Image

ഡാര്‍ക്ക്‌ ചോക്ലേറ്റും, ചുവന്ന വൈനും (സി. ആന്‍ഡ്രൂസ്)

Published on 13 February, 2016
ഡാര്‍ക്ക്‌  ചോക്ലേറ്റും, ചുവന്ന വൈനും (സി. ആന്‍ഡ്രൂസ്)
ഫ്‌ളോറിഡയിലെ ഇളം ചൂട്‌കൊള്ളാന്‍വേണ്ടി പോകുന്നപ്രഭാത നടത്തം ഒത്തിരി ഊര്‍ജ്ജം മനസ്സിനും ശരീരത്തിനും നല്‍കുന്നുണ്ട്. ഒരു ഏകാന്തപഥികനായി ഇങ്ങനെ ആടി പാടിനടക്കുമ്പോള്‍ ഒരനുഭൂതിയുളവാകുന്നു. വയസ്സിന്റെ വേലിക്കേട്ടില്‍നിന്നും പുറത്ത് ചാടുന്നമനസ്സ് അപ്പോള്‍വിരിഞ്ഞ ഒരു പുവ്വായി മന്ദഹസിക്കുന്നു.കോളേജ് കാമ്പസ്സില്‍ എത്രപ്രേമങ്ങള്‍മൊട്ടിടുന്നു, വാടിക്കരിയുന്നു. എന്നാല്‍ അതിന്റെ ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ കൂടെ കൂടുന്നു.എന്റെ മനസ്സിലേക്ക് കുറെസുന്ദരിമാര്‍ ഒരുങ്ങി വരുന്നുണ്ട്.മുന്നിലേക്മുടിപിന്നിയിട്ട ഒരു സുന്ദരിയെ ഞാന്‍ കാണുന്നു.അതെ അവള്‍ ഇപ്പോള്‍ മുടിബോബ് ചെയ്ത ഒരു പരിഷ്കാരി മദ്ധ്യവയസ്കായാണ്. അവള്‍ ഇതാ ഒരു പാവക്ക പന്തലില്‍നിന്ന് പാവക്ക പൊട്ടിക്കുന്നു. അവര്‍ അവളല്ലെന്ന് അറിഞ്ഞിട്ടും വെറുതെനോക്കാന്‍ ഒരു മോഹം. അവര്‍ക്കും കൗതുകം.തൊപ്പിയും താടിയുമുള്ള ഒരു വികാരിയല്ലനാണെന്നഭാവത്തില്‍ അവരില്‍ഭക്തിനിറയുന്നു. സംഗതി വഷളാകണ്ടന്നു കരുതി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നതിരൊന്തരം സ്ലാങ്ങില്‍ചോദില്ലു. "സുഖങ്ങളൊക്കെതന്നെ''. അവര്‍ പുഞ്ചിരിച്ചു.മനോഹരമായമന്ദഹാസം.ജോസ് ചെരിപുറത്തിന്റെവരികള്‍ കടമെടുത്ത്പറഞ്ഞാല്‍ "കാലം കെടുത്താത്തഴകിനുടമയായി''... വല്ലവന്റേയും പെണ്ണുമ്പിള്ളയെനോക്കിവെള്ളമിറക്കാന്‍ എന്റെ വയസ്സ്പതിനാറല്ലല്ലോ എന്ന് കരുതി ഞാന്‍ മുന്നോട്ട്‌നടക്കവെ അവര്‍ വിളിച്ചു പറഞ്ഞു. എന്നും രാവിലെ കാണാറുണ്ട്.നാളേയും വരുമൊ? ഹോ, എന്തൊരു ചതി.അവര്‍ ഞാന്‍ ഒരു പാതിരിയാണെന്ന് ചിന്തിക്കുന്നുണ്ടാകും.അത് ഏതായാലും വേണ്ട.കാണാം എന്ന്മറുപടിപറഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടു.

പ്രണയം ചെറുപ്പത്തിലെമൊട്ടിടുന്ന ഒരു വികാരമാണെങ്കിലും, ചെറുപ്പം കൂടുമ്പോഴും ചെറുപ്പം കുറയുമ്പോഴും ആ മൊട്ട്‌വിരിഞ്ഞ് ഒരു പുവ്വായിനിന്ന് ചുറ്റുപാടും സുഗന്ധം പ്രസരിപ്പിച്ചു കൊണ്ടിരിക്കും. ന്യൂയോര്‍ക്കിലെ തണുപ്പില്‍നിന്നും തല്‍ക്കാലം രക്ഷപ്പെടാന്‍ ഫ്‌ളോറിഡയിലെപ്രശാാന്തസുന്ദരമായ ഒരു പ്രദേശത്ത് ഞാനെന്റെ വിശ്രമവേളകള്‍ ചെലവഴിക്കയായിരുന്നു. കൂട്ടിനുമിന്നുകെട്ടിയവള്‍ കൂടെയുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഒരു ഏകാന്തത അലട്ടുന്നപോലെതോന്നും. കഴിഞ്ഞ്‌പോയ കോളേജ് ദിനങ്ങളുടെ മധുരിമനുകരാന്‍മനസ്സ്‌വെമ്പുന്നത്‌കൊണ്ടാണത്. യൗവ്വനവും വിദ്യാഭ്യാസവും പിന്നെ ജോലിയും കഴിഞ്ഞാല്‍മനുഷ്യരെല്ലാം ഒരു നുകം കഴുത്തില്‍വല്ല് ജീവിതമെന്ന വയല്‍ ഉഴാന്‍ തുടങ്ങുന്നു.വാസ്തവത്തില്‍ അങ്ങനെ ഒരു പാടത്ത്കളപറില്ലു, വിത്തെറിഞ്ഞും, വെള്ളം കോരിയും, കൊയെ്തടുത്ത്‌യാന്ത്രിക ജീവിതം നയിക്കയാണുമനുഷ്യര്‍. അപ്പോഴാണു മനസ്സ് എന്ന കുട്ടികുരങ്ങന്‍ മരച്ചില്ലകളിലേക്ക് ചാടാന്‍ കൊതിക്കുന്നത്. അങ്ങനെ കുറെ ചപല വ്യാമോഹങ്ങളുമായി ചങ്ങമ്പുഴയിലെരമണനെപോലെ ഞാന്‍ സാങ്കല്‍പ്പിക മലരണികാടുകളിലൂടെ സ്വപനങ്ങളുടെ പുല്ലാങ്കുഴലുമായിനടക്കയായിരുന്നു. അപ്പോള്‍ ഒരു മദാമ്മ മുന്നില്‍. അവരുടെ തൊലിയുടെ നിറത്തെക്കാള്‍ വെളുത്തപുഞ്ചിരിയുമായി. "ഹായ്' അവരുടെ ശബ്ദത്തിലും തേന്‍നിറഞ്ഞിരുന്നു.സുന്ദരിമാരുടെ ലോകത്ത് എന്നും നടക്കാറുള്ള എനിക്ക അവരുടെ മുഖം അപരിചിതമായിതോന്നിയില്ല.പ്രേമത്തിന്റെതിരുമധുരം വച്ചുനീട്ടുന്നഎന്റെ പ്രിയദര്‍ശിനിമാരില്‍ ഒരാള്‍ ഇവള്‍.. ഞാനും "ഹായ്' എന്ന്പറഞ്ഞപ്പോള്‍ അവളുടെ ചോദ്യം. " വലന്റയിനു എന്തുപരിപാടി''.വഴിയരുകില്‍ കണ്ടുമുട്ടിയ അവള്‍ അങ്ങനെചോദിക്കുമ്പോള്‍ അനുരാഗ കരിക്കിന്‍വെള്ളം നെഞ്ചില്‍നിറയുന്ന ഒരു അനുഭൂതി.സംഭാഷണത്തില്‍നിന്നും അവള്‍ ധനികയും വിദ്യാസമ്പന്നയുമാണെന്ന് മനസ്സിലായി. അവര്‍ക്ക് ഇന്ത്യക്കാരോട് വളരെസ്‌നേഹവും ബഹുമാനവുമാണു്. ഏതോസ്കൂളിലെ അദ്ധ്യാപിക. വലന്റയിന്‍ദിനത്തിലെ പരിപാടി പ്രേമിക്കല്‍തന്നെ അല്ലാതെന്ത് എന്ന എന്റെമറുപടി അവളെ ആനന്ദിപ്പിച്ചു. അവള്‍ ചോദിച്ചു, വേറെകെട്ടുപാടുകളില്ലെങ്കില്‍ എന്റെ കൂടെ വരൂ, ഇന്നാണാ ദിവസം, നമുക്ക ആഘോഷിക്കാം. ഹ്രുദയം ഒരു സമുദ്രമാണു്. അതിലേക്ക് എത്രനദികള്‍ ഒഴുകി ചേരുന്നു.

മദാമ്മ എന്ന നദിയുടെ തെളിമയും, ചൂഴികളും, ഒഴുക്കും എങ്ങനെയെന്നറിയാന്‍ ആഗ്രഹം തോന്നി. അവള്‍ അവരുടെ ലെക്‌സസ് കാറില്‍ അവരുടെവീട്ടിലേക്ക്‌കൊണ്ടുപോയി.വിശാലമായ ഒരു പുല്‍പറമ്പിന്റെ നടുവിലെവലിയവീട്. അത്തുറന്ന് അകത്ത് കയറുമ്പോള്‍ ഒരു ചെറിയപേടിതോന്നി. ഇന്ത്യകാരെ ഇങ്ങനെപാട്ടിലാക്കി; പീഡിപ്പിക്കാന്‍ശ്രമിച്ചുവെന്ന്പറഞ്ഞ് ഇവള്‍ ചതിക്കുമോ. മനസ്സിലെഭയമകറ്റികൊണ്ട് അവള്‍ എന്റെ ചുണ്ടില്‍ ചുംബിച്ചു.മുഖം നിറയെതാടിയല്ലേ അത്‌കൊണ്ടാണു ചുണ്ടില്‍ ചുംബിച്ചത്. എന്നിട്ടവള്‍ ചിരിച്ചു, നിഷ്ക്കളങ്കയായ ഒരു കൗമാരകാരിയുടെ ചിരി. ഇനിയെന്റെ ഊഴമെന്നപോലെ അവള്‍ കുറച്ചുനേരം നിന്നിട്ട്‌ഷോപ്പിംഗ് ബാഗ്തുറന്ന്‌രണ്ടുപൊതികള്‍മേശപ്പുറത്ത്‌വച്ചു. ചോക്ലെയ്റ്റ്‌ബോക്‌സ്, പിന്നെ ചുവന്നവീഞ്ഞ്. ഒരു കുസ്രുതിചിരിയോടെ അവള്‍ പറഞ്ഞു - എന്തിനാണിങ്ങ െനമസില്‍പിടിച്ച് നില്‍ക്കുന്നത്. ഈ അവസരങ്ങളില്‍ ഒരു പുരുഷന്‍ എന്താണുചെയ്യേണ്ടത് അതും ഈ പ്രേമദിനത്തില്‍. എന്റെ ആത്മവിശ്വാസം കൈമോശം വരുന്നപോലെ, ലജ്ജയാല്‍ മുഖം കുനിച്ച് എല്ലാം കൊതില്ല്‌കൊണ്ട്‌നില്‍ക്കാറുള്ള കാമിനിമാരെക്കാള്‍ ഇവള്‍ എല്ലാം തുറന്നടിക്കുന്നു. എന്തുചെയ്യും.അപ്പോഴാണവള്‍പറഞ്ഞത്, ചോല്ലെയ്റ്റ് കഴിക്കൂ, പിന്നെ ചുവന്നവീഞ്ഞും കുടിക്കൂ, കാമദേവന്‍ അമ്പും വില്ലും തയ്യാറാക്കുന്നത് അപ്പോഴാണു്.പിന്നെ അവിടെ ഒരു ചോക്ലെയ്റ്റ് കൂമ്പാരം ഉയര്‍ന്നു, അതിന്റെ തുമ്പത്ത്‌നിന്നും വീഞ്ഞു ഒഴുകി. മുറിയില്‍ മാദക ഗന്ധം നിറഞ്ഞു.കിതപ്പാര്‍ന്നശബ്ദത്തില്‍ മദാമ്മ പ്രേമമന്ത്രങ്ങള്‍ പോലെ ഉരുവിട്ടു. പ്രേമദിനാശംസകള്‍......
ഡാര്‍ക്ക്‌  ചോക്ലേറ്റും, ചുവന്ന വൈനും (സി. ആന്‍ഡ്രൂസ്)
Join WhatsApp News
വിദ്യാധരൻ 2016-02-13 22:11:30

           ഭ്രമകല്പന
എന്തെ ഈ വീഞ്ഞിനിന്നത്ര ചോപ്പ് 
പെണ്ണെ നിൻ  കവിളിലെ അരുണിമയോ?
കാലങ്ങൾലെത്ര കൊഴിഞ്ഞെന്നാലും 
ചോക്ലേറ്റെ നിന്നെ മറന്നിടുമോ ?
നമ്മളിൽ അന്തര ഗ്രന്ഥിസ്രാവം 
അണപൊട്ടി ഒഴുകിയ കാലമല്ലേ 
അനുരാഗരാഗ തരംഗങ്ങളിൽ 
ഒഴുകി നടന്നൊരു കാലമല്ലേ 
നിന്നെ ക്കുറിച്ചുള്ള ഓർമ്മയെന്നെ 
വല്ലാതെ വന്നലട്ടിടുമ്പോൾ 
ഏകനായി ഞാനി രാവിലിപ്പോൾ 
മുത്തിക്കുടിക്കുന്നു ഈ ചോന്ന വീഞ്ഞ് 
അന്ന് ഞാൻ നിന്റെ ചുണ്ടിൽ നിന്നും 
പാനംചെയ്തോരാ ലഹരി തന്നെ (സ്വന്തം )
സകുണ്ണി 2016-02-14 06:20:24
ഇപ്പോള്‍ പിടികിട്ടി . ഈ പാതിരിമാരുടെ  മോര്‍ണിംഗ്  നടതത്തിന്‍ രഹസിയം .
മരണം വരെ പുരുഷന്‍ കൊണ്ട് നടക്കുന്ന ഇന്തിരിയ  വികാരം 
കൊള്ളം കൊള്ളം 
vayanakaran 2016-02-14 07:04:15
പ്രിയ ആൻഡ്രുസ് - വഴിയിൽ വച്ച് കണ്ടുമുട്ടുന്ന
ഒരു മദാമ്മ കൂടെ വന്ന് സഹശയനത്തിനു
തയ്യാറാകുക. അത് കൊള്ളാമല്ലോ? എന്താണു
ഇതിന്റെ ഗുട്ടൻസ്.
Revathi 2016-02-14 11:01:09
Very fine trick. There are lot couch potato  Malayalees and  won't go for a walk even if the Doctor tells them several times. Now all these Achayans are going to start walking as soon as snow melts.
Wish you all good luck. There are a lot out there looking for men., but men are inside house. So go out and reap. Like the bible says- there is lot to reap but not enough men 
ഒരു വായനകാരി 2016-02-14 13:32:07
പ്രിയ  വായനകാര !
ചിലര്‍ കാടു കാണാന്‍ പോകും. മരങ്ങള്‍ ചെടികള്‍ പുഴകള്‍ പൂകള്‍ മിര്‍ഗങ്ങള്‍  ഒക്കെ കാണും , കാടു മാത്രം കാണില്ല. ചിലര്‍ കാട് കാണാന്‍ പോകും. കല്ലുകള്‍ കൂടി  കുു‍‌ററി അടിചു  സൊന്തം  ആക്കും .
നടക്കാന്‍ പോകുന്ന വഴി  ശ്രദിച്ചാല്‍  പല കാണാത്ത കാഴ്ചകള്‍ കാണാം 
Good Luck and happy  Valan......day
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക