Image

മനീഷി നാടകോത്സവം ഏപ്രില്‍ 28-നു്‌ ന്യൂജേഴ്‌സിയില്‍, റീജിയണല്‍ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 24 January, 2012
മനീഷി നാടകോത്സവം ഏപ്രില്‍ 28-നു്‌ ന്യൂജേഴ്‌സിയില്‍, റീജിയണല്‍ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു
ഫിലാഡല്‍ഫിയ: മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ രണ്ടാമത്‌ ദേശീയ നാടകോത്സവം ഏപ്രില്‍ 28-ന്‌ തീയതി ഉച്ചകഴിഞ്ഞ്‌ 2:00 മുതല്‍ 10 മണി വരെയുള്ള സമയത്ത്‌ ന്യൂജേഴ്‌സിയിലെ റ്റീനെക്കില്‍ വച്ച്‌ നടക്കും. അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ നിന്നായി പത്തോളം ലഘുനാടകങ്ങള്‍ മാറ്റുരയ്‌ക്കപ്പെടും. കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരം ലഭിച്ച മനീഷിയുടെ ഈ വര്‍ഷത്തെ നാടകോത്സവ സംഘാടക സമതിയിലേക്ക്‌ റീജിയണല്‍ കോഡിനേറ്ററുമ്മാരെ തിരഞ്ഞെടുത്തു.

സാസ്‌ക്കാരിക പ്രവര്‍ത്തകനും നടനും സംവിധായകനുമായ ഷാഹി പ്രഭാകര്‍ (വാഷിങ്‌ടണ്‍ ഡി.സി) (301) 299 3222, കഥാകാരനും സംവിധായകനും, അഭിനേതാവുമായ മനോജ്‌ ലാമണ്ണില്‍ (ഫിലാഡല്‍ഫിയ) (215)500-8385.

കഴിഞ്ഞ വര്‍ഷത്തെ നാടകോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിച്ച എന്റെ രാജ്യം എന്ന നാടകത്തിന്റെ സംവിധായകനും അഭിനേതാവുമായ ഷാജു മാത|(ലോംഗ്‌ ഐലന്റ്‌ ന്യൂയോര്‍ക്ക്‌) (516)851-5453, നാടക, സീരിയല്‍ നടനും സംവിധായകനുമായ സണ്ണി കല്ലൂപ്പാറ (ന്യൂയോര്‍ക്ക്‌) (845)596-0935
കേരളത്തിലും പുറത്തും പ്രെഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുകയും നിരവധി നാടകങ്ങളുടെ സംവിധാനവും നിര്‍വ്വഹി ച്ചിട്ടുള്ള പൗലോസ്‌ കുയിലാടന്‍ (ഒര്‍ലാന്റോ, ഫ്‌ളോറിഡ) (407)462-0713, അഭിനേതാവും സംവിധായകനുമായ ,സണ്ണി കുടമാളുര്‍ (ന്യൂജേഴ്‌സി) (207) 797-0033 എന്നിവരാണ്‌ കോഡിനേറ്റര്‍മാര്‍.
മനീഷി നാടകോത്സവം ഏപ്രില്‍ 28-നു്‌ ന്യൂജേഴ്‌സിയില്‍, റീജിയണല്‍ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക