Image

'ഭാഷയ്‌ക്കൊരു ഡോളര്‍ ' സമഗ്ര മാറ്റം വേണം :ജോയ് ഇട്ടന്‍

സ്വന്തം ലേഖകന്‍- ഇമലയാളി എക്‌സ്‌ക്ലൂസീവ് Published on 16 February, 2016
'ഭാഷയ്‌ക്കൊരു ഡോളര്‍ ' സമഗ്ര  മാറ്റം വേണം :ജോയ് ഇട്ടന്‍
ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയില്‍ കാലോചിതമായ മാറ്റം ഉണ്ടാകണമെന്ന് ഫൊക്കാനാ ട്രഷറാര്‍ ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ അഭിപ്രായം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സംഘടനയുടെതല്ലെന്നും അദ്ദേഹം ഈമലയാളിയോട് പറഞ്ഞു.
 
ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തുടങ്ങിയ സമയത്ത് കേരളത്തിലെ വിവിധ യൂണിവേര്‌സിറ്റികളില്‍ മലയാളം എം എ യ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന  വിദ്യാര്‍ഥി കള്‍ക്ക് 10000 രൂപാ വീതം നല്കുന്ന പദ്ധതി ആയിരുന്നു ഭാഷയ്ക്ക് ഒരു ഡോളര്‍. ഫൊക്കാനയുടെ ജനറല്‍ കണ്‍വന്‍ഷന്‍ നടക്കുന്ന സമയത്ത് ഭാഷയ്‌ക്കൊരു ഡോളര്‍ പെട്ടിയില്‍ പ്രധിനിധികള്‍ നിഷേപിക്കുന്ന ഡോളറുകളാണ് പിന്നീട് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരമായി നല്‍കുക. ഇതിനു കേരളത്തില്‍ നേതൃത്വം നല്കിയിരുന്നത് കേരളാ യൂണിവേര്‌സിറ്റി ആണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലെ മികച്ച ഗവേഷണ പ്രബന്ദ്ധത്തിനാണ് പുരസ്‌കാരം .50000 രൂപ ആണ് തുക.

ഒരു സര്‍വ്വകലാശാലയില്‍ ഡോക്ടരെറ്റ് ലഭിക്കുന്നതിനു വേണ്ടി നടത്തുന്ന ഗവേഷണത്തിനു നല്ലൊരു തുക ഗ്രാന്റായി സര്‍ക്കാര്‍ ഗവേഷകന് നല്‍കുന്നുണ്ട്. മികച്ച പ്രബന്ദ്ധത്തിന് അവാര്‍ഡു നല്കുന്നത് നല്ലത് തന്നെ. പക്ഷെ  മലയാളം ബിരുധാനന്ദര ബിരുധമായി പഠിച്ചു ഒന്നാം റാങ്ക് വാങ്ങുന്ന കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും കുട്ടികള്‍ക്ക് ഫൊക്കാനയുടെ പുരസ്‌കാരം കിട്ടുന്നതല്ലേ നല്ലത്  എന്നാണു ജോയ് ഇട്ടന്‍ ചോദിക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്രോഗ്രാം കേരളാ  സര്‍വ്വകലാശാലയുടെ  പ്രോഗ്രാമായി മാറിയോ എന്നൊരു സംശയവുമുണ്ട്. ഈ കാര്യത്തില്‍ ഫൊക്കാനയുടെ ബൈലൊ കമ്മിറ്റി ശ്രേദ്ധ ചെലുത്തുമെന്നാണ് ജോയ് ഇട്ടന്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ കേരളാ  സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം മറ്റു സര്‍വ്വകലാശാലയിലെ ഗവേഷകര്ക്ക് കിട്ടിയതായി അറിവില്ല.

മലയാള ഭാഷയുടെ  വളര്‍ച്ചയ്ക്ക് നടത്തുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി കേരളത്തിലെ കുട്ടികള്‍ക്ക് പ്രയോജനപ്പെടണം .ഉത്തരവാദിത്വ സ്ഥാനത്തിരുന്നു കൊണ്ട് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്  ഫൊക്കാനയുടെ ഏറ്റവും മികച്ച പരിപാടി ചില കേന്ദ്രങ്ങളിലേക്ക് ഒതുങ്ങി പോയോ എന്ന് തോന്നിയതുകൊണ്ടാണ് .ഈ അഭിപ്രായം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു ഒരിക്കല്‍ കൂടി ജോയ് ഇട്ടന്‍ പറഞ്ഞു.

(ജോയ് ഇട്ടനുമായുള്ള അഭിമുഖം ഈ മലയാളിയില്‍ ഉടന്‍ പ്രസിദ്ധീകരിക്കും )
................................................................................................................................
ഈ വിഷയത്തില്‍ മലയാളത്തെ സ്‌നേഹിക്കുന്ന വായനക്കാരുടെ അഭിപ്രായം ഈ മലയാളി പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ പ്രതികരണങ്ങളാവണമെന്നു മാത്രം .

'ഭാഷയ്‌ക്കൊരു ഡോളര്‍ ' സമഗ്ര  മാറ്റം വേണം :ജോയ് ഇട്ടന്‍
Join WhatsApp News
MAMMEN C JACOB 2016-02-17 10:29:21
Very good thought,we may have to look in to it and if needed changes should be made.
Dr.Mammen C.Jacob former General secretory FOKANA

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക