Image

മഹേഷിന്റെ പ്രതികാരം വന്‍ ഹിറ്റിലേക്ക്. ക്‌നാനയക്കാരന്‍ സംവിധായകന് ഇത് അഭിമാന നിമിഷം

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 14 February, 2016
മഹേഷിന്റെ പ്രതികാരം വന്‍ ഹിറ്റിലേക്ക്. ക്‌നാനയക്കാരന്‍ സംവിധായകന് ഇത് അഭിമാന നിമിഷം
വളരെ നാളുകള്‍ക്കു വേണ്ടി ഒരിക്കല്‍ കൂടി ഫഹദ് ഫാസില്‍ അഭ്‌നിയച്ച സിനിമ വന്‍ പ്രേക്ഷക പിന്തുണയോടെ ഹിറ്റ്­ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ചെര്‍ക്കപ്പെടുമ്പോള്‍ അഭിമാനത്തോടെ ഒരു ക്‌നാനായക്കാരന്‍ സംവിധായകനും. സംവിധായകന്‍ എന്ന നിലക്ക് തന്റെ പ്രഥമ സിനിമ ഏവരും ചര്‍ച്ച ചെയ്യുന്ന ഒരു വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ദിലീഷ് പോത്തന്‍ എന്ന സംവിധായകന് അഭിമാനിക്കാം. ക്‌നാനായ സമുദായത്തില്‍ നിന്നും സിനിമാ രംഗത്ത് നിര്‍മ്മാണത്തിലും അഭിനയത്തിലുമൊക്കെ പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ഒരു സംവിധായകാന്‍ എന്ന രീതിയില്‍ പെരുടുക്കുന്ന പ്രതിഭ ആദ്യമാണ് എന്ന് തന്നെ പറയാം. കുറുപ്പന്തറ ഇടവക കൊല്ലാപറമ്പില്‍ KP ഫിലിപ്പ്‌ന്റെയും ചിന്നമ്മ ഫിലിപ്പിന്റെയും മകനായ ദിലീഷ്­, നടന്‍ എന്ന നിലയിലും സഹ സംവിധായകന്‍ എന്ന നിലയിലും പ്രാവീണ്യം തെളിയിച്ചുട്ടുണ്ട് എങ്കിലും ആദ്യമായാണ്­ സ്വതന്ത്ര സംവിധായകന്റെ വേഷം അണിയുന്നത്.

കുറുപ്പുന്തറയില്‍ 1981ല്‍ കൊല്ലാപറമ്പില്‍ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ച ദിലീഷ് കോതനല്ലൂര്‍ എമ്മാനുവേല്‍സ് സ്കൂള്‍, KE കോളേജ് മാന്നാനം, സെന്റ്­ ഫിലോമോനാസ് കോളേജ് മൈസൂര്‍ എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂത്ത്തിയാക്കിയശേഷം കാലടി ശ്രീ ശങ്കരാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയേറ്റര്‍ ആര്‍ട്‌സില്‍ MA യും MG യൂണിവേഴ്‌സിറ്റിയില്‍ നിന്നും M.Phil ഉം കരസ്ഥമാക്കി. ഭാര്യ ജിംസി, മകള്‍ അഞ്ജലീന. സഹോദരങ്ങള്‍ ജിന്‍സി സനില്‍ & ജോയിസി കെവിന്‍.

ആഷിക്ക് അബുവിന്റെ സഹ സംവിധായകനായാണ് സിനിമാ രംഗത്തേക്ക് ദിലീഷ് എത്തുന്നത്. സഹ സംവിധാനത്തോടൊപ്പം നടനെന്ന നിലയിലും തന്‍റേതായ കയ്യൊപ്പ് അദ്ദേഹത്തിന്റെ സിനിമകളില്‍ ചാര്‍ത്തിയിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ്­ പെപ്പര്‍ , ഫീമെയില്‍ കാതം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്­ , ഗാങ്ങ്സ്റ്റര്‍, ടമാര്‍ പടാര്‍, ഇയ്യോബ്ബിന്റെ പുസ്തകം, റാണി പദ്മിനി തുടങ്ങിയവയാണ് സഹ സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയുമൊക്കെ ദിലീഷ് സഹകരിച്ച ചിത്രങ്ങള്‍.

ഇടുക്കിയുടെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിറഞ്ഞു തുളുമ്പുന്ന സൌന്ദര്യത്തോടെ അണിയിച്ചൊരുക്കിയ മഹേഷിന്റെ പ്രതികാരം അക്ഷാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ലാലു അലക്‌സിനെ പോലെയുള്ള നടന്മാര്‍ക്കും ലിസ്റ്റിന്‍ സ്റ്റീഫനേ പോലുള്ള ഹിറ്റ്­ നിര്‍മ്മാതാക്കള്‍ക്കുമോപ്പം ക്‌നാനായ സമുദായത്തിന് സ്വന്തമായി ഒരു ഹിറ്റ്­ സംവിധായകനും കൂടി ഉണ്ട് എന്ന്! അഭിമാനിക്കാം.
മഹേഷിന്റെ പ്രതികാരം വന്‍ ഹിറ്റിലേക്ക്. ക്‌നാനയക്കാരന്‍ സംവിധായകന് ഇത് അഭിമാന നിമിഷംമഹേഷിന്റെ പ്രതികാരം വന്‍ ഹിറ്റിലേക്ക്. ക്‌നാനയക്കാരന്‍ സംവിധായകന് ഇത് അഭിമാന നിമിഷംമഹേഷിന്റെ പ്രതികാരം വന്‍ ഹിറ്റിലേക്ക്. ക്‌നാനയക്കാരന്‍ സംവിധായകന് ഇത് അഭിമാന നിമിഷം
Join WhatsApp News
bijuny 2016-02-14 16:48:30
വിദ്യാഭ്യാസവും , മികച്ച ജോലിയും , ലോക വിവരവും , അതിലേറെ സംഭത്തും ഉള്ള അമേരിക്കൻ മലയാളിയുടെ ഏറ്റവും narrow  minded ആയിടുള്ള ജാതി ചിന്തയുടെ നല്ലൊരു example ആണ് ഈ വാര്ത്തയുടെ തലക്കെട്ട്‌ . കേരളത്തിലോ ഗൾഫിലോ ഒന്നും തന്നെ ഇങ്ങനെ ഒരു തലക്കെട്ട് കാണാൻ പറ്റില്ല .  അമേരികയിലെ നായരും ഈഴവനും മര്തോമാക്കാരനും ക്നനയാക്കാരനും എല്ലാം ഈ സങ്കുചിത ജാതി ചിന്തയുടെ തടവറയിൽ ആണ് ഈ അമേരികയിൽ . ഞങ്ങള്ക്ക് ഇവിടെ ആവശ്യത്തിനു അങ്ങബലം ഉണ്ട് . വേറെ ജാതിക്കാർ ആയിട്ടുള്ള സംസര്ഗം ഒന്നും വേണ്ട . സത്ത്യത്തിൽ ഫോമ ഫോകാന ഒകെ നേതാവ് കളി യാണെങ്കിലും , അതും ഇല്ലെങ്കിൽ ഇവിടെ , മലയാളി കാണില്ല . കുറെ ജാതിക്കോമരങ്ങൾ കാണും. സത്യമല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക