Image

വിവിധ കര്‍മ്മരംഗങ്ങളില്‍ വിജയ പതാക; ഫോമയില്‍ സേവനത്തിന്റെ ട്രാക്ക് റിക്കാര്‍ഡ്‌

Published on 12 February, 2016
വിവിധ കര്‍മ്മരംഗങ്ങളില്‍ വിജയ പതാക; ഫോമയില്‍ സേവനത്തിന്റെ ട്രാക്ക് റിക്കാര്‍ഡ്‌
ഫോമ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്കു മത്സരിക്കുന്ന മാധ്യമ പ്രവര്‍ത്ത­ക­കന്‍ കൂടിയായ   ജോസ് ഏബ്രഹാം അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കു സുപ­രി­ചി­ത­നാ­ണ്. പത്ര­-­ഓണ്‍ലൈന്‍ മാധ്യ­മ­ങ്ങ­ളില്‍ എഴു­തു­ന്ന­തു­കൂ­ടാതെ ടിവി രംഗത്തും ­ക­ഴിവു തെളി­യി­ക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചില­രി­ലൊ­രാള്‍. ഏഷ്യാ­നെ­റ്റിലും സ്ഥിര­മായി ­പ്ര­വാസി ചാന­ലിലും അവ­താ­ര­ക­നായും വാര്‍ത്താ വായ­ന­ക്കാ­ര­നായും ജോസ് ഏബ്ര­ഹാ­മിന്റെ മുഖം അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കു സുപ­രി­ചിതം.

ഇനി അത്ര ജന­ശ്രദ്ധ നേടാത്ത കാര്യ­ങ്ങള്‍. യോഗ പഠി­പ്പി­ക്കാന്‍ സര്‍ട്ടി­ഫി­ക്ക­റ്റുള്ള അദ്ധ്യാ­പ­ക­നാണ് ജോസ് ഏബ്ര­ഹാം. യോഗയും മെഡി­റ്റേ­ഷനും പഠി­പ്പി­ക്കു­കയും ചെയ്യു­ന്നു. 

അര­ങ്ങേറ്റം നട­ത്തിയ ഭര­ത­നാട്യം നര്‍ത്തകന്‍ കൂടിയാണ് ജോസ് ഏബ്ര­ഹാം. ഇപ്പോള്‍ സ്റ്റാറ്റന്‍­ഐ­ലന്റ് മല­യാളി അസോ­സി­യേ­ഷന്റെ  ആര്‍ട്ട് സ്കൂളിന്റെ ചുമ­ത­ലയും ഉണ്ട്. ന്രുത്ത വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു 

ആനു­ഷം­ഗി­ക­മായ ഇക്കാ­ര്യ­ങ്ങള്‍ക്കൊക്കെ പുറമെ സംഘ­ട­നാ­ത­ല­ത്തിലെ മിക­വാണ് ജോസ് ഏബ്ര­ഹാ­മി­നെ ശ്രദ്ധേ­യ­നാ­ക്കു­ന്ന­ത്. ഇപ്പോള്‍ ഫോമ­യുടെ പി.­ആര്‍.ഒ ആയ ജോസ് ഏബ്ര­ഹാ­മാണ് സംഘ­ട­ന­യുടെ "സിഗ്നേ­ച്ചര്‍' പരി­പാടി എന്ന് പരക്കെ അഭി­ന­ന്ദി­ക്ക­പ്പെട്ട തിരു­വ­ന­ന്ത­പുരം ആര്‍.­സി.സി പ്രൊജ­ക്ടിന്റെ മുഖ്യ­ശില്‍പി. ഫോമ നേതാ­ക്കള്‍ ഇക്കാര്യം വിവിധ സ്റ്റേജു­ക­ളില്‍ പര­സ്യ­മായി പറ­ഞ്ഞി­ട്ടു­ള്ള­താ­ണ്. ഒരു ലക്ഷം ഡോളര്‍ വേണ്ട ഈ പ്രൊജ­ക്ടിന് സ്റ്റാറ്റന്‍­ ഐ­ലന്റില്‍ നിന്നു മാത്രം ഫോമാ സെക്ര­ട്ടറി ഷാജി ഏഡ്വേര്‍ഡി­നോ­ടൊപ്പം പതി­നാ­യിരം ഡോളര്‍ സമാ­ഹ­രി­ച്ചു. 

സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരു­ദ­വു­മായി അമേ­രി­ക്ക­യി­ലെത്തി ന്യൂയോര്‍ക്ക് യൂണി­വേ­ഴ്‌സി­റ്റി­യില്‍ നിന്നു പബ്ലിക് അഡ്മി­നി­സ്‌ട്രേ­ഷ­നില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ ശേഷം സ്റ്റേറ്റ്  ഹെല്‍ത്ത്‌  ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്വാളിറ്റി കണ്‍ട്രോള്‍ രംഗത്ത് പ്രവര്‍ത്തി­ക്കുന്ന ഈ കോല­ഞ്ചേ­രി­ക്കാ­രന്‍ പഠ­ന­കാ­ലത്ത് സ്കൂള്‍ ലീഡറും വിദ്യാര്‍ത്ഥി സംഘ­ടനാ നേതാ­വു­മായി­രു­ന്നു. അമേ­രി­ക്ക­യി­ലെ­ത്തി­യ­പ്പോള്‍ ആദ്യം ചെയ്ത ഒരു കാര്യം സ്റ്റാറ്റന്‍­ ഐ­ലന്റ് മല­യാളി അസോ­സി­യേ­ഷ­നില്‍ അംഗത്വം ചോദി­ച്ചു­ വാ­ങ്ങി­യ­താ­ണ്. തുടര്‍ന്ന് സംഘ­ട­ന­യുടെ സെക്ര­ട്ട­റിയും പ്രസി­ഡന്റു­മാ­യി. ഫോമ­യുടെ തുട­ക്കം­ മു­തല്‍ അതില്‍ സജീ­വ­മാ­യി. 

ഫോമാ സെക്ര­ട്ട­റി­സ്ഥാ­ന­ത്തേക്ക് യുവ­ത­ല­മു­റ­യുടെ പ്രതി­നി­ധി­യായി വരു­മ്പോള്‍ തന്നെ എല്ലാ­വ­രു­മായും നല്ല ബന്ധം കാക്കുന്നു എന്നതാണ് പ്രത്യേ­ക­ത. അതു­കൊ­ണ്ടു­തന്നെ ഇല­ക്ഷന്‍ രംഗത്ത് വളരെ നല്ല പ്രതി­ക­ര­ണ­മാണ് ലഭി­ക്കു­ന്ന­ത്. വര്‍ഷ­ങ്ങ­ളായി നടത്തിയ പ്രവര്‍ത്ത­ന­ങ്ങളും ബന്ധ­ങ്ങളും ഫലം­കാ­ണു­ന്നു. ഒരു സുപ്ര­ഭാ­ത­ത്തില്‍ നേതൃത്വം തേടി വരു­ന്ന­തില്‍ അര്‍ത്ഥ­മി­ല്ലെന്നും സേവ­ന­ത്തിന്റെ ട്രാക്ക് റിക്കാര്‍ഡ് പ്രശ്‌ന­മാ­ണെന്നും ജോസ് ഏബ്രഹാം ചൂണ്ടി­ക്കാ­ട്ടു­ന്നു. 

വോട്ടര്‍മാ­രുടെ ലിസ്റ്റ് ഇനിയും പൂര്‍ണ്ണ­മാ­യി­ട്ടി­ല്ല. എങ്കിലും ആരൊ­ക്കെ­യാകാം പ്രതി­നി­ധി­കള്‍ എന്ന് ഏക­ദേശ രൂപ­മു­ള്ള­തു­കൊണ്ട് അവ­രു­മായി ബന്ധ­പ്പെ­ടു­ന്നു. 

റീജ­ണല്‍ കാന്‍സര്‍ സെന്റ­റില്‍ ഔട്ട് പേഷ്യന്റ് വിഭാ­ഗ­ത്തി­നുള്ള മുറി­യുടെ പണി ജനു­വരി 20­-­നാണ് തുട­ങ്ങി­യ­ത്. ജനു­വരി ഒന്ന് എന്നാ­യി­രുന്നു നേരത്തെ കരു­തി­യി­രു­ന്ന­ത്. കെട്ടി­ട­ത്തിന്റെ അസ്ഥി­വാ­ര­മെല്ലാം കഴി­ഞ്ഞു. എന്താ­യാലും ജൂണ്‍ 30­-നു മുമ്പ് മുറി തയാ­റാ­കും. പകു­തി­യേറെ തുക സമാ­ഹ­രി­ച്ചു­വെ­ങ്കിലും ബാക്കി ഇനിയും ഉണ്ടാ­ക­ണം. അതിനു വിവിധ സ്ഥല­ങ്ങ­ളില്‍ കിക്കോഫ് തീരു­മാ­നി­ച്ചി­ട്ടു­ണ്ട്. 

ആര്‍.­സി.സി അധി­കൃ­ത­രു­മായി നിര­ന്തരം ബന്ധ­പ്പെ­ടു­ന്നു­ണ്ട്. ഫ്‌ളോറി­ഡ­യില്‍ നിന്നു പോയ ബാല­ച­ന്ദ്രനും സ്ഥല­ത്തു­പോയി പ്രവര്‍ത്ത­ന­ങ്ങള്‍ നിരീ­ക്ഷി­ക്കുന്നുണ്ട്. 

കാന്‍സര്‍ ചികി­ത്സാ­രം­ഗത്ത് എന്തെ­ങ്കിലും ചെയ്യ­ണ­മെന്ന ഫോമാ പ്രസി­ഡന്റ് ആന­ന്ദന്‍ നിര­വേലിന്റെ പ്രഖ്യാ­പ­ന­ത്തില്‍ നിന്നാണ് ആര്‍.­സി.സി പ്രൊജക്ട് ഉരു­ത്തി­രി­ഞ്ഞ­ത്. അതി­നായി ചില പ്രൊജ­ക്ടു­കള്‍ സെക്ര­ട്ട­റി­യുടെ നിര്‍ദേ­ശ­പ്ര­കാരം തയാ­റാക്കി. കാന്‍സര്‍ ചികിത്സാ വിദ­ഗ്ധ­നായ ഡോ. എം.­വി. പിള്ള­യു­മായി ബന്ധ­പ്പെ­ട്ടു. പീഡി­യാ­ട്രിക് ഓങ്കോ­ള­ജി­യില്‍ കേര­ള­ത്തിലെ ദുരി­താ­വസ്ഥ അദ്ദേഹം വിവ­രി­ച്ചു. ആര്‍.­സി.­സി­യില്‍ രണ്ടു മുറി­ക­ളാണ് അതിനു ആകെ­യു­ള്ള­ത്. പ്രൈവസി ഇല്ല. ഇവിടെ വരു­ന്ന­വര്‍ക്ക് ഇരി­ക്കാന്‍ പോലും സൗക­ര്യ­മി­ല്ല. അവര്‍ക്ക് താമ­സി­ക്കാന്‍ പറ്റിയ കെട്ടി­ട­മാണ് ആദ്യം ആലോ­ചി­ച്ച­ത്. രോഗി­ക­ളുടെ കൂടെ വരു­ന്ന­വര്‍ക്കുള്ള മുറിയും സംവി­ധാ­ന­വു­മാക്കി അതു മാറി. 

പക്ഷെ, അംഗീ­കാരം കിട്ട­ണ­മെ­ങ്കില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും ധന­കാര്യ ഡിപ്പാര്‍ട്ട്‌മെന്റും കനി­യ­ണം. മാസ­ങ്ങ­ളോളം നിര­ന്ത­ര­മായ ഫോണ്‍കോ­ളു­കള്‍. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനു­മതി കിട്ടി. എന്നാല്‍ ധന­കാ­ര്യ­വ­കു­പ്പിന്റെ അനു­മതി വൈകി. ഒടുവില്‍ ഫോമ ജോയിന്റ് സെക്ര­ട്ടറി സ്റ്റാന്‍ലി കളത്തിലാണു  മന്ത്രി കെ.­എം. മാണി­യു­മാ­യുള്ള ബന്ധം­കൊണ്ട് അനു­മതി നേടി­യ­ത്. ഏക­ദേശം ഒരു­ വര്‍ഷത്തെ പ്രയാ­ണം. 

ആദ്യ ഗഡു­വായ 25,000 ഡോളര്‍ നല്‍കി­യത് ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ജോഫ്രിന്‍ ജോസ്, സ്റ്റാന്‍ലി കളത്തില്‍, ജോസ് ഏബ്രഹാം എന്നിവരായിരുന്നു.  ഇതി­നായി ഉണ്ടായ വിഷ­മ­ത­കളും സമ­യ­ന­ഷ്ടവും ഒരി­ക്കലും വ്യര്‍ത്ഥ­മ­ല്ലെന്നു ജോസ് ഏബ്രഹാം പറ­യു­ന്നു. എക്കാ­ലവും ഫോമ­യുടെ പേര് അവി­ടെ­യു­ണ്ടാ­കും. കേര­ള­ത്തിലെ മാധ്യ­മ­ങ്ങള്‍ ഇത്ര­യ­ധികം ആഘോ­ഷിച്ച ഒരു പ്രവാസി പരി­പാടി ഉണ്ടാ­യി­ട്ടി­ല്ല. 

സെക്ര­ട്ടറി സ്ഥാന­ത്തേക്ക് വന്നാല്‍ ഒരു­പാട് പദ്ധതി­കള്‍ക്കു പകരം രണ്ടു­മൂ­ന്നെണ്ണം വിജ­യ­ക­ര­മാ­ക്കുക എന്ന­താ­യി­രിക്കും ലക്ഷ്യം. ഒരു­പാട് ഇന്ത്യ­ക്കാര്‍ അമേ­രി­ക്ക­യി­ലു­ണ്ടെ­ങ്കിലും കാര്യ­മായ ഒരു സ്വാധീനം നമു­ക്കി­ല്ല. നാമെല്ലാം ഭാഷ­യു­ടേയും സംസ്കാ­ര­ത്തി­ന്റേയും പേരില്‍ ചിത­റി­ക്കി­ട­ക്കു­ന്നു. ഇതി­നൊരു മാറ്റം വേണം. കുറ­ഞ്ഞത് ദക്ഷി­ണേ­ന്ത്യ­യില്‍ നിന്നുള്ളവരുടെ സംഘ­ട­ന­ക­ളായ തമിഴ് സംഘം, താന , കന്നഡ അസോ­സി­യേ­ഷന്‍ തുട­ങ്ങി­യ­വ­യു­മാ­യൊക്കെയായി  ബന്ധം സ്ഥാപി­ക്കു­കയും ഒരു ഏകോ­പന സമിതി തന്നെ (കോ അലി­ഷന്‍) ഉണ്ടാ­വു­കയും ചെയ്താല്‍ അതു ഗുണ­പ്ര­ദ­മാ­കും. 

ഫോമ­യുടെ നേത­ൃ­ത്വ­ത്തില്‍ സ്ഥിരം പ്രൊഫ­ണല്‍ ഗ്രൂപ്പ് ഉണ്ടാ­ക്കു­ക­യാണ് മറ്റൊ­ന്ന്. നമുക്ക് അറ്റോര്‍ണി­മാരും സോഷ്യല്‍ വര്‍ക്കര്‍മാ­രു­മൊക്കെ ധാരാ­ള­മു­ണ്ട്. പക്ഷെ ഒരു ആവശ്യം വന്നാല്‍ അഭി­പ്രായം ചോദി­ക്കാന്‍ പോലും ആരു­മി­ല്ല. ഒന്നാം തല­മു­റയ്ക്ക് ഇതു­വ­ലിയ പ്രശ്‌ന­മാ­യി­രു­ന്നി­ല്ല. അവര്‍ ജോലിയും വീടു­മായി ഒതു­ങ്ങി­ക്കൂ­ടി. പക്ഷെ പൊതു­രം­ഗത്തും മറ്റും ഇറ­ങ്ങു­മ്പോ­ഴാണ് പ്രശ്‌ന­ങ്ങള്‍ ഉണ്ടാ­കു­ന്ന­ത്. അപ്പോള്‍ ഉപദേശ  നിര്‍ദേ­ശ­ങ്ങള്‍ക്കാ­യെ­ങ്കിലും സ്ഥിരം സംവി­ധാനം വേണം. 

മാധ്യ­മ­ങ്ങളും സംഘ­ട­ന­ക­ളു­മായി ബന്ധ­പ്പെട്ട് സെമി­നാ­റു­കള്‍ സംഘ­ടി­പ്പി­ക്കു­ക­യാണ് മറ്റൊ­ന്ന്. ഭാഷയും സംസ്കാ­രവും നില­നില്‍ക്കാന്‍ ഇതാ­വ­ശ്യ­മാ­ണെന്നു കരു­തു­ന്നു. 

പുതിയ തല­മു­റ­യ്ക്കായി പൊളി­റ്റി­ക്കല്‍ സെമി­നാ­റു­കള്‍ സംഘ­ടി­പ്പി­ക്കു­കയും ഇല­ക്ഷന്‍ രംഗത്തു വരു­ന്ന­വര്‍ക്ക് സഹാ­യ­മെ­ത്തി­ക്കു­കയും ചെയ്യും. മത്സ­ര­രം­ഗ­ത്തു­വ­രാന്‍ പ്രോത്സാ­ഹ­നവും പരി­ശീ­ല­നവും നല്കു­ന്നതും പ്രധാ­ന­മായി കാണു­ന്നു. 

പാനല്‍ സിസ്റ്റ­ത്തോട് പ്രത്യേക താത്പ­ര്യ­മൊ­ന്നു­മി­ല്ല. പാനല്‍ സിസ്റ്റ­ത്തി­നെ­തി­രാ­യാണ് ഫോമ രൂപം­കൊ­ണ്ട­തു­ത­ന്നെ. സംഘ­ടനാ പ്രവര്‍ത്തന പാര­മ്പര്യമുള്ള­വ­രാണ് നേത­ൃ­ത്വ­ത്തില്‍ വരേ­ണ്ട­ത്. കണ്‍വന്‍ഷന്‍ എവി­ടെ­യാണ് വേണ്ട­തെന്ന് തീരു­മാ­നി­ക്കേ­ണ്ടത് 43 അംഗ എക്‌സി­ക്യൂ­ട്ടീ­വാ­ണ്. 1998­-ലെ റോച്ച­സ്റ്റര്‍ കണ്‍വന്‍ഷ­നു­ശേഷം ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷ­നു­ണ്ടാ­യി­ട്ടി­ല്ല. 2004­-ല്‍ ന്യൂജേ­ഴ്‌സി­യിലെ സോമര്‍സെ­റ്റില്‍ കണ്‍വന്‍ഷന്‍ നട­ന്നതു മറ­ക്കു­ന്നി­ല്ല. അതു പോലെ തന്നെ കപ്പലില്‍ നടന്ന കണ്‍ വന്‍ഷനും. 

ഭാര­വാ­ഹി­യായി ഏതൊ­രാള്‍ വന്നാലും ഒരു­മിച്ച് പ്രവര്‍ത്തി­ക്കാന്‍ തനിക്ക് വിഷമമൊന്നു­മി­ല്ല. 

നാട്ടില്‍ കണ്‍വന്‍ഷന്‍ നട­ത്തു­ന്ന­തില്‍ തെറ്റൊ­ന്നു­മി­ല്ലെ­ന്നാണ് ജോസ് ഏബ്ര­ഹാ­മിന്റെ പക്ഷം. പക്ഷെ അതിനു മാറ്റം വര­ണം. അമേ­രി­ക്കന്‍ കോണ്‍സു­ലേ­റ്റു­മായി ബന്ധ­പ്പെ­ട്ടുള്ള സെമി­നാ­റു­കളും പ്രോഗ്രാ­മു­കളും ഉണ്ടാ­യാല്‍ അമേ­രി­ക്ക­യി­ലേക്ക് വരാ­നി­രി­ക്കു­ന്ന­വര്‍ക്കൊക്കെ ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും.  കോണ്‍സല്‍ ജന­റല്‍ തന്നെ വന്ന് നമ്മുടെ പ്രവര്‍ത്തനം വീക്ഷി­ച്ചാല്‍ അതും ഗുണ­പ്ര­ദ­മാ­കും. 

സെക്കു­ലര്‍ സംഘ­ട­ന­കള്‍ ശോഷി­ക്കുന്ന അവ­സ്ഥ­യു­ണ്ടെ­ങ്കിലും അവ­യുടെ പ്രധാന്യം കുറ­യു­ന്നി­ല്ല. ഫോമ ഒട്ടേറെ കാര്യ­ങ്ങള്‍ ചെയ്തു. ഇനിയും ഏറെ ബാക്കി കിട­ക്കു­ന്നു. 

രാജര്‍ഷി സ്കൂളിലും കോല­ഞ്ചേരി സെന്റ് പീറ്റേ­ഴ്‌സിലും പഠി­ച്ച­ശേഷം പൂനെ­യില്‍ നിന്നാണ് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം നേടി­യ­ത്. ഫോമ­യുടെ തുടക്കം മുതല്‍ ഏതെ­ങ്കിലും കമ്മി­റ്റി­യില്‍ അംഗ­മായി പ്രവര്‍ത്തി­ച്ചു.  ഫ്രെഡ് കൊച്ചിന്‍ ആര്‍.­വി.­പി­യാ­യി­രി­ക്കു­മ്പോള്‍ യൂത്ത് ഫെസ്റ്റി­വല്‍ കോര്‍ഡി­നേ­റ്റ­റാ­യി­രു­ന്നു. 

യോഗ പഠി­­ക്കാന്‍ ചാല­ക്കുടി വിവേ­കാന്ദ ആശ്ര­മ­ത്തില്‍ കഠി­ന­മായ ചിട്ട­യില്‍ ആഴ്ച­കള്‍ താമ­സി­ച്ചു. പുറം­ലോ­ക­വു­മായി ബന്ധ­മി­ല്ലാ­യി­രു­ന്നു. അന്നു നേടിയ അച്ച­ടക്കം ചിട്ടയും ഇപ്പോഴും തുട­രു­ന്നു.­ എന്നും യോഗ ചെയ്യും അത് മന­സ്സിനും ശരീ­ര­ത്തിനും ഉന്മേഷം നല്‍കു­ന്നു. അതി­ലു­പരി മാന­സി­കവും ശാരീ­രി­ക­വു­മായ അച്ച­ട­ക്ക­വും. 

ഇരു­പതാം വയ­സിലാണ് നൃത്തം പഠി­ക്കാന്‍ ചേര്‍ന്നത് തുട­ക്ക­ത്തില്‍ ഒരു രസ­ത്തി­നാ­യി­രുന്നു അത്. പക്ഷെ ദിവ­സ­ങ്ങള്‍ കഴി­ഞ്ഞ­പ്പോള്‍ അതി­നോട് താത്പ­ര്യ­മാ­യി. അഞ്ചു വര്‍ഷം പഠി­ച്ച­ശേഷം ക്ഷേത്ര­ത്തില്‍ അര­ങ്ങേറ്റം നട­ത്തി. 

മത­ത്തിന് അതീ­ത­മായി ചിന്തി­ച്ചാലേ നമുക്ക് വള­രാന്‍ കഴി­യൂ. തിന്മ­യ്ക്കായി മതത്തെ ഉപ­യോ­ഗി­ക്കു­മ്പോ­ഴാണ് പ്രശ്‌നം. മത­ത്തിന് അതീ­ത­മായി വേണം സംഘ­ട­ന­കളും പ്രവര്‍ത്തി­ക്കേ­ണ്ട­ത്. 

മാധ്യമ രംഗത്തു സജീവമായ ശേഷം മികച്ച സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. നാട്ടില്‍ നിന്നെത്തെയവരും ഇവിടെയുള്ളവരുമായ പ്രശസ്തരെ ഇന്റര്‍വ്യു ചെയ്തു. പ്രവാസി ചാനലിന്റെ തിലകക്കുറിയായ നമസ്‌കാരം അമേരിക്കയുടെ അവതാരകനായി.

വ്യത്യസ്ത രംഗ­ങ്ങ­ളിലെ പ്രവര്‍ത്ത­ന­ങ്ങള്‍ക്കു ഭാര്യ ജിജി­യുടെ പിന്തു­ണ­യു­ണ്ട്. മൂത്ത പുത്രന്‍ ജോഹന് ഒമ്പ­തര വയ­സ്. ജയ്ഡന്‍, ജയ്ക് എന്നി­വ­രാണ് ഇളയ മക്കള്‍. 

പുതിയ തല­മു­റയെ പ്രോത്സാ­ഹി­പ്പി­ക്കു­മെന്നു പറ­യുന്ന നേതാ­ക്കള്‍ക്ക് ഇതാ നല്ല അവ­സ­രം.- ജോസ് ഏബ്രഹാ­മിനെ വിജ­യി­പ്പി­ക്കു­ക.
വിവിധ കര്‍മ്മരംഗങ്ങളില്‍ വിജയ പതാക; ഫോമയില്‍ സേവനത്തിന്റെ ട്രാക്ക് റിക്കാര്‍ഡ്‌
Join WhatsApp News
Babu Jacob Nadayil 2016-02-14 14:13:28
Good Luck Jose. May your social spirit be fortified

Babu Thekkekara 2016-02-17 22:00:20
All the very  best Jose.
Jayan varghese 2023-10-07 21:31:16
നാലഞ്ച് കൊല്ലമായല്ലോ പതാക ഇങ്ങനെ മുകളിൽ നിൽക്കുന്നു. ? ഇനിയൊന്ന് താഴെയിറക്കൂ, അല്ലെങ്കിൽ വെയിലും മഴയും കൊണ്ട് ദ്രവിച്ചു വീഴും. ജയൻ വർഗീസ്.
പൊക്കാനാ 2023-10-07 23:27:33
പതാക താഴെ ഇറക്കിയില്ലെങ്കിൽ അത് കൊടിമരത്തോടെ പൊക്കിയാലോ ജയൻ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക