Image

റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ആഘോഷം

പി.പി.ചെറിയാന്‍ Published on 17 June, 2011
 റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ആഘോഷം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ റോക്‌ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ യൂണിറ്റി സണ്ടേ ആഘോഷം ജൂണ്‍ മാസം 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓറഞ്ചുബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വെച്ചു സഖറിയാ മാര്‍ നിക്കോളവോസ് മെത്രോപ്പോലീത്താ, സി.എസ്സ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ മുന്‍ അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് ശാമുവേല്‍ എന്നിവര്‍ ആഘോഷത്തില്‍ മുഖ്യാതിഥികളായിരിക്കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായകസംഘാംഗങ്ങളും, ഇടവക പ്രതിനിധികളും, പട്ടക്കാരും, ബിഷപ്പുമാരും മുഖ്യവാതിലിലൂടെ ദേവാലയത്തിലേക്കു പ്രവേശിക്കുന്നതോടുകൂടിയ ശുശ്രൂഷകള്‍ക്ക് തുടക്കമാകും. വിവിധ ഇടവകകളില്‍ നിന്നും തിരെഞ്ഞെടുത്ത സംയുക്ത ഗായകസംഘം ഗാനങ്ങളാലപിക്കും. ഗായകസംഘത്തെ സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കുന്നത് ബാബു മാത്യുവും, ഗാനങ്ങള്‍ പരിശീലിപ്പിക്കുന്നത് ജേക്കബ് ജോര്‍ജുമാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, റോക്‌ലാണ്ട് കൗണ്ടിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്‍കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.റവ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍-പ്രസിഡന്റ്, റവ.ഡി.വര്‍ഗീസ് മാത്യു-വൈസ് പ്രസിഡന്റ്, ജിജി റ്റോം ഇലന്തൂര്‍-സെക്രട്ടറി, കെ.ജോണ്‍ അലക്‌സാണ്ടര്‍-ജോയിന്റ് സെക്രട്ടറി, ചിത്ര ജേക്കബ്-ട്രഷറര്‍, പി.ഡി. ജോഷ്വാ-ജോയിന്റ് ട്രഷറര്‍,ജോസ് ജോര്‍ജ്, ജോയി പത്രോസ് എന്നിവര്‍ കോര്‍ഡിനേറ്ററന്‍മാരുമായി വിവിധ ഇടവകകളിലെ പട്ടക്കാരും കമ്മറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മറ്റി ആഘോഷങ്ങള്‍ക്കു വേണ്ട നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, 203-508-2690, ജിജി റ്റോം, 845-282-2500, ചിത്ര ജേക്കബ്, 845-290-0406 എന്നിവരുമായി ബന്ധപ്പെടുക.
 റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ആഘോഷം റോക്‌ലാണ്ട് ജോയിന്റ് കൗണ്‍സില്‍ യൂണിറ്റി സണ്ടേ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക