Image

ഒരു വെളിച്ചപ്പാടിന്റെ മരണം (സുധീര്‍ പണിക്കവീട്ടില്‍)

Published on 14 February, 2016
ഒരു വെളിച്ചപ്പാടിന്റെ മരണം (സുധീര്‍ പണിക്കവീട്ടില്‍)
(ഭാരതത്തില്‍ ക്രുസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ അക്രമം കാട്ടുന്നു എന്ന വാര്‍ത്തയെ ആസ്പദമാക്കിരചിച്ച കാവ്യം. പ്രസിദ്ധീകരിച്ചത് ജനുവരി 8, 1999, ഇപ്പോഴും അത് കേള്‍ക്കുന്നത്‌കൊണ്ട് പുന:പ്രസിദ്ധീകരിക്കുന്നു)

പതിന്നാലുതികയാത്തൊരോമന പെണ്‍ക്കുട്ടി
കണ്ണീരൊലിയ്ക്കും കവിളുമായി
അച്ഛന്റെ ദീനകിടക്കയ്ക്കരുകില്‍ നിന്ന-
വശയായ് ആര്‍ത്തയായ്‌കേണീടുന്നു

ചെത്തിമിനുക്കാത്തഭിത്തിയും മേല്‍ക്കൂര
ഓലയാല്‍ മേഞ്ഞുള്ളകൊച്ചുവീട്ടില്‍
അമ്മയില്ല്ാത്തൊരാപെണ്‍ക്കുട്ടിയച്ഛന്റെ
ആരോമല്‍പൊന്‍മകളായിരുന്നു

അച്ഛനോശ്രീദുര്‍ഗ്ഗക്ഷേത്രത്തില്‍പോകുന്ന
എല്ലാരുമറിയും വെളില്ലപ്പാടും
മുറയായിതലമുറകൊണ്ട്‌നടക്കുന്ന
ആചാരം ക്രുത്യമായ്പാലിക്കുന്നാള്‍

അന്നും പതിവ്‌പോല്‍ക്ഷേത്രനടയില്‍ വല്ലാ-
സാധുസ്വന്തം ശിരസ്സില്‍വെട്ടി
വാളാല്‍ തല വെട്ടി, വെട്ടിപൊളിയ്ക്കുന്ന
ക്രുരമാം ആചാരം കണ്ട്‌നില്‍ക്കേ

ശ്രീയേശുദേവന്റെയനുയായി വൈദികന്‍
അതുമെല്ലെ തടയാനങ്ങോടിയെത്തി
ആര്യക്കൂറുള്ളവര്‍ക്കന്ധവിശ്വാസികള്‍ക്കാ-
കാഴ്ച അപ്രിയമായിരുന്നു.

അവരാര്‍ത്തുപിന്നെയിരമ്പികൊണ്ടാ-
ദൈവദൂതനെതല്ലിച്ചതച്ചരച്ചു
എന്നിട്ടുമായേശുദാസനാദുഷ്ടന്മകാര്‍ക്കെ-
തിരായിട്ടൊന്നും പറഞ്ഞതില്ല.

വെട്ടേറ്റ്‌വീണുകിടന്നായാഭക്തനെ
രക്ഷിക്കാന്‍വൈദികന്‍വെമ്പല്‍പൂണ്ടു
മുറിവുകള്‍മാരകമാണല്ലോയുടനെയീ
രോഗിയ്ക്ക്‌വൈദ്യസഹായം വേണം

ആരത്‌കേള്‍ക്കുവാനന്ധരായ്തീര്‍ന്നല്ലോ
ഭക്തിയാല്‍മാന്യ മഹാജനങ്ങള്‍
ദേവിയ്ക്ക്‌നേദിച്ചമഞ്ഞള്‍പൊടിയെ-
ടുത്താരോമുറിവുകള്‍വല്ലുകെട്ടി

ഭദ്രമാണെല്ലാമിനിദേവിപ്രീതിയാല്‍,
വൈദികന്‍പോയിതുലഞ്ഞിടട്ടെ
കാളി, മഹാകാളി എന്നുഗ്രശബ്ദത്തില്‍
ദേവിയെവാഴ്ത്തി ജനം പിരിഞ്ഞു.

ബോധമുണര്‍ന്നര്‍ദ്ധപ്രാണനാമച്ഛന്റെ
വേദനതിങ്ങും ഞരങ്ങല്‍ കേള്‍ക്കെ
ആരും തിരിഞ്ഞൊന്നുനോക്കുവാനില്ലാതെ
ബാലികയുള്ളാല്‍പരിഭ്രമിച്ചു

എങ്ങുപോയ്, എങ്ങുപോയ് എല്ലാരും
അച്ഛന്റെശ്രീദുര്‍ഗാദേവിയുമെങ്ങുപോയി
അച്ഛനെരക്ഷിക്കാനാവില്ലേ ദേവിയെ-
ന്നമ്മേ ഞാനൊറ്റക്കിന്നെന്തു ചെയ്‌വാന്‍

ഏതൊരുദൈവമാണാകൊച്ചുപെണ്‍ക്കുട്ടിക്കാ
ശ്രയമരുളുന്നതെന്ന്‌നോക്കാം
ളോഹ ധരിച്ചൊരു കത്തനാരാവഴി
ദൈവത്തെപോലെ കടന്നുവന്നു

ആളുകള്‍തല്ലിച്ചതച്ചിട്ടും ആതുരസേവനം
ചെയ്യുന്നദൈവദൂതന്‍
കാരുണ്യകൈവിളക്കേന്തിനടക്കുന്ന
സ്‌നേഹം മുതലായദൈവപുത്രന്‍

കാരുണ്യവാനായദൈവത്തെ കുമ്പിട്ടാ-
വൈദികന്‍രോഗിക്കായ്പ്രാര്‍ത്ഥിക്കവേ
മൃത്യുവെടിഞ്ഞപോല്‍രോഗിപ്രസന്നനായ്
പാതിരിയെനോക്കിപുഞ്ചിരിച്ചു

കണ്ണീര്‍ക്കണങ്ങള്‍തുടച്ചൊരുദു:ഖം പോല്‍
ദുര്‍ബ്ബലയായ്‌നില്‍ക്കും ബാലികയെ
കണ്ണാല്‍ വിളിച്ചുകൊണ്ടവളുടെ അച്ഛനാ-
അഭിവന്ദ്യയല്ലനെ ചൂണ്ടിചൊല്ലി

അച്ചനെന്നൊരുവട്ടമീദിവ്യാത്മാവിനെ
മകളെനീ ഒന്ന് വിളിക്കൂവേഗം
അച്ഛന്‍പറഞ്ഞതങ്ങുച്ചരിച്ചാകൊച്ച്
ബാലികയച്ഛനെനോക്കിനില്‍ക്കെ

പാതിരിനീട്ടിയാകൈപിടില്ലാസാധു
ഇഹലോകവാസം വെടിഞ്ഞുപോയി
അതിതീവ്രദു:ഖത്താലവളുടെയലമുറ
കേട്ടവര്‍കേട്ടവര്‍ ഓടി വന്നു

അമ്മയുമച്ഛനുമിട്ടേച്ച് പോയല്ലോ
ദൈവത്തിന്‍ കനിവെല്ലാം വറ്റിപോയോ?
അമ്മേ മഹാകാളി നിന്റെസന്തുഷ്ടിക്കായ്
അച്ഛന്റെ ജീവന്‍ പൊലിഞ്ഞ്‌പോയി

കരുണ കാണില്ലെന്നെ കാത്തരുളീടേണം
അമ്മേ മഹാകാളി നീ ശരണം
വിസ്ര്തുതമാകുമീവിശ്വത്തിലീകൊച്ച്
പെണ്‍കിടാവൊറ്റയ്ക്ക് എന്തുചെയ്യാന്‍

ദൈവവചനങ്ങള്‍നെഞ്ചോട്‌ചേര്‍ത്തുവല്ലാ-
നല്ലവൈദികന്‍ ആലോചിച്ചു
കുറിതൊട്ടോര്‍, കുറ്റിത്തലമുടിയുള്ളവര്‍
ചുറ്റിലും കൂട്ടമായ്‌നിന്നനേരം

അവരെതൊഴുതുകൊണ്ടാനല്ലവൈദികന്‍
ഇങ്ങനെമെല്ലെപറഞ്ഞുപോയി
അഭയം ഞാന്‍ നല്‍കാമീ കുട്ടിയ്ക്ക്
സ്വന്തക്കാര്‍, ബന്ധുക്കള്‍, ഉറ്റവരാരുമില്ല

ഒരു ബോംബ്‌പൊട്ടിയപോലെയാ വാചക
ലാവയില്‍ ആള്‍ക്കൂട്ടം പൊള്ളിപ്പോയി
നസ്രാണിനീയ്യൊക്കെനാടുമുടിക്കുന്നു
മണ്ണിന്റെമക്കളെ മാര്‍ഗ്ഗം കൂട്ടി

കെട്ടുകെട്ടീടുകയീക്ഷണം നിന്നെയി
ചുറ്റുവട്ടത്തിനി കാണരുത്
അറിവില്ലാത്തോര്‍ക്കായ്‌ദൈവത്തിനനുകമ്പ
യാചിച്ചാവൈദികന്‍പിന്മടങ്ങി

പിറ്റേന്ന് കാലത്ത്‌വഴിവക്കില്‍ ആള്‍ക്കൂട്ടം
ഒരു കാഴ്ച കണ്ടുനടുങ്ങിനിന്നു
കവിളില്‍നഖപ്പാടും പൊട്ടിയ ചുണ്ടും
തുറിച്ച് നോക്കീടുന്ന കണ്ണുകളും

കീറിപൊളിഞ്ഞുടുവസ്ര്തം മറയ്ക്കാത്ത
നഗ്നമാം മാറും ഒരു തുടയും
ക്രൂരമായി കശ്മലന്മാര്‍ ചപ്പിതുപ്പിയ
സ്ര്തീത്വം മരിച്ച് കിടന്നിരുന്നു

ദേവിക്ക്‌സ്വന്തമായി ജീവനെ നല്‍കിയ
കോമരത്തിന്റെയരുമപുത്രി
അല്ലന്റെരക്ഷയില്‍ ജീവിത സ്വ്പനങ്ങള്‍
കണ്ടൂവളരേണ്ടീപെണ്‍ക്കിടാവ്

ഒരു പക്ഷെ ജന്മത്താല്‍ കിട്ടിയ ജാതിയി-
പെണ്‍ക്കുട്ടിമാറ്റിതിരുത്തിയാലും
ദൈവം കനിഞ്ഞേകും ആയുസ്സുണ്ടെങ്കിലാ
ജീവിതം ഭൂമിയില്‍പുഷ്പ്പില്ലേനേ..

ആലംബമില്ലാതെ ഒറ്റക്കകപ്പെട്ട
കൊച്ചരിപ്രാവിന്‍ ഗതിയിതായി
അവളും ബലിയാടായ്തീര്‍ന്നുനടുറോഡില-
ജ്ഞാത ശവമായിട്ടവശേഷിച്ചു

വൈദികന്‍നീട്ടിയ ജീവിതം തട്ടി-
തെറുപ്പിച്ചവര്‍ഗീയഭ്രാന്തുള്ളവര്‍
ജീവിച്ച് പോകാനനുവദിച്ചീടാതെ
കൊന്നുകളഞ്ഞല്ലോബാലികയെ...

ശുഭം
ഒരു വെളിച്ചപ്പാടിന്റെ മരണം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2016-02-14 22:39:17
ഈ അടുത്ത ദിവിസം ഫെയിസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്ന ചിത്രം ഹൃദയഭേദകമായി തോന്നി.  മതപരിവർത്തനം നടുത്തുന്നു എന്ന ആരോപണം നടത്തി ഒരു പാസ്റ്ററിനേയും, അയാളുടെ ഭാര്യേയും, മകളേയും നഗ്നരാക്കിനിറുത്തി ആഘോഷിക്കുന്ന ഒരു ജനകൂട്ടം.  നിസാഹയത്തോടെ പരസ്പരം തിരിഞ്ഞു നിന്ന് നഗ്നത മറക്കാൻ ശ്രമിക്കുന്നു കുടുംബം ഇപ്പോഴും മനസ്സിൽ മായാതെ നില്ക്കുന്നു.  മനുഷ്യൻ സൃഷിട്ടിച്ച ദൈവങ്ങൾ അവന്റെ പിടിയിൽ നിന്ന് വിട്ടു പോയിരിക്കുന്നു.  ഇന്ന് ദൈവങ്ങൾക്ക് വേണ്ടത് പച്ച മനുഷ്യന്റെ രക്തമാണ്. സുധീർ പണിക്കവീട്ടിലിന്റെ  കവിത കാലങ്ങളെ അതിജീവിച്ചു നില്ക്കുന്നു. ഈ കവിത വായിച്ചപ്പോൾ മനസിലേക്ക് വന്നത് മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിതയാണ് 

" തൊട്ടുകൂടാത്തവർ തീണ്ടികൂടാത്തവർ 
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ 
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ 
യൊട്ടല്ലഹോ ജാതികോമരങ്ങൾ !
ഭേദങ്ങളറ്റ പൊരുളിനെ കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും 
വൈദികമാനികൾ മർത്ത്യരിൽഭേദവും 
ഭേദത്തിൽ ഭേദവും കല്പ്പിക്കുന്നു 
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണീക്കാണുന്ന വൈപരീത്യം ?"  (ദുരവസ്ഥ -ആശാൻ )

ഒരിക്കൽ എഴുതിയ കവിതയെങ്കിലും ആധുനിക കാലഘട്ടത്തിൽ ആ കവിതയ്ക്ക് പ്രസക്തി ഉണ്ടെന്നുള്ളതു തന്നെയാണ് ഒരു കവിയെ ക്രാന്തദർശിയാക്കി മാറ്റുന്നത് 
John Philip 2016-02-15 06:24:18
ഇങ്ങനെ വായിച്ചാൽ മനസ്സിലാകുന്ന കവിതകൾ
എന്തേ ഉണ്ടാകാത്തത്.  വളരെ സാധാരണമായ 
വാക്കുകൾ മാത്രം ഉപയോഗിച്ചാണു കവി എഴുതിയിരിക്കുന്നത്. . കൃസ്ത്യാനി, ഹിന്ദു
എന്നൊക്കെ കണ്ടപ്പോൾ എന്തെങ്കിലും വർഗീയത
ആയിരിക്കുമെന്ന് കരുതി ഇന്ന് രാവിലെ ആദ്യം
വായിച്ചത് ഇതാണു. സംഭവിക്കാവുന്ന ഒരു കഥ.
കവിക്ക് അഭിനന്ദനങ്ങൾ.
John Philip 2016-02-15 15:50:42

ടി   ജെ മാത്യു ,  സാഹിത്യം  എന്തായിരിക്കണമെന്ന 
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. അത് കൊണ്ട് എന്റെ അഭിപ്രായം ശരിയല്ലാകുന്നില്ല
താങ്കൾക്ക് കവിയോടു വ്യക്തി വൈരാഗ്യം 
ഉണ്ടെങ്കിൽ അതിനു എന്നെ പഠിപ്പിക്കൻ വരേണ്ട ആവശ്യമില്ല . ആറ്റിലേക്ക് അച്യുത ചാടല്ലേ
ചാടല്ലേ  എന്ന് ഒരു മഹാകവി എഴുതീട്ടുണ്ട്.
രചന മോശമാണെങ്കിൽ കവിയോട് വ്യക്തി
വൈരാഗ്യം തീര്ക്കാൻ അവസരം കിട്ടും.ഇതിപ്പോൾ എത്ര പേർ താങ്കളോട്
യോജിക്കുമെന്നരിയില്ല.
T J mathew 2016-02-15 17:38:28
ജോണ് ഫിലിപ്പിനെ പഠിപ്പിക്കുക ലക്ഷ്യമേ അല്ല.ആരോടും വ്യക്തി വൈരാഗ്യം ഇല്ല. സാധാരണക്കാർക്ക് മനസ്സിലാകുന്ന  സാഹിത്യം, കവിത ആവണം എന്ന സൂചനയോട് വിയോജിച്ചു   എന്നേയുള്ളൂ.  വോട്ടിങ്ങിൽ തോല്ക്കാം. ഓ എൻ വി വോട്ടിങ്ങിൽ വിജയിച്ചില്ലല്ലോ. കവിത വേറെ, സാധാരണക്കാരുടെ കമന്റംഗീകാരം വേറെ.  നിരൂപണം ചെയ്യുന്നവർ സാഹിത്യ മേന്മയുടെ മാനദൻഡങ്ങൾ പരഞ്ഞു ന്യായീകരിച്ചാൽ  വാഇക്കുന്നവർക്കും ഗുണം കിട്ടും. മുന് വിധി വേണ്ട. 
വിദ്യാധരൻ 2016-02-17 14:01:32
മരിച്ചുപോയ വെളിച്ചപ്പാട് 
മടങ്ങി വന്നെന്നാൽ 
ഇവിടൊമൊക്കെ അറുകൊല തുള്ളി 
കഴുത്തറുത്തീടും 
ഒരിക്കൽ ഒരുനാൾ വെളിച്ചപ്പാട് 
കടന്നുകൂടി ഒരു സ്ത്രീയിൽ 
വിളിച്ചു പറഞ്ഞു തുള്ളിക്കൊണ്ടവൾ 
കള്ളന്മാരാണീ എഴുത്ത്കാരെന്നു 
അടിച്ചും മാറ്റും പല പല കഥകൾ 
കണ്ണെങ്ങാനും അടഞ്ഞു പോയെന്നാൽ
അതിന്റെ കൂടെ പലതും പോകും 
സൂക്ഷിച്ചില്ലെങ്കിൽ .
അച്ചടിക്കും നാട്ടിൽ കൊണ്ടുപോയ് 
പുത്തൻ പുതുപേരിൽ 
തിരികെ വന്നാൽ അവാർഡ് കൊണ്ടീ 
നാട്ടിൽ മുഴുവൻ അഭിഷേകോത്സവ മായ് 
മരിച്ചിടില്ല വെളിച്ചപ്പാട് 
തിരിച്ചു വന്നീടും 
ഇവിടൊമൊക്കെ അറുകൊല തുള്ളി 
കഴുത്തറുത്തീടും 
andrew 2016-02-17 14:24:50

ജാതി കോമരങ്ങള്‍ - religious fanatics.

It was an excellent thought to re-publish this great poem. Yes it is true; only great minds and humanitarians can write classics like this. Religion has turned to be one of the worst evils in the life span of human race and is destroying this peaceful Earth.

No one is born religious. But parents, relatives, teachers and society inflict the evil of religion into the brain from the very moment of birth and the chains become thicker and heavier. Humans loose their ability to think and act. Like the prisoners freed by the revolutionaries of French Revolution and in the allegory of Cave men by Plato; even though they got freedom, the power of bondage is so strong that they cannot live outside the prison; so they return.

There is a theory that religion is a necessary evil and many will be lost and there will be psychological problems without religion. There is no necessary evil and- those who cannot live without religion will be violent if there is no religion- need a lot of fine turning to be freed.

I emancipated myself and so I am in paradise every day, every moment and so I recommend all – free yourself from all religions and you can enjoy heaven, moksha in this life itself. Then you make other's life too be happy and peace will spread.

It is shameful and horrifying to see religion is dominating even the Presidential race and the selection of Supreme Court Judge even in the greatest country in the world. The evil of the religious fundamentalists has shattered the impartial image of this country and the rest of the world is looking at US suspiciously and doubt its intentions. US is still the world's leader in peace. So let us love humans and not gods & its religions made by Man-The egocentric lunatic men. Let us free ourselves from religion and unite to fight the evils of Isis, fanatics in India and in the rest of the world.

Thank you Sri.Sudhir for showing us a path which leads to peace on earth.

Thank you E Malayalee for  bringing this out to light.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക