Image

പ്രണയം (ക­വിത: മോളി റോയ്)

Published on 14 February, 2016
പ്രണയം (ക­വിത: മോളി റോയ്)
മായികഭാവങ്ങള്‍ക്കുള്ളില്‍ മയങ്ങുന്ന
മോഹിനിയാണനുരാഗം മനുജന്­
മര്‍ത്യനോ നിന്‍ പൊരുള്‍- തേടീയലയുന്നു
മിഥ്യ തന്‍ തീരത്തിലോ- ചെന്നണയുന്നു
മോഹനസ്വപ്‌­നങ്ങളായിരം നെയ്യുന്നു
മോഹഭംഗങ്ങളില്‍ പെട്ടുലഞ്ഞീടുന്നു

മൃതൃുവിനെയിവര്‍ മാടീവിളിക്കുന്നു
മൂകമായ്­ തേങ്ങുന്നൂ നീയെന്ന- നന്‍മയോ

മണ്ണിന്‍ചിരാതിനെ ആഞ്ഞു പുല്‍കീടുന്ന
മിന്നും പറവയായ്­ മാറുമീ ജന്‍മങ്ങള്‍

മൃദുലമാണതിലോലമാണുനീ- പ്രണയമേ
മനതാരില്‍ നിധിപോലെ സൂക്ഷിച്ചിടൂ
മധുരമായ്­ മീട്ടുകില്‍- മണിവീണ പോലുമോ
മധു കണം തൂകിടും തന്ത്രികളാല്‍
മഴ പെയ്­തു തോര്‍ന്നൊരാ- രാത്രിയില്‍ മാനത്ത്­
മണിമുത്ത്‌­ വാരീവിതറിയ പോല്‍
മലര്‍ വിരിയിച്ചിടും പ്രണയ- വസന്തങ്ങള്‍
മര്‍ത്യ പ്രയാണത്തിനന്ത്യം വരെ
പ്രണയം (ക­വിത: മോളി റോയ്)
Join WhatsApp News
വിദ്യാധരൻ 2016-02-14 22:58:19
ഹൃദയത്തിൽ സൂക്ഷിക്കും  പ്രണയനാളത്തെ 
അണയാനായിഞാൻ വിട്ടിടില്ല  
കാത്തുസൂക്ഷിക്കും ആ തീനാളം ഞാനെന്നും 
കൈകുടന്നയാൽ കാറ്റേറ്റുലഞ്ഞിടാതെ 
തമസ്സാൽ കട്ട പിടിച്ചെന്നകതാരിൽ 
ഒരു പ്രേമ കൈത്തിരി കത്തിച്ചെന്ടോമലാളെ 
വന്നീടുക നീ എന്നുന്നും ഓമനേ 
വാലന്റൈനായി കാത്തിടാതെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക