മദ്യലഹരിയില്‍ വാഹനമോടിച്ചു ഏഴാം തവണ പിടിക്കപ്പെട്ടതിന് 99 വര്‍ഷത്തെ ജയില്‍ ശിക്ഷ
പി.പി.ചെറിയാന്Published on 17 June, 2011
വില്യംസണ് കൗണ്ടി (ടെക്സസ്): മദ്യലഹരിയില്‍
വാഹനമോടിച്ചു ഏഴാം തവണ പിടിക്കപ്പെട്ട ഓസ്റ്റിന്കാരനായ ആര്‍തര്‍
ഒര്‍ട്ടേഗക്ക് വില്യംസണ് കൗണ്ടി ജൂറി അവസാനം 99 വര്‍ഷത്തെ ജയില്‍ ശിക്ഷ
വിധിച്ചു.
48 വയസ്സുള്ള ആര്‍തര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഏഴാം തവണ പോലീസ്
പിടിയിലായത്. ആര്‍തറിന്റെ പൂര്‍വ്വചരിത്രം പരിശോധിച്ച പെട്രോള്‍ ഡപ്യൂട്ടി
ഇതിനു മുമ്പു ടെക്സസ് സ്റ്റേറ്റിലെ വിവിധ കൗണ്ടികളില്‍ ആര്‍തറിനെതിരെ
മദ്യലഹരിയില്‍ വാഹനമോടിച്ചു പിടിക്കപ്പെട്ടതിന്റെ തെളിവുകള്‍
ലഭിച്ചിരുന്നു.
ഏഴാം തവണ പിടിക്കപ്പെട്ട ആര്‍തര്‍ ഒരു കളവുകേസ്സില്‍ 30 വര്‍ഷത്തെ ജയില്‍
ശിക്ഷ അനുഭവിച്ചിവരുന്നതിനിടയില് പരോളിലിറങ്ങിയതായിരുന്നു.
ജൂണ്‍ 16 വ്യാഴാഴാച്ചയാണ് ജൂറി ആര്‍തറിന് 99 വര്‍ഷത്തെ ജയില്‍ ശിക്ഷ
വിധിച്ചത്. ഈ ജയില്‍ ശിക്ഷ ആരംഭിക്കുന്നത് 30 വര്‍ഷത്തെ ശിക്ഷ
പൂര്‍ത്തീകരിച്ചു കഴിയുന്ന ദിവസമാണ്.
മദ്യപിച്ച് വാഹനമോടിച്ച് പെട്രോള്‍ ഡപ്യൂട്ടിയെ അപകടപ്പെടുത്താന്‍
ശ്രമിച്ചതായും ജൂറി കണ്ടെത്തി. ആര്‍തറിന്റെ ചിത്രം പോലീസ്
പരസ്യപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല