Image

അഴീക്കോടിന്‌ പ്രണാമം: ശ്രീകുമാര്‍ പുരുഷോത്തമന്‍

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 25 January, 2012
അഴീക്കോടിന്‌ പ്രണാമം: ശ്രീകുമാര്‍ പുരുഷോത്തമന്‍
മലയാളക്കരയുടെ സുവര്‍ണദീപം പൊലിഞ്ഞുപോയി
അഴിക്കോടെ മഹാപ്രഭോ , അങ്ങേക്കഭിവാദനം
നാളത്തെ പ്രഭാതത്തില്‍ പ്രസംഗപീഠം ശൂന്യം
ഉദിക്കില്ലോരിക്കലും ആ സൂര്യതേജസ്സിനി മുതല്‍

പ്രാസംഗകലയുടെ അണമുറിയാ പ്രവാഹത്തില്‍
കടപുഴകി വീണല്ലോ നാനാവടവൃക്ഷങ്ങള്‍
അംഗഭംഗം വന്നവര്‍ , മുഖംമൂടി ചീന്തപ്പെട്ടോര്‍
ശാന്തി കിട്ടാതാല്‌മാവായി അലയുന്നുണ്ട്‌ ചുറ്റിലും

ശാന്തമായോഴുകീടുന്ന പുഴപോലെയാരംഭം പിന്നെ
ആര്‍ത്തലക്കും കടല്‍ പോലെ ആക്രമിച്ചു കയറുന്നു
വാക്കുകള്‍ പേമാരിപോല്‍ അനസ്യൂതം പെയ്യുമ്പോള്‍
ഒളിച്ചുപോയില്ലതായി എതിര്‍പക്ഷ വിചാരങ്ങള്‍
പക്ഷപ്രതിപക്ഷ ഭേദമില്ലാതെയ്‌തുവിട്ട ശരമേറ്റ്‌
പിടയുന്നിണ്ടിപ്പോഴും ഗജരാജ കബന്ധങ്ങള്‍
അപ്രിയ സത്യങ്ങള്‍ മുഖം നോക്കാതെഴുതിയപ്പോള്‍
ലാവപോലെ പാഞ്ഞെത്തി എതിര്‍പ്പിന്റെ തിരമാലകള്‍

ഒന്നുമേ കൂസാതങ്ങു പാഞ്ഞുപോയ്‌ യാഗാശ്വം പോല്‍
പാറപോല്‍ പിന്തുണച്ചു സാംസ്‌കാരിക കേരളം
എതിര്‍പ്പിന്റെ മുനയോടിഞ്ഞു മാപ്പിരക്കാന്‍ വന്നവര്‍ക്ക്‌
അനുഗ്രഹം ചൊരിഞ്ഞങ്ങ്‌ മഹാരഥന്‍ ആയല്ലോ

അങ്ങയുടെ പ്രാഗല്‌ഭ്യത്തെ വാഴ്‌ത്തുവാന്‍ വിലയിരുത്താന്‍
തത്വമസി മാത്രം പോരെ മറ്റെന്തും അധികമല്ലോ ?
സുകുമാര പുസ്‌തകങ്ങള്‍ സൌകുമാര്യം ചോരിയുമ്പോള്‍
കേരളക്കര നമിക്കുന്നു അഴിക്കോടിന്‍ കാല്‍ച്ചുവട്ടില്‍

പയ്യാമ്പലത്തെ മണല്‍തരികള്‍ക്കാനന്ദിക്കാം ഇനിമുതല്‍
സാഗര ഗര്‍ജനം കേട്ട്‌ പ്രകമ്പനം കൊള്ളാമല്ലോ
മഹാശ്രേഷ്ടന്മാര്‍ക്കിടയില്‍ ഗാഢനിദ്ര കൊള്ളുമ്പോള്‍
അമരാനായി നില്‌ക്കുമങ്ങു കേരളക്കരയാകെ ....
അഴീക്കോടിന്‌ പ്രണാമം: ശ്രീകുമാര്‍ പുരുഷോത്തമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക