ് മലേ­ഷ്യ­യി­ലേ­ത്. കോസ്മ­റ്റി­ക്, അവ­യ­വ­ങ്ങള്‍ മാറ്റി­വ­യ്ക്കല്‍, കാര്‍ഡി­യാ­ക്, ഓര്‍ത്തോ­പീ­ഡി­ക് ചികി­ത്സ­കള്‍ക്കും ഡെന്റല്‍, കാര്‍ഡി­യാ­ക് ശസ്ത്ര­ക്രിയകള്‍ക്കും പ്രശ­സ്ത­മാ­ണി­വി­ടം. സ്പാ, ഫിസി­യോ­തെ­റാ­പ്പി, മെന്റല്‍ തെറാപ്പി തുട­ങ്ങി­യവും ചികിത്സാ പദ്ധ­തി­ക­ളുടെ ഭാഗം.

ഏഷ്യ­ക്കാര്‍ തന്നെ­യാണ് തായ്‌ലന്‍ഡി­ലെയും പ്രധാന മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍. ഫ്യാതായ് ഹോസ്പി­റ്റല്‍ ശൃംഖ­ലയും 22 ഭാഷ­ക്കാര്‍ക്കു വേണ്ടി­യുള്ള ദ്വിഭാ­ഷി­കളും ഇവി­ടെ­യു­ണ്ട്. മെഡി­ക്കല്‍ സ്റ്റാഫു­കള്‍ക്കി­ട­യില്‍ ഇംഗ്ലീ­ഷിനു നല്ല പ്രചാ­രം. മിക്ക തായ് ഫിസി­ഷ്യന്‍മാര്‍ക്കും യുഎസ് പ്രൊഫ­ഷ­നല്‍ സര്‍ട്ടി­ഫി­ക്കേ­ഷ­നു­ണ്ട്.

2008ല്‍ വിമാ­ന­ത്താ­വ­ള­ങ്ങള്‍ വരെ അട­ച്ചി­ടേണ്ടി വന്ന വന്‍ രാഷ്ട്രീയ പ്രക്ഷോ­ഭ­ങ്ങള്‍ കാരണം അന്താ­രാഷ്ട്ര ടൂറിസം മാപ്പില്‍ തായ്‌ലന്‍ഡിന്റെ സ്ഥാന­ത്തിനു മങ്ങ­ലേ­റ്റി­രു­ന്നു. ആ രാജ്യ­ത്തേക്കു സഞ്ച­രി­ക്കു­ന്ന­തി­നി­തിരേ യുഎസ് സര്‍ക്കാര്‍ മുന്ന­റി­യിപ്പു നല്‍കി­യതും തിരി­ച്ച­ടി­യാ­യി.

യൂറോപ്പ്

സൈപ്ര­സ്, ജര്‍മ­നി, ഹംഗ­റി, ലിത്വാ­നി­യ, മാള്‍ട്ട, പോള­ണ്ട്, പോര്‍ച്ചു­ഗല്‍, ചെക്ക് റിപ്പ­ബ്ലി­ക്, സ്ലോവേ­നി­യ, സ്‌പെയിന്‍, യുക്രെ­യ്ന്‍ തുട­ങ്ങിയവയാണ് മെഡി­ക്കല്‍ ടൂറി­സ­ത്തില്‍ ശ്രദ്ധ കേന്ദ്രീ­ക­രി­ക്കുന്ന പ്രധാന യൂറോ­പ്യന്‍ രാജ്യ­ങ്ങള്‍.

ചെക്ക് റിപ്പ­ബ്ലി­ക്- ലോക നില­വാ­ര­മുള്ള സ്പാ, മെഡി­ക്കല്‍ കെയര്‍ എന്നി­വ­യില്‍ അധി­ഷ്ടി­ത­മാണ് ഇവി­ടത്തെ മെഡി­ക്കല്‍ ടൂറിസം രംഗം.

ജര്‍മ­നി- അത്യാ­ധു­നിക ചികി­ത്സാ­രീ­തി­കള്‍, ഉന്നത നില­വാ­രം, സുര­ക്ഷി­ത­ത്വം, വേഗ­ത്തി­ലുള്ള ചികിത്സ എന്നിവ ആഗ്ര­ഹി­ക്കുന്ന വിദേ­ശി­കള്‍ക്കു പ്രിയ­പ്പെട്ട ഇട­ങ്ങ­ളി­ലൊ­ന്നാണു ജര്‍മ­നി. ഈ രാജ്യത്തെ ഓരോ പൗരനും ഹെല്‍ത്ത് കവ­റേ­ജു­ണ്ട്. അതു­കൊണ്ടു തന്നെ ഇവി­ടത്തെ പ്രതീ­ശീര്‍ഷ ആശു­പത്രി സാന്ദ്ര യുഎ­സി­ലേ­തിന്റെ ഇര­ട്ടി­യാ­ണ്. ആശു­പ­ത്രി­ക­ളുടെ എണ്ണം കൂടു­മ്പോള്‍ സ്വാഭാ­വി­ക­മായും രോഗി­ക­ളുടെ കാത്തി­രി­പ്പിനു നീളം കുറ­യും. ചികി­ത്സാ­ച്ചെ­ലവ് യുഎ­സി­ലേ­തിന്റെ പകുതി മാത്രം.

യുഎ­സില്‍ ചികിത്സ തേടി­യി­രുന്ന മധ്യ­പൂര്‍വേ­ഷ്യ­ക്കാര്‍ സെപ്റ്റം­ബര്‍ 11 ആക്ര­മണം കഴി­ഞ്ഞ­തോടെ ചികി­ത്സ­കള്‍ക്കു ജര്‍മ­നിയെ സമീ­പിച്ചു തുട­ങ്ങി­യി­ട്ടു­ണ്ട്. യുഎസ് പൗര­ന്മാരും അവിടെ അംഗീ­കാ­ര­മി­ല്ലാത്ത ചില ചികി­ത്സ­കള്‍ക്കായി ഈ രാജ്യ­ത്തെ­ത്തു­ന്നു.

പോള­ണ്ട്- 2004ല്‍ യൂറോ­പ്യന്‍ യൂണി­യ­നില്‍ ചേര്‍ന്നതു മുതല്‍ പോള­ണ്ടിന്റെ മെഡി­ക്കല്‍ ടൂറിസം രംഗത്തു വന്‍ കുതി­പ്പാണു ദൃശ്യ­മാ­കു­ന്ന­ത്.

ടര്‍ക്കി- വര്‍ഷ­ങ്ങ­ളായി യൂറോ­പ്പ്, യുഎ­സ്, ഗള്‍ഫ് എന്നി­വി­ട­ങ്ങ­ളില്‍നി­ന്നുള്ള മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ ടര്‍ക്കി­യി­ലെ­ത്തു­ന്നു. ആധു­നിക സംവി­ധാ­ന­ങ്ങലും നില­വാ­ര­മുള്ള ചികി­ത്സയും കുറഞ്ഞ ചെല­വില്‍ ലഭി­ക്കു­ന്ന­താണ് ഇവി­ടത്തെ പ്രധാന ആകര്‍ഷ­ണം. മെഡി­ക്കല്‍, കോസ്മ­റ്റിക് ശസ്ത്ര­ക്രിയകള്‍ക്കാ­യാണ് പ്രധാ­ന­മായും വിദേ­ശി­കള്‍ ഇവി­ടെ­യെ­ത്തു­ന്ന­ത്. തെറാ­പ്യൂ­ട്ടിക് സ്പാ വിക­സ­ന­മാണ് രാജ്യ­ത്തിന്റെ അടുത്ത ലക്ഷ്യം. മുപ്പ­ത്ത­ഞ്ചോളം ടര്‍ക്കിഷ് ആശു­പ­ത്രി­കള്‍ക്ക് ജെസിഐ അക്ര­ഡി­റ്റേ­ഷന്‍ നല്‍കി­യി­ട്ടു­ണ്ട്.

(തുട­രും.....)
ട്രാവല്‍ ആന്‍ഡ് ടൂറിസം (ലേഖ­നം ഭാഗം­-4: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക