Image

പ്രഥമ ഇസ്ലാമിക്‌ ബാങ്കിംഗ്‌ കോണ്‍ഫറന്‍സ്‌ ഒമാനില്‍ ആരംഭിച്ചു

Published on 24 January, 2012
പ്രഥമ ഇസ്ലാമിക്‌ ബാങ്കിംഗ്‌ കോണ്‍ഫറന്‍സ്‌ ഒമാനില്‍ ആരംഭിച്ചു
മസ്‌കറ്റ്‌: ഒമാന്‍ സെന്‍ട്രല്‍ ബാങ്കും അല്‍ ഇഖ്‌ദിസാദ്‌ വല്‍ അംവാല്‍ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ഇസ്ലാമിക്‌ കോണ്‍ഫറന്‍സ്‌, ബാങ്കിങ്‌ സമ്മേളനം അല്‍ ബുസ്‌താന്‍ പാലസ്‌ ഹോട്ടലില്‍ ഒമാന്‍ ധനകാര്യ മന്ത്രി ദാര്‍വീസ്‌ ബിന്‍ ഇസ്‌മാഈല്‍ അല്‍ ബലൂഷി ഉദ്‌ഘാടനം ചെയ്‌തു.

രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്‍െറ പ്രധാന ചര്‍ച്ച ഇസ്ലാമിക ഫൈനാന്‍ഷ്യല്‍ വ്യവസായത്തിന്‍െറ പ്രധാന്യമായിരിക്കും. ഇസ്ലാമിക ഫൈനാന്‍സിന്‍െറ നയങ്ങളും നിയന്ത്രണങ്ങളും, ഇസ്ലാമിക ബാങ്കിങിന്‍െറ വളര്‍ച്ചയും അന്താരാഷ്ട്ര വ്യാപനവും, ഇസ്ലാമിക ഫൈനാന്‍സും ക്യാപിറ്റല്‍ മാര്‍ക്കറ്റും, ശരിഅ: ബോര്‍ഡിന്‍െറ മേല്‍നോട്ടവും നിയന്ത്രണവും തുടങ്ങിയ വിഷയങ്ങളാണ്‌ സമ്മേളനം ചര്‍ച്ച ചെയ്യുന്നത്‌. ഇസ്ലാമിക ഫൈനാന്‍സ്‌ രംഗങ്ങളില്‍ നടത്തിയ പുതിയ ഗവേഷണങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്‌ എക്‌സിക്യുട്ടീവ്‌ പ്രസിഡന്‍റ്‌ ഹമൂദ്‌ ബിന്‍ സാഞ്ചൂര്‍ അല്‍ സദ്‌ജാലി, യു. എ. ഇ. സെന്‍ട്രല്‍ ബാങ്‌ ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ നാസര്‍ അല്‍ സൗവൈദി ലെബനാന്‍ സെന്‍ട്രല്‍ ബാങ്ക്‌ ഫസ്റ്റ്‌ വൈസ്‌ ഗവര്‍ണര്‍ റായിഡ്‌ ചറാഫ്‌ എഡിന്‍, യൂനിയന്‍ ഓഫ്‌ അറബ്‌ ബാങ്ക്‌ ചെയര്‍മാന്‍ അദ്‌നാന്‍ അഹമദ്‌ യൂസുഫ്‌, ഇസ്ലാമിക്‌ ഡവലപ്‌മെന്‍റ്‌ ബാങ്ക്‌ പ്രസിഡന്‍റ്‌ ഡോ. അഹമദ്‌ മുഹമ്മദ്‌ അലി എന്നിവരും സമ്മേളനത്തില്‍ പ്രസംഗിക്കും. അറബ്‌, ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതില്‍ ബാങ്കിങ്‌ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഇസ്ലാമിക ശരീഅഃ പാനലിന്‍െറ പ്രതിനിധികളും ഉള്‍പ്പെടും.
പ്രഥമ ഇസ്ലാമിക്‌ ബാങ്കിംഗ്‌ കോണ്‍ഫറന്‍സ്‌ ഒമാനില്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക