Image

ആവതില്ല എനിക്കൊട്ടും മറക്കുവാന്‍ - അനശ്വരം മാമ്പിള്ളി

അനശ്വരം മാമ്പിള്ളി Published on 17 February, 2016
ആവതില്ല എനിക്കൊട്ടും മറക്കുവാന്‍ - അനശ്വരം മാമ്പിള്ളി
കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിച്ച അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടുകയും, മാതൃക ജീവിതം നയിച്ച ശ്രീ.എം.ജെ.ജോസഫിനെ സ്മരിച്ചുകൊണ്ട് എഴുതുന്നു.

ആവതില്ല എനിക്കൊട്ടും മറക്കുവാന്‍

ആവതില്ല എനിക്കൊട്ടും മറക്കുവാന്‍;
ആവണി പൂ പോല്‍ ചിരിക്കുന്ന ആ മുഖം!(2)
ദിന രാത്രങ്ങള്‍ ഒക്കെയും പിന്നീട്ടെന്നാകിലും;
സംവത്സരങ്ങള്‍ യേറെ, പിന്നീട്ടു പോയാലും....(2)
ആനന്ദമേകുന്ന ദേവാലയത്തിലും
സ്‌നേഹമാണവസാന വ്യാകരണത്തിലും
അലങ്കാര മേറെയുള്ള ദൈവത്തിലും അര്‍ത്ഥം പ്രകീര്‍ത്തനം ആ നാമം കാവ്യാലാപനം!
ആവതില്ല എനിക്കൊട്ടും മറക്കുവാന്‍; 
ആഷാഡ ചന്ദ്രിക പോല്‍ ചിരിക്കുന്ന ആ മുഖം!
ആശയങ്ങളും
ആദര്‍ശങ്ങളും
ആത്മാര്‍ത്ഥ-സ്‌നേഹവും എന്നുംമേ ഉണ്ടായിടെണം.
എങ്കിലെ,
മനസ്സില്‍ മനുഷ്യത്വം പുലരോള്ളൂ...(2)
എന്നും ഒച്ചത്തില്‍ ഓതിയ വാക്കുകള്‍, ഞാനെന്നും
ചിത്തത്തില്‍ കരുതിടും
ശിഷ്ടകാല മാത്രയും.
നേടുവാനൊന്നുമീല്ലാത്ത ലോകത്തിലെങ്കിലോ,
നേടി ഞാനാവാത്സല്യ- സ്‌നേഹമേന്നോര്‍ക്കുമ്പോള്‍
അണയാത്ത നാളമായ് അകതാാരിലെന്നുമേ
സൂക്ഷിച്ചിടും ഞാന്‍ ശേഷിച്ച നാള്‍ വരെ...
ആവതില്ല എനിക്കൊട്ടും മറക്കുവാന്‍;
ആവണി പൂ പോല്‍ ചിരിക്കുന്ന ആ മുഖം!
ദിന രാത്രങ്ങള്‍ ഒക്കെയും പിന്നീട്ടെന്നാകിലും;
സംവത്സരങ്ങള്‍ യേറെ, പിന്നീട്ടു പോയാലും

അനശ്വരം മാമ്പിള്ളി

ആവതില്ല എനിക്കൊട്ടും മറക്കുവാന്‍ - അനശ്വരം മാമ്പിള്ളി
Join WhatsApp News
P.P.Cherian 2016-02-17 06:28:24
Sweet memories,Good!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക