Image

ഒളിയമ്പുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 06 February, 2016
ഒളിയമ്പുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
(തമസ്സാ നദിയുടെ തീരത്ത് ഒരു വേടന്‍ ഇണക്കിളികളില്‍ ഒന്നിനെ അമ്പെയ്ത് കൊല്ലുന്നു. ഇവിടെ പൂവ്വമ്പന്റെ അമ്പ് കൊണ്ട് കിളികള്‍ പ്രണയാര്‍ദ്രരാകുന്നു)

തമസ്സാ നദിയുടെ തീരത്ത് വീണ്ടും
ക്രൗഞ്ച മിഥുനങ്ങള്‍ കൂടൊരുക്കി
കൊക്കും ചിറകുമുരുമ്മിയിരുവരും
അനുരാഗ കഥകളയവിറക്കി
ഓളങ്ങള്‍ ആലോലം പാടുന്ന പുഴയില-
ങ്ങന്തിവെയില്‍ പൊന്‍ ചിരി പടര്‍ത്തി
വാലാട്ടികിളികള്‍ പറന്ന് വന്നവരോട്
വാലന്റയിന്‍ ദിനമെന്നു ചൊല്ലി
ചുറ്റിലും പൂക്കള്‍ വിരിയിച്ച് നില്‍ക്കുന്ന
വനകന്യകള്‍ക്കൊക്കെ നാണം വന്നു
വെറുമൊരു കവി ഞാനാ കാഴ്ച കണ്ടന്നത്തെ
കവിയെ മനസ്സാ നമിക്ല് നിന്നു
വേടരില്ലിന്നീ വനാന്തരം ശാന്തമാണിവിടെ
വിളക്ക് കൊളുത്തുന്നു താരകള്‍
എന്നും ഒളിഞ്ഞിരിക്കുന്നൊരാ ദേവന്റെ
ഞാണൊലി ഒച്ച ശ്രവിച്ച പോലെ
പ്രേമാര്‍ദ്രരാമീ കിളികളും പാടുന്നു
വാലന്റയിന്‍ ദിന മംഗളങ്ങള്‍!!

ശുഭം
ഒളിയമ്പുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക