Image

ഒരു വെളിച്ചപ്പാടിന്റെ മരണം (സുധീര്‍ പണിക്കവീട്ടില്‍)

Published on 14 February, 2016
ഒരു വെളിച്ചപ്പാടിന്റെ മരണം (സുധീര്‍ പണിക്കവീട്ടില്‍)
(ഭാരതത്തില്‍ ക്രുസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ അക്രമം കാട്ടുന്നു എന്ന വാര്‍ത്തയെ ആസ്പദമാക്കിരചിച്ച കാവ്യം. പ്രസിദ്ധീകരിച്ചത് ജനുവരി 8, 1999, ഇപ്പോഴും അത് കേള്‍ക്കുന്നത്‌കൊണ്ട് പുന:പ്രസിദ്ധീകരിക്കുന്നു)

പതിന്നാലുതികയാത്തൊരോമന പെണ്‍ക്കുട്ടി
കണ്ണീരൊലിയ്ക്കും കവിളുമായി
അച്ഛന്റെ ദീനകിടക്കയ്ക്കരുകില്‍ നിന്ന-
വശയായ് ആര്‍ത്തയായ്‌കേണീടുന്നു

ചെത്തിമിനുക്കാത്തഭിത്തിയും മേല്‍ക്കൂര
ഓലയാല്‍ മേഞ്ഞുള്ളകൊച്ചുവീട്ടില്‍
അമ്മയില്ല്ാത്തൊരാപെണ്‍ക്കുട്ടിയച്ഛന്റെ
ആരോമല്‍പൊന്‍മകളായിരുന്നു

അച്ഛനോശ്രീദുര്‍ഗ്ഗക്ഷേത്രത്തില്‍പോകുന്ന
എല്ലാരുമറിയും വെളില്ലപ്പാടും
മുറയായിതലമുറകൊണ്ട്‌നടക്കുന്ന
ആചാരം ക്രുത്യമായ്പാലിക്കുന്നാള്‍

അന്നും പതിവ്‌പോല്‍ക്ഷേത്രനടയില്‍ വല്ലാ-
സാധുസ്വന്തം ശിരസ്സില്‍വെട്ടി
വാളാല്‍ തല വെട്ടി, വെട്ടിപൊളിയ്ക്കുന്ന
ക്രുരമാം ആചാരം കണ്ട്‌നില്‍ക്കേ

ശ്രീയേശുദേവന്റെയനുയായി വൈദികന്‍
അതുമെല്ലെ തടയാനങ്ങോടിയെത്തി
ആര്യക്കൂറുള്ളവര്‍ക്കന്ധവിശ്വാസികള്‍ക്കാ-
കാഴ്ച അപ്രിയമായിരുന്നു.

അവരാര്‍ത്തുപിന്നെയിരമ്പികൊണ്ടാ-
ദൈവദൂതനെതല്ലിച്ചതച്ചരച്ചു
എന്നിട്ടുമായേശുദാസനാദുഷ്ടന്മകാര്‍ക്കെ-
തിരായിട്ടൊന്നും പറഞ്ഞതില്ല.

വെട്ടേറ്റ്‌വീണുകിടന്നായാഭക്തനെ
രക്ഷിക്കാന്‍വൈദികന്‍വെമ്പല്‍പൂണ്ടു
മുറിവുകള്‍മാരകമാണല്ലോയുടനെയീ
രോഗിയ്ക്ക്‌വൈദ്യസഹായം വേണം

ആരത്‌കേള്‍ക്കുവാനന്ധരായ്തീര്‍ന്നല്ലോ
ഭക്തിയാല്‍മാന്യ മഹാജനങ്ങള്‍
ദേവിയ്ക്ക്‌നേദിച്ചമഞ്ഞള്‍പൊടിയെ-
ടുത്താരോമുറിവുകള്‍വല്ലുകെട്ടി

ഭദ്രമാണെല്ലാമിനിദേവിപ്രീതിയാല്‍,
വൈദികന്‍പോയിതുലഞ്ഞിടട്ടെ
കാളി, മഹാകാളി എന്നുഗ്രശബ്ദത്തില്‍
ദേവിയെവാഴ്ത്തി ജനം പിരിഞ്ഞു.

ബോധമുണര്‍ന്നര്‍ദ്ധപ്രാണനാമച്ഛന്റെ
വേദനതിങ്ങും ഞരങ്ങല്‍ കേള്‍ക്കെ
ആരും തിരിഞ്ഞൊന്നുനോക്കുവാനില്ലാതെ
ബാലികയുള്ളാല്‍പരിഭ്രമിച്ചു

എങ്ങുപോയ്, എങ്ങുപോയ് എല്ലാരും
അച്ഛന്റെശ്രീദുര്‍ഗാദേവിയുമെങ്ങുപോയി
അച്ഛനെരക്ഷിക്കാനാവില്ലേ ദേവിയെ-
ന്നമ്മേ ഞാനൊറ്റക്കിന്നെന്തു ചെയ്‌വാന്‍

ഏതൊരുദൈവമാണാകൊച്ചുപെണ്‍ക്കുട്ടിക്കാ
ശ്രയമരുളുന്നതെന്ന്‌നോക്കാം
ളോഹ ധരിച്ചൊരു കത്തനാരാവഴി
ദൈവത്തെപോലെ കടന്നുവന്നു

ആളുകള്‍തല്ലിച്ചതച്ചിട്ടും ആതുരസേവനം
ചെയ്യുന്നദൈവദൂതന്‍
കാരുണ്യകൈവിളക്കേന്തിനടക്കുന്ന
സ്‌നേഹം മുതലായദൈവപുത്രന്‍

കാരുണ്യവാനായദൈവത്തെ കുമ്പിട്ടാ-
വൈദികന്‍രോഗിക്കായ്പ്രാര്‍ത്ഥിക്കവേ
മൃത്യുവെടിഞ്ഞപോല്‍രോഗിപ്രസന്നനായ്
പാതിരിയെനോക്കിപുഞ്ചിരിച്ചു

കണ്ണീര്‍ക്കണങ്ങള്‍തുടച്ചൊരുദു:ഖം പോല്‍
ദുര്‍ബ്ബലയായ്‌നില്‍ക്കും ബാലികയെ
കണ്ണാല്‍ വിളിച്ചുകൊണ്ടവളുടെ അച്ഛനാ-
അഭിവന്ദ്യയല്ലനെ ചൂണ്ടിചൊല്ലി

അച്ചനെന്നൊരുവട്ടമീദിവ്യാത്മാവിനെ
മകളെനീ ഒന്ന് വിളിക്കൂവേഗം
അച്ഛന്‍പറഞ്ഞതങ്ങുച്ചരിച്ചാകൊച്ച്
ബാലികയച്ഛനെനോക്കിനില്‍ക്കെ

പാതിരിനീട്ടിയാകൈപിടില്ലാസാധു
ഇഹലോകവാസം വെടിഞ്ഞുപോയി
അതിതീവ്രദു:ഖത്താലവളുടെയലമുറ
കേട്ടവര്‍കേട്ടവര്‍ ഓടി വന്നു

അമ്മയുമച്ഛനുമിട്ടേച്ച് പോയല്ലോ
ദൈവത്തിന്‍ കനിവെല്ലാം വറ്റിപോയോ?
അമ്മേ മഹാകാളി നിന്റെസന്തുഷ്ടിക്കായ്
അച്ഛന്റെ ജീവന്‍ പൊലിഞ്ഞ്‌പോയി

കരുണ കാണില്ലെന്നെ കാത്തരുളീടേണം
അമ്മേ മഹാകാളി നീ ശരണം
വിസ്ര്തുതമാകുമീവിശ്വത്തിലീകൊച്ച്
പെണ്‍കിടാവൊറ്റയ്ക്ക് എന്തുചെയ്യാന്‍

ദൈവവചനങ്ങള്‍നെഞ്ചോട്‌ചേര്‍ത്തുവല്ലാ-
നല്ലവൈദികന്‍ ആലോചിച്ചു
കുറിതൊട്ടോര്‍, കുറ്റിത്തലമുടിയുള്ളവര്‍
ചുറ്റിലും കൂട്ടമായ്‌നിന്നനേരം

അവരെതൊഴുതുകൊണ്ടാനല്ലവൈദികന്‍
ഇങ്ങനെമെല്ലെപറഞ്ഞുപോയി
അഭയം ഞാന്‍ നല്‍കാമീ കുട്ടിയ്ക്ക്
സ്വന്തക്കാര്‍, ബന്ധുക്കള്‍, ഉറ്റവരാരുമില്ല

ഒരു ബോംബ്‌പൊട്ടിയപോലെയാ വാചക
ലാവയില്‍ ആള്‍ക്കൂട്ടം പൊള്ളിപ്പോയി
നസ്രാണിനീയ്യൊക്കെനാടുമുടിക്കുന്നു
മണ്ണിന്റെമക്കളെ മാര്‍ഗ്ഗം കൂട്ടി

കെട്ടുകെട്ടീടുകയീക്ഷണം നിന്നെയി
ചുറ്റുവട്ടത്തിനി കാണരുത്
അറിവില്ലാത്തോര്‍ക്കായ്‌ദൈവത്തിനനുകമ്പ
യാചിച്ചാവൈദികന്‍പിന്മടങ്ങി

പിറ്റേന്ന് കാലത്ത്‌വഴിവക്കില്‍ ആള്‍ക്കൂട്ടം
ഒരു കാഴ്ച കണ്ടുനടുങ്ങിനിന്നു
കവിളില്‍നഖപ്പാടും പൊട്ടിയ ചുണ്ടും
തുറിച്ച് നോക്കീടുന്ന കണ്ണുകളും

കീറിപൊളിഞ്ഞുടുവസ്ര്തം മറയ്ക്കാത്ത
നഗ്നമാം മാറും ഒരു തുടയും
ക്രൂരമായി കശ്മലന്മാര്‍ ചപ്പിതുപ്പിയ
സ്ര്തീത്വം മരിച്ച് കിടന്നിരുന്നു

ദേവിക്ക്‌സ്വന്തമായി ജീവനെ നല്‍കിയ
കോമരത്തിന്റെയരുമപുത്രി
അല്ലന്റെരക്ഷയില്‍ ജീവിത സ്വ്പനങ്ങള്‍
കണ്ടൂവളരേണ്ടീപെണ്‍ക്കിടാവ്

ഒരു പക്ഷെ ജന്മത്താല്‍ കിട്ടിയ ജാതിയി-
പെണ്‍ക്കുട്ടിമാറ്റിതിരുത്തിയാലും
ദൈവം കനിഞ്ഞേകും ആയുസ്സുണ്ടെങ്കിലാ
ജീവിതം ഭൂമിയില്‍പുഷ്പ്പില്ലേനേ..

ആലംബമില്ലാതെ ഒറ്റക്കകപ്പെട്ട
കൊച്ചരിപ്രാവിന്‍ ഗതിയിതായി
അവളും ബലിയാടായ്തീര്‍ന്നുനടുറോഡില-
ജ്ഞാത ശവമായിട്ടവശേഷിച്ചു

വൈദികന്‍നീട്ടിയ ജീവിതം തട്ടി-
തെറുപ്പിച്ചവര്‍ഗീയഭ്രാന്തുള്ളവര്‍
ജീവിച്ച് പോകാനനുവദിച്ചീടാതെ
കൊന്നുകളഞ്ഞല്ലോബാലികയെ...

ശുഭം
ഒരു വെളിച്ചപ്പാടിന്റെ മരണം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക