Image

സ്‌നേഹ­ത്തിന്റെ അര്‍ത്ഥം തേടി (ക­വിത: ഷിജി അല­ക്‌സ്, ചിക്കാ­ഗോ)

Published on 14 February, 2016
സ്‌നേഹ­ത്തിന്റെ അര്‍ത്ഥം തേടി (ക­വിത: ഷിജി അല­ക്‌സ്, ചിക്കാ­ഗോ)
സ്‌നേഹം, അതൊരു നാമ­മാ­ണ്....
നാമ­ത്തിനും മേലേ­യത് ക്രിയ­യാ­കണം
അതൊരു മഴ­യാ­വണം
ഒഴു­കു­ന്നൊരു പുഴ­യാ­വണം
തഴു­കി­യൊ­ഴു­കുന്ന കാറ്റാ­വണം

സ്‌നേഹം, വറു­തി­യ്‌ക്കൊ­ര­റു­തി­യാ­ണ­ത്,
വരണ്ട നാവി­നിറ്റ് ദാഹ­ജ­ല­മാ­ണത്
മുറി­വിന് മരുന്നും
കയ്‌പേ­റിയ മന­സി­ലൊരു തേന്‍തു­ള­ളിയും
ചായാ­നൊരു ചുമ­ലാ­ണത്
പിടി­ച്ചു­യര്‍ത്താ­നിരു കര­ണ­ങ്ങാണ്

സ്‌നേഹം, കണ്ണിലൂറും ഈര്‍പ്പ­മാ­ണത്
ചുണ്ടി­ലു­ണരും ചെറു­ചി­രി­യാണ്
ദേഹി­യ്ക്കത് അഗ്നി­യാ­ണെ­ങ്കില്‍
ദേഹ­ത്തിനു തണു­പ്പാണ്.
ഊഷ­ര­ത­യിലെ മരു­പ്പ­ച്ച­യാ­ണ്,
കട­ലാ­ണ്, ഊര്‍ജ്ജ­മേകും സൂര്യ­നു­മാണ്

സ്‌നേഹം, എല്ലാ­റ്റി­നു­മൊ­ടു­വില്‍....
കുത്തേറ്റ ചങ്കില്‍ നിന്നൊ­ഴു­കുന്ന -
ചുടു­ര­ക്ത­മാ­ണ്....
ഞാനും സ്‌നേഹ­മാ­കണം
അപ്പോ­ഴെ­നിയ്ക്ക് നിന്നെ സ്‌നേഹിക്കാം
നിങ്ങളെ സ്‌നേഹിക്കാം
ഈ പ്രപ­ഞ്ചത്തെ മുഴു­വന്‍ സ്‌നേഹി­ക്കാം.
സ്‌നേഹ­ത്തിന്റെ അര്‍ത്ഥം തേടി (ക­വിത: ഷിജി അല­ക്‌സ്, ചിക്കാ­ഗോ)
Join WhatsApp News
Sudhir Panikkaveetil 2016-02-14 05:05:53
നല്ല കവിത. അഭിനന്ദനങ്ങൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക