Image

മനഃസാക്ഷി ബഡ്ജറ്റ് (ജോസ് കാടാപുറം)

Published on 15 February, 2016
മനഃസാക്ഷി ബഡ്ജറ്റ് (ജോസ് കാടാപുറം)
വായനക്കാര്‍ വിചാരിയ്ക്കും ഇങ്ങനെയും ഒരു ബഡ്ജറ്റോഎന്ന്, . ഈ ലേഖകനും ഇത്തരത്തിലുള്ള ചിന്ത മനസ്സിലൂടെ കടന്നുപോയി എന്നാല്‍ കെ.എം. മാണിയെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മന്ത്രിസഭയുടെ അവസാനത്തെ ബഡ്ജറ്റ് എന്ന വ്യാജേന നടത്തിയ ഇലക്ഷന്‍ ഗിമ്മിക്‌സ്‌നെ നമ്മുക്ക് മനഃസ്സാക്ഷി ബഡ്്ജറ്റ്എന്ന വിളിയ്ക്കാം. കേരളത്തിന്റെ സാമാന്യ ചിന്തയില്‍ കുറെകാലമായി ചര്‍ച്ചചെയ്യപ്പെടുന്ന്കാരിയങ്ങളാണ് അഴിമതി, ഖജനാവ് മനസാക്ഷി ഇവ . ഇതില്‍ ഖജനാവുമായി ബന്ധപ്പെ' വരവ് ചിലവ് കണക്കുകളെ നമ്മുടെ ബഡ്ജറ്റ് എന്ന് വിളിക്കാം . മലയാളിയുടെ സാമാന്യ ബോധത്തെ പരിഹസിയ്ക്കു ഈ ഏര്‍പ്പാട് പ്രവര്‍ത്തി ഒരു ഭാഗത്തു കൂടി അതേകുറിച്ചുള്ള അഭിപ്രായങ്ങള്‍ വാക്കുകളുടെ കസര്‍ത്തുകൊണ്ട് മറുഭാഗത്തുകൂടിയും കൊണ്ടുപോകുന്ന്­ അധികാരികളുടെ ഏര്‍പ്പാടിന്റെ അവസാനത്തെ ആണികല്ലാണ് മുഖ്യമന്ത്രിയുടെ മനസ്സാക്ഷി ബഡ്ജറ്റ്.
യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബഡ്ജറ്റിന് 3 മാസത്തെ വിലയുള്ളൂ. പുതുതായി വരുന്ന സര്‍കാരാണ്ഥാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ പോകു ബഡ്ജറ്റിനു രൂപം നല്‍കുക. അതുകൊണ്ടാണ് ഇതൊരു തെരഞ്ഞെടുപ്പ് പ്രഹസന ബഡ്ജറ്റാണെ് പറയുന്നത് .

കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പരിപാടികള്‍ എന്തൊക്കെ നടന്നു യെന്നു പരിശോധിക്കുമ്പോഴാണ് ജനങ്ങളെ വിഡ്ഢികളാകുന്ന്­ ഈ മന്ത്രി തെമ്മാടികളെ കല്ലെറിയണമെ് മെന്നു തോന്നിപോകുന്നത് . കഴിഞ്ഞ വര്‍ഷം പദ്ധതി അടങ്കല്‍ ­ 22762 കോടി രൂപയായിരുതിന്റെ 50%മാത്രമേ മന്ത്രിമാര്‍ ചിലവഴിച്ചി'ുള്ളൂ. ഏതാണ്ട് രണ്ടു വര്‍ഷം കൊണ്ട് 22000 കോടിരൂപയുടെ തട്ടിപ്പ് പ്രഖ്യാപനങ്ങളാണ് നടക്കാതെ പോയത്. മന്ത്രിമാരില്‍ കെ.സി. ജോസഫ് ചിലവഴിച്ചത് 11% മാത്രം. അനൂപ് ജേക്കബ് അദ്ദേഹത്തിന് 25 കോടി കിട്ടിയിട്ട് ചിലവഴിച്ചത്് 4.7 കോടി മാത്രം. കയര്‍­റവന്യൂ മന്ത്രി 183 കോടി കിട്ടിയിട്ട് ചിലവഴിച്ചത് 47 കോടി. പകുതിപ്പണം പോലും ചിലവാക്കാത്ത മന്ത്രിമാരില്‍ മുഖ്യമന്ത്രി., കൃഷിമന്ത്രി, വിദ്യാഭ്യാസമന്ത്രി, ഫിഷറിസ് മന്ത്രി, പഞ്ചായത്ത് മന്ത്രി, നഗരവികസന മന്ത്രി, ആഭ്യന്ത്രര മന്ത്രിയെി എന്നിവര്‍ രക്ഷപ്പെടും.

ഇവന്‍മാര്‍ക്കിവിടെയെന്താ പണിയെ് ജനം സംശയിക്കുക മാത്രമല്ല ജനത്തിന് എല്ലാം മനസ്സിലാവുകയും ചെയ്തു. കഴിഞ്ഞ ബഡ്ജറ്റില്‍ 1931 കോടിയുടെ പുതിയ പദ്ധതികളാണ് കെ.എം.മാണ്ി പ്രഖ്യാപിച്ചത് എന്നാല്‍ ഇതിലൊന്നും നടപ്പായില്ലല്ലെന്നു കാണാം.

കൃഷിക്കാര്‍ക്ക് വാരികോരി പ്രഖ്യാപനങ്ങളാണ് നടത്തിയത്. റബ്ബറിനെകുറിച്ചും ഈ 3 മാസ മനഃസ്സാക്ഷി ബഡ്ജറ്റിലും ധാരാളം ഗീര്‍വാണങ്ങളുണ്ട്കഴിഞ്ഞ ബഡ്ജറ്റിലും,തുടര്‍ന്നും 500 കോടി അനുവദിച്ചു. പക്ഷേ ആകെ ചിലവാക്കിയത് 92 കോടി ഫലമോ 241 രൂപ നിന്ന ഒരു കിലോ റബ്ബറിന് 90 രൂപയാക്കി കുറച്ച് റബ്ബര്‍ കൃഷിക്കാരെ രക്ഷപ്പെടുത്തി!! നെല്ലിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. ഇങ്ങനെ പ്രഖ്യാപനപങ്ങള്‍ നീളുകയാണ്. മനസാക്ഷി ബഡ്ജറ്റ്കാരന്റെ .....

ബഡ്ജറ്റുമായി വളരെ ബന്ധമുള്ള മറ്റു ചില കാര്യങ്ങള്‍കൂടി ശ്രദ്ധയില്‍പ്പെടുത്താം. സോളര്‍, ബാര്‍ എിവയുമായി ബന്ധപ്പെ' അഴിമതി ചര്‍ച്ചയില്‍ ഉണ്ടായിരു രണ്ടു കാര്യങ്ങളാണ് ഖജനാവിന്റെ ന്ഷ്ടവും മനസ്സാക്ഷിയും. സോളാര്‍ അഴിമതിയെകുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി പറയുത് ഖജനാവിന് ഒരു നഷ്ടവും വന്നിട്ടില്ലെന്നാണ്. അപ്പോള്‍ ഖജനാവിന് നഷ്ടമുണ്ടാക്കാത്ത എല്ലാ കൈകൂലിയും അഴിമതിയല്ലാതാകുന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. കേരളത്തിലെ മന്ത്രിയോ മുഖ്യമന്ത്രിയോ അല്ലായിരുെങ്കില്‍ 1 കോടി 90 ലക്ഷവുമായി സരിത ചെല്ലുമായിരുാേ? 10കോടിരൂപാ കെ. ബാബു എന്നബാര്‍ മന്ത്രിയ്ക്ക് ബാര്‍ മുതലാളിമാര്‍ നല്‍കുമായിരിന്നോ? കൈകൂലി വാങ്ങി യെന്നാണ് കുറ്റം അല്ലാതെ ഖജനാവിന് നഷ്ടമുണ്ടാക്കിയോ ഇല്ലയോ എ­ന്നല്ല .

മറ്റൊന്ന് ഈ മന്ത്രിസഭ കണ്ടുപിടിച്ചത് ധാര്‍മ്മികതയേക്കാള്‍ വലുതാനാട്രേ മനഃസ്സാക്ഷി. ഇത് പറയുയാളിന്റെ യഥാര്‍ത്ഥ മാനസികാവസ്ഥ ബോധ്യപ്പെടുത്തുന് പ്രസ്താവനയാണെ്ഇതെന്ന് പറയാം. ധാര്‍മ്മികതഎന്നത് സമൂഹവുമായി ബന്ധപ്പെ' ഒരാളെടുക്കുന്ന തീരുമാനമാണ്,. ധാരണയാണ്. അതില്‍ വ്യക്തിയേക്കാള്‍ സമൂഹത്തിനാണ് പ്രാധാന്യം. കൂട്ടായ ജീവിതത്തെ ബാധിക്കു ന്ന നന്മയുടെ പക്ഷത്ത് നില്‍ക്കുതാണ് ധാര്‍മ്മികകത.എന്നാല്‍ മനസ്സാക്ഷിയാകട്ടെ കേവലം വ്യക്തിപരമാണ്. ഒരു പ്രവൃത്തി ചെയ്യുതിനോടുള്ള വ്യക്തിയുടെ മാനസിക കാഴ്ചയാണ് മനസ്സാക്ഷി. അത് അയാള്‍ക്ക് മാത്രമെ അറിയാന്‍ കഴിയൂ. ചെയ്യുന്ന ശരിയാണോ തെറ്റാണോ യെന്നു അയാള്‍ തീരുമാനിക്കുന്നു. കൊള്ളക്കാരനെ സംബന്ധിച്ച് അയാളുടെ മനസ്സാക്ഷി ശരിയായ കൊള്ള നടക്കുന്നിടത്ത് തൃപ്തമാകൂം. ചുരുക്കത്തില്‍ ധാര്‍മ്മികതയെ മാറ്റി ഒരു ഭരണാധികാരി മനസ്സാക്ഷിക്ക് പ്രാധാന്യം നല്കുന്നണ്ടങ്കില്‍ ജനം പേടിക്കേണ്ടിയിരിക്കുന്നു . ഒരു ഭരണാധികാരി സമൂഹത്തെയല്ല തന്നെമാത്രമേ കാണുന്നുല്ലുയെന്നു ചുരുക്കം. അതുകൊണ്ട്തന്നെധാര്‍മ്മികതയെക്കാള്‍ എനിക്ക് പ്രധാനം മനസ്സാക്ഷിയാണെ് നമ്മുടെ മുഖ്യമന്ത്രി പറയുമ്പോള്‍ കേരളീയര്‍ കൂടുതല്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.മാത്രമല്ല മനസാക്ഷി ബഡ്ജറ്റിനെയും!!
മനഃസാക്ഷി ബഡ്ജറ്റ് (ജോസ് കാടാപുറം)
Join WhatsApp News
bijuny 2016-02-16 11:02:11
ജോസ് , താങ്കളുടെ ധാർമികത VS മനസാക്ഷി analysis ഈസ്‌ വെരി ഗുഡ്. പലപ്പോഴും രാഷ്ട്രീയക്കാരും നേതാക്കന്മാരും പിന്നെ മത നേതാക്കന്മാരും സാധാരണക്കാരെ വഴി പിഴപ്പിക്കുന്നത് ഇത്തരം കുത്സിത arguments ചെയ്താണ്.  You have dissected it very well and exposed it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക