Image

ഐ മലയാളി പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2011
ഐ മലയാളി പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം
ടൊറന്റോ: മലയാള സിനിമയിലെ പ്രശസ്‌ത സിനിമാതാരം മുകേഷ്‌ ഭദ്രദീപംകൊളുത്തി 2011 ജൂണ്‍ 12-ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോള്‍ `ക്ലോസ്‌ ടു ഹാര്‍ട്ട്‌' എന്ന മലയാള ചിത്രത്തിനുശേഷം ടൊറന്റോയിലെ ഐ മലയാളി പ്രൊഡക്ഷന്‍സ്‌ പ്രേക്ഷകര്‍ക്കായി അഭിമാനപുരസരം കാഴ്‌ചവെയ്‌ക്കുന്ന മൂന്നാമത്തെ സംരംഭമായ `ഓള്‍വെയ്‌സ്‌ വിത്ത്‌ യു' എന്ന ചിത്രത്തിന്‌ തുടക്കമായി.

ക്ലോസ്‌ ടു ഹാര്‍ട്ടിനുശേഷം കഥയും സംവിധാനവും ബിജു തയ്യില്‍ച്ചിറ നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം പ്രശസ്‌ത തമിഴ്‌-തെലുങ്ക്‌ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ബാംഗ്ലൂരിലെ ഈശ്വര്‍ ഫിലിംസ്‌ ഇന്റര്‍നാഷണലാണ്‌. ഈ ചിത്രത്തിന്റെ തിരക്കഥ വാട്‌സണ്‍ & സുധീര്‍ നമ്പ്യാര്‍ ചേര്‍ന്നൊരുക്കുമ്പോള്‍ സംഭാഷണം നല്‍കുന്നത്‌ മലയാള സിനിമയിലെ പ്രശസ്‌തനായ പെരുമ്പാവൂര്‍ ശ്രീധരന്‍ നായരാണ്‌.

ടൊറന്റോയും അതിന്റെ പരിസര പ്രദേശങ്ങളുടേയും പ്രകൃതിഭംഗി ഉള്‍പ്പെടുത്തി ഓരോ സീനുകളും തന്മയത്വത്തോടെ കാമറയില്‍ പകര്‍ത്താന്‍ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്‌ ഷാജന്‍ ഏലിയാസ്‌ & സോണി പോള്‍. ക്ലോസ്‌ ടു ഹാര്‍ട്ടിന്റെ മനോഹര ദൃശ്യങ്ങള്‍ കാഴ്‌ചവെച്ച ഷാജന്‍ ഏലിയാസ്‌ തന്നെ സ്റ്റില്‍സ്‌/പരസ്യകല കൈകാര്യം ചെയ്യുന്നു.

മലയാള സിനിമയിലൂടെ പ്രശസ്‌തനായ ജയന്‍ പിഷാരടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുന്നത്‌ റോജ എന്ന തമിഴ്‌ ചിത്രത്തിലെ `ചിന്ന ചിന്ന ആശൈ' എന്ന ഹിറ്റ്‌ ഗാനത്തിലൂടെ പ്രേഷകലക്ഷങ്ങളുടെ മനംകവര്‍ന്ന പ്രശസ്‌ത ഗായിക മിന്‍മിനിയും ഒപ്പം മലയാള സിനിമയിലെ പ്രശസ്‌ത ഗായകരായ ബിജു നാരായണനും, അഫ്‌സലുമാണ്‌.

പൂര്‍ണ്ണമായും കുടുംബ പ്രേഷകരെ ഉദ്ദേശിച്ച്‌ നിര്‍മ്മിക്കുന്ന മുഴുനീള സസ്‌പെന്‍സ്‌ നിറഞ്ഞ ഈ ചിത്രം മലയാളത്തിനൊപ്പം തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും റിലീസ്‌ ചെയ്യുന്നു. അങ്ങനെ നോര്‍ത്ത്‌ അമേരിക്കന്‍ പ്രവാസി മലയാളി ചരിത്രത്തില്‍ ആദ്യമായി ഇതര ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം എന്ന ബഹുമതിയും നേടുന്നു.

മലയാള സിനിമയിലെ പ്രശസ്‌ത താരങ്ങളായ മുകേഷ്‌, കാര്‍ത്തിക എന്നിവരെ കൂടാതെ മലയാള സിനിമയിലെ ചില താരങ്ങളെക്കുടി ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ടൊറന്റോയിലും കേരളത്തിലുമായി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്നു.

ഈ ചിത്രത്തിലേക്ക്‌ കഴിവും താത്‌പര്യവുമുള്ള യുവതീ യുവാക്കളില്‍ നിന്നും ഫോട്ടോ സഹിതം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. അയയ്‌ക്കേണ്ട ഇമെയില്‍ വിലാസം: imalayaleecanada@gmail.com
ഐ മലയാളി പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക