Image

വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത്

Published on 21 February, 2016
വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത്
ന്യു യോര്‍ക്ക്: മൂന്നാഴ്ചയായി റോക്ക് ലാന്‍ഡിലെ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങള്‍ നടത്തി വന്ന പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായി.

സ്‌ടോണി പോയിന്റിലെ മരിയന്‍ ഷ്രൈനിലുള്ള ചാപ്പലില്‍ റോക്ക് ലാന്‍ഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളില്‍ വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണു പുറത്ത് സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ പ്ലാക്കാര്‍ഡുകളുമായി ഇന്നലെ പ്രതിഷേധ റാലി നടത്തിയത്. പോലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. ദ്രുശ്യമാധ്യമങ്ങളും പ്രതിഷേധം ചിത്രീകരിച്ചു.

'സ്റ്റോപ്പ് ഫാ. ജോസഫ്‌സ് ഡിക്ടേറ്റര്‍ഷിപ്പ്, ഡീപൊര്‍ട്ട് ഫാ. ജോസഫ്, വീ ഷാല്‍ ഓവര്‍കം, പ്ലീസ് ചേയ്ഞ്ച്, വീ ആര്‍ പ്രേയിംഗ് ഫോര്‍ യൂ, ഹു ഈസ് നെക്സ്റ്റ് ? ഔര്‍ കിഡ്‌സ്, തുടങ്ങിയ പ്ലാക്കാര്‍ഡുകളും കുരിശുകളും വഹിച്ചായിരുന്നു റാലി.

രണ്ടു മാസം മുന്‍പാണു ഫാ. ആദോപ്പള്ളില്‍ ചാര്‍ജെടൂത്തത്. ബേബി ഊരാളില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റായിരിക്കെ വാങ്ങിയ ക്‌നാനായ കമ്മ്യുണിറ്റി സെന്ററിലാണു ആഴ്ചയിലൊരിക്കല്‍ കുര്‍ബാന 14 വര്‍ഷമായി നടന്നിരുന്നത്. മറ്റവസരങ്ങളില്‍ സെന്റര്‍ മറ്റ് സാമൂഹിക പരിപാടികള്‍ക്കു വാടകക്കും നല്‍കും.

ക്‌നാനായ സമുദായ താല്പര്യം അവഗണിച്ച് സീറോ മലബാര്‍ രൂപതയുടെ താല്പര്യം സംരക്ഷിക്കുവാനാണു ഫാ. ആദൊപ്പള്ളില്‍ മുതിര്‍ന്നതെന്നും അതാണു ജനങ്ങളെ പ്രകോപ്പിച്ചതെന്നും ഒരു വിഭാഗം പറയുന്നു. എന്തായാലും വൈദികനെതിരെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ ഈമെയിലിലും ബ്ലൊഗിലുമൊക്കെ വന്നു.

മൂന്നാഴ്ച മുന്‍പ് കുര്‍ബാന മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതായി ഈമെയില്‍ വഴി ഫാ. ആദോപ്പള്ളില്‍ അറിയിച്ചു. കുര്‍ബാന നടത്താന്‍ പോലും പറ്റാത്ത അവസ്ഥ വന്നതു കൊണ്ടാണിതെന്നു അദ്ധേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിവ്രുത്തി ഇല്ലാതെ വന്നാല്‍ എന്തു ചെയ്യുമെന്നവര്‍ ചോദിച്ചു.

ഏതാനും കുടുംബാംഗങ്ങള്‍ വൈദികനെ അനുകൂലിച്ചപ്പോള്‍ മഹാ ഭൂരിപക്ഷം പ്രതിഷേധവുമായെത്തി.
ഒന്നര മില്യനോളം ചെലവിട്ടതാണു കമ്യൂണിറ്റി സെന്ററിനും അതോടനുബന്ധിച്ചുള്ള സ്ഥലത്തിനുമെന്നു സമുദായാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്രയും കാലം കുര്‍ബാന നടന്നതും വേദപാഠം പഠിപ്പിച്ചതുമൊക്കെ ഇവിടെയാണു. ഇപ്പോള്‍ പള്ളിയല്ലെന്നു പറയുന്നതില്‍ എന്ത് ന്യായമെന്നു അവര്‍ ചോദിക്കുന്നു.

വൈദികന്‍ തന്റെ നിര്‍ദേശമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹത്തിനു തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ജേര്‍ണല്‍ ന്യൂസിനോടു പറഞ്ഞു. തുടക്കം മുതല്‍ അച്ചനെതിരായ നടപടികളാണുണ്ടായത്. അച്ചന്‍ എന്തെങ്കിലും തെറ്റായതോ മോശമായതോ ചെയ്തിട്ടില്ല. വൈദികനെയും സഭയെയും ഇടവകാംഗങ്ങള്‍ അനുസരിക്കണം-മാര്‍ അങ്ങാടിയത്ത് പറഞ്ഞു.

കുര്‍ബാന ചെല്ലാന്‍ പറ്റാത്ത ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നു എബി കാരത്തുരുത്തേല്‍ പറഞ്ഞു. 14 വര്‍ഷമായി തുടരുന്ന സാഹചര്യത്തിനു ഒരു മാറ്റവും വന്നിട്ടില്ല. ഇനി അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അത് അറിയിയിക്കുവാനും അതേപറ്റി സംസാരിക്കുവാനുമുള്ള മനസ്ഥിതി പോലും കാട്ടാതെ കുര്‍ബാനയുടെ സ്ഥലം മാറ്റിയതായി ഇ-മെയില്‍ അയക്കുകയായിരുന്നു.

എണ്‍പത്താറു കുട്ടികള്‍ വേദപാഠം പഠിച്ചിരുന്നത് ഇവിടെയാണു. അവരുടെ പഠനം മുടങ്ങി. 80 പേരും വിവിധ ഇംഗ്ലീഷ് പാരിഷുകളില്‍ വേദപാഠത്തിനു ചേരേണ്ട സ്ഥിതി വന്നു. വേദപാഠം കാരണം എല്ലാവരും പുതിയ സ്ഥലത്തേക്കു ചെല്ലുമെന്നായിരിക്കാം കരുതിയത്. പക്ഷെ മഹാ ഭൂരിപക്ഷം ഇടവകക്കാര്‍ അതിനു തയ്യാറായില്ല.

സെന്റര്‍ ഒരു ചാപ്പലായി മാറ്റാന്‍ 2014-ല്‍ പൊതുയോഗം നിര്‍ദേശിച്ചതാണു. എന്നാല്‍ സെന്ററിന്റെ ഉടമാവകാശം രൂപതക്കു നല്‍കാതെ അതു പറ്റില്ലെന്നാണു മുന്‍ വികാരി പറഞ്ഞത്. അതിനു ഇടവകക്കാര്‍ക്കു താല്പര്യമില്ലായിരുന്നു.
അച്ചന്റെ ജ്യേഷ്ടന്‍ വൈദികനും മാര്‍ അങ്ങാടിയത്തൂം മറ്റ് ബിഷപ്പുമാരുമൊക്കെ വന്നു കുര്‍ബാന അര്‍പ്പിച്ചിട്ടൂളതാണിവിടെ. ഇപ്പോള്‍ പെട്ടെന്നു മനം മാറ്റത്തിന്റെ കാര്യം വ്യക്തമല്ല. മയാമിയില്‍ സമുദായത്തില്‍ വിള്ളലുണ്ടാക്കിയ അതേ അവസ്ഥയാണു ഇവിടെയും ഉണ്ടായിരിക്കുന്നത്-എബി പറഞ്ഞു. 

അതേസമയം വെദികനെതിരെ വ്യക്തിഹത്യ നടത്തുന്ന സ്ഥിതി ഉണ്ടായിരുന്നുവെന്നു എതിര്‍ വിഭാഗം പറയുന്നു. ബ്ലോഗുകളിലും മറ്റും എടോ എന്നു വരെ വിളിച്ചാണു സന്ദേശങ്ങള്‍ കൈമാറിയത്.

വൈദികന്‍ തങ്ങളുടേ ശമ്പളക്കാരനാണെന്നും അതിനാല്‍ ചൊല്പടിക്കു നില്‍ക്കണമെന്നും ചിലര്‍ കരുതി. കുര്‍ബാന ക്രമത്തില്‍ പോലും കൈ കടത്തുന്ന സ്ഥിതി വന്നു. കുര്‍ബാനയുടെ ഭാഗമായ സ്‌തോത്ര കാഴ്ച കൈകാര്യം ചെയ്യേണ്ടത് വികാരിയും കൈക്കാരന്മാരുമാണെന്നിരിക്കെ അത് സെന്ററിന്റെ നേതാക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതി വന്നു.
ഒരു വിധത്തിലും തുടര്‍ന്നു പോകാന്‍ പറ്റാത്ത സ്ഥിതി വന്നപ്പോഴാണു കുര്‍ബാന മറ്റൊരിടത്തേക്കു മാറ്റിയത്. സഭാധിക്രുതരുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. അതില്‍ തെറ്റ് ഉണ്ടായതായി കരുതുന്നില്ല. വൈദികനു തുടരാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാക്കിയ ശേഷം ഇപ്പോള്‍ അദ്ധേഹത്തെ തിരിച്ചു കൊണ്ടുവരാന്‍ പ്രതിഷേധം നടത്തുന്നതിലെ യുക്തിയും മനസിലാവുന്നില്ല.

ലോകത്തെവിടെയും പള്ളി സഭയുടെ ഭാഗമാണു. അല്ലാതെ ഇടവകക്കാരുടെ സ്വത്തല്ല.
വൈദികനും സമുദായാംഗമാണു. അദ്ധേഹത്തെപ്പോലുള്ളവരെ ഒഴിവാക്കി കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ തീരുമാനിക്കാം എന്നു സമുദായത്തിലെ ഒരു വിഭാഗം തീരുമാനിക്കുന്നതും ശരിയല്ല-എതിര്‍ വിഭാഗം പറയുന്നു. 

ന്യു യോര്‍ക്കിലെ ക്‌നാനായ സമുദായത്തിനു കെ.സി.ഐ.എന്‍.എയും ഡി.കെ.സി.സി അംഗങ്ങളുംപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഫാ. ആദോപ്പള്ളിലിനെ തിരിച്ചു വിളിക്കണമെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച വഴി പരിഹരിക്കണമെന്നു കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ അഭിപ്രായപ്പെട്ടു. 


Journal New s articles

 Indian Catholics protest outside Stony Point shrine

 More than 100 members of an Indian Catholic community staged a peaceful protest outside a Stony Point shrine this morning to oppose a decision to move them from the community center where they’ve worshiped for the past 15 years.

Holding signs that read “We Shall Overcome” and “Who is Next? Our Kids,” members of the Indian Knanaya Catholic Community stood in silent protest or sang religious spirituals outside the doors of the Mary Help of Christians chapel on the grounds of the Marian Shrine.

They have come to the same spot for the last three Sundays to protest what they say is a decision by Father Joseph Mathew Adoppillil to relocate religious services and their children's Catholic education classes to a building on the grounds of the shrine, a Salesian retreat overlooking the Hudson River a mile up from their community center.

The Indian community, made up of some 125 families from the Lower Hudson Valley, pooled their resources to purchase the community center's property on Willow Grove Road for $300,000 in 2001 and added nearly $1 million in renovations, community leaders say.

Several families from the community agreed to the relocation but others have refused to budge.

“We have our own beautiful 7-and-a-half-acre property right here,” said Anne Jose of Nanuet. “They want to demolish it. They say it’s not a church.”

The community’s roots trace to Catholics of the Syro-Malabra rite based in southwest India. They say the priest’s decision to force the relocation was backed by the St. Thomas Syro-Malabar Catholic Diocese of Chicago.

On Sunday, Bishop Jacob Angadiath, the leader of the diocese, said  Adoppillil was following his directions by relocating the church to the shrine's grounds. "Once the priest came in, they were not very welcoming," Angadiath said. "He has not done anything wrong or bad. I support the priest. They have to listen to the priest and the church."

Angadiath said that Adoppillil had little choice but to relocate because he was not accepted by the Indian Knanaya community.

Over the past three Sundays, members have been joined in protest by the faithful from Indian Catholic communities in New Jersey and Long Island.

“How can a priest push his faithful out of the pews and into a parking lot,” said Reny Mekkattil of Plainview, Long Island. “I should be with my kids in church at a Catholic Mass. This I see as my Lenten sacrifice.”

Some 86 children who attended religious education services at the community center have been taken in by local parishes across Rockland County, leaders say.

“There is no communication,” Jose said. “This is America. We have our own religious freedom.”

“The people have an emotional attachment to the building,” said Aby Mathew, a community leader and spokesman. “This was like a second home.”

http://www.lohud.com/story/news/religion/2016/02/21/indian-catholics-protest-outside-stony-point-shrine/80705030/

 

 Stony Point: Indian Catholics fight for community center

 STONY POINT - Members of the Indian Knanaya Catholic Community, a lay group, are protesting what they claim is the relocation of their spiritual home.

For about 15 years, the small, close-knit sect — Catholics of the Syro-Malabara rite who trace their roots to the Apostle Thomas and hail from Kerala, a state in southwest India — have been worshiping at a community center at 400 Willow Grove Road.

But a recent decision by the St. Thomas Syro-Malabar Catholic Diocese of Chicago to move services to the Marian Shrine in Stony Point has opened a rift that has spilled into public view.

Congregants complain they're being asked to relocate from a building they bought for hundreds of thousands of dollars.

"We have an emotional attachment to this building," said Aby Mathew, 45, of Monsey. "It's our second home."

For the past two weeks, angry congregants have protested in front of the Marian Shrine. Another vigil is set from 10 to 11 a.m. Sunday.

"The community is united," added Mathew.

It's not just Mass. With 125 families, the community center is a living bridge between Indian and American cultures, with ethnic activities and family-oriented religious classes.

The community center dates to 2001 when the lay group bought the property for $300,000 from the Archdiocese of New York. Congregants said the problems started in December when a new priest was assigned from Chicago and began to bring change. By February, Father Joseph Mathew Adoppillil had moved the Mass and catechism class to the Marian Shrine, signing a 12-month lease $1,000 a month. About 10 families went with him, splintering the congregation.

"It was like a slap in the face," said Pious Thomas, 57, of Nanuet. "No warning. No notice."

Adoppillil did not return several messages on Friday. A spokesperson for the archdiocese declined to comment.

A video uploaded to YouTube on Feb. 15 purports to show an argument between Adoppillil and several congregants that degenerates into a shouting match at St. John the Baptist Catholic Church in Yonkers, where the sect also holds services.

He is pinning their hopes that the archdiocese will re-consider.

http://www.lohud.com/story/news/local/rockland/stony-point/2016/02/19/catholics-protest-church-closing/80606078/

വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത് വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത് വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത് വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത്
Join WhatsApp News
visvaasi 2016-02-22 06:10:44
അനുസരണ ആണു കത്തോലിക്ക വിശ്വാസത്തിന്റെ ആണിക്കല്ല്. എതായാലും മാര്‍പാപ്പ അറിയണ്ട. മതില്‍ കെട്ടാന്‍ പറയുന്ന ട്രമ്പ് ക്രിസ്ത്യാനി അല്ലെന്നു പറഞ്ഞയാളാണു മര്‍പാപ്പ.  
Jack Daniel 2016-02-22 09:56:42
 A spiritual intervention is inevitable 
Tom John 2016-02-24 11:42:28
A catholic must be a God fearing man. He must respect the priests. You need to be a good Christian and then be a good knanaya person. Right now some of the Rockland knanaya people acting  very stupid. They are some how teaching, their kids to disrespect the priests. That is not that we learned from our parents back in India. Priests resembles God. If you can not respect them, then please let them leave alone. Community center purpose is for cultural and other get together activities, not for religious purpose. Church needs some holiness. Church is not a democratic institution, it is a Hierarchical institution. That starts from Pop, Cardinals, Bishops, priests and finally to congregants. So please act wisely and try to understand others and respect others.
   

 

S James 2016-02-25 03:18:19
സഭക്ക് വിശ്വാസിയെ വേണോ സ്വത്ത് വേണോ ? 15 വർഷമായി  ബിഷപ്പ്മാർ ഉൾപ്പെടെ കുർബാന ചൊല്ലിക്കൊണ്ടിരിന്നിടം ഒരു സുപ്രഭാതത്തിൽ കുർബാന ചൊല്ലാൻ കൊള്ളില്ല എന്ന് പറയുന്നതിന്റെ  യുക്തി മനസ്സിലാകുന്നില്ല. പള്ളി വാങ്ങിയാലെ അത് രൂപതയ്ക്ക് മുതൽ കൂട്ടാകുകയുള്ളൂ അതല്ലേ അതിനു പിന്നിലെ കളി.!!!!!
അച്ചന്മാർ "പറയുന്നിടത്തെ അപ്പിയിടൂ" എന്ന് പറയുന്ന കാലം ഒക്കെ പോയി എന്ന് സഭാധികൃതർ മനസ്സിലാക്കിയാൽ കൊള്ളാം.
പൌരാണിക കേരള കൃസ്ത്യാനികൾ കത്തോലിക്ക സഭയിൽ ചേർന്നത്‌ തന്നെ കുറെ സഭാ നേതാക്കളുടെ അധികാര കൊതികൊണ്ടാണ്. നമ്മുടെ പൌരാണിക ആരാധനാ രീതികളും മറ്റും മാറ്റി ലത്തീനികരിച്ചപ്പോൾ നമ്മുടെ സഭാനേതാക്കൾ യാതൊരു ഉളിപ്പും ഇല്ലാതെ അതെല്ലാം സീകരിച്ചു . എന്നിട്ട് പറഞ്ഞു നമുക്ക് കിട്ടി സീറോ മലബാര് റീത്ത്.

""അടുത്ത കൂനൻ കുരിശു സത്യത്തിനു സമയമായി""


"""""""""""""""""ജാഗ്രതെ """"""""""""""""" 
  
Christian 2016-02-25 04:54:34
ഒരുപാര്‍ട്ടി ഹാള്‍ കിട്ടിയിട്ടു വേണ്ടേ സഭക്ക് നില നില്‍ക്കാന്‍. അക്രൈസ്തവ ആചാരം പിന്തുടരുന്നവര്‍ സഭയില്‍ വേണ്ട.
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ അധികം ഇല്ലാത്തതെന്ത്? അവര്‍ മുതിയ ജാതിക്കാരായി നിന്നു, മറ്റുള്ളവ്രെ അടുപ്പിച്ചില്ല. പോര്‍ട്ടുഗീസുകാര വന്ന ശേഷമാണു കുറച്ചെങ്ക്‌ലും ക്രിസ്താനികള്‍ ഇന്ത്യയില്‍ ഉണ്ടായത്. പിന്നെ ചാവറ പിതവ് 19-ം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി.
ഈ സമുദായമാകട്ടെ സ്വന്തം മക്കലെ വരെ പള്ളിയില്‍ നിന്നു പുറത്താക്കണമെന്നു പറയുന്നു. അവര്‍ സമുദായാംഗമല്ലാത്ത ആളെ വിവാഹം കഴിച്ചാല്‍. അത് ഏതു ക്രിസ്തുമതമാണ്?
വൈദികരെക്കാല്‍ വലിയ ആളുകള്‍ എന്തിനാ വൈദികരുടെ പുറകെ നടക്കുന്നത്? 
കാനനിയന്‍ 2016-02-25 06:12:08

Dear fellow Canaanites.

This is our property, our blood. We are not giving up. We were not Catholics. Some of our old priests sold us to Catholics or they were forced to do so, that is what the true history.

The way things going we have to declare independence and hold on to our Center. For the religious class- we can do it here in the Center by our elders and youth. We can gather in the Center and read Bible, sing songs, few speeches . We don't need a priest.

We are the proud sons of Noah and not slaves of Catholic priests and bishops.

We are not ZERO, we are Syrians and very close to Orthodox churches in Kerala. That was our original faith. If you want a priest we can get one from them for the Mass, like a poochari who come and offer sacrifice and go without any control on us.

Your brother Canaanite.


Church Youth 2016-02-25 06:21:05
Call back Adopallil. We are not going to the Shrine. Center is ours and we worship there. Catholic church wants slaves. we are not slaves. we bought the Center with our blood. we are not giving it back to the bishop. The Orthodox people has 2 churches in Rockland and several in USA. The parish members own that church not the bishop.
so many people are leaving catholic church. Let us do that.
visvaasi 2016-02-25 07:05:33
കത്തോലിക്കരല്ലെങ്കില്‍ പിന്നെ കത്തോലിക്ക വൈദികന്റെ പുറകെ പോകുന്നതെന്തിനു? ആര്‍ക്കും സ്വന്തമായി പള്ളി പണിയാം. പക്ഷെ അവിടെ കത്തോലിക്കാ വൈദികന്‍ വന്നു കുര്‍ബാന ചൊല്ലണോ? അത് ആരു തീരുമാനിക്കും? ബിഷപ്പും വെദികരും.
അനുസരണയില്ലാത്ത അഹങ്കാരി സമൂഹമായി മാറരുത്. സഭാ നിയമങ്ങള്‍ അനുസരിക്കാന്‍ പറ്റാത്തവര്‍ സഭ വിട്ടു പോകണം. മറ്റുള്ളവര്ക്കു നാണക്കേടുണ്ടാക്കരുത്.
മാര്‍പാപ്പ ഈ നിലപാട് അംഗീകരിക്കുമെന്നു കരുതുന്നുണ്ടോ? വിജയിക്കാവുന്ന യുദ്ധങ്ങള്‍ക്കേ ഇറങ്ങിപ്പുറപ്പേടാവു. 
S James 2016-02-25 08:10:22
കള്ളുകുടിയും ഡാൻസും എന്തിനു കാബറെ വരെ നടക്കുന്ന പല ഹാളുകളിലും വലിയ ധ്യാനങ്ങൾ നടക്കുന്നു അപ്പോൾ അവിടെ പരിശുദ്ധാരൂപി വരുമോ ???
ക്രിസ്തു കുർബ്ബാന സ്ഥാപിച്ചത് പള്ളിയിലോ സിനഗോഗിലോ ആണോ ?
ശിഷ്യന്മാരിൽ തീയുടെ രൂപത്തിൽ പരിശുദ്ധാൽമാവ്‌ എഴുന്നള്ളി വന്നത് പളളിയിൽ വെച്ചായിരുന്നോ ???
Tom John 2016-02-25 09:11:47

Our Knanaya group can only survive by the help of God only. Our ancestors go through a lot of hardships but still they always stick with our church and faith in God. But these days knanaya people especially in America, becoming more in unspiritual activities and no faith in God and Church. These people are becoming the leaders of KCCNA. In other words, KCCNA and its most of sub units are controlled by some extremists that have no clue or vision for the betterment of this community. If you look at any local unit, these extremists are hijacking the entire community. They do not want listen other people and even consider their opinions. Even somebody try to correct them, they became outcast by these individuals. If you look at any association, institution or country, that are controlled by these kind of extremists, their existence and destruction on this earth will be in few years. Now some of the individuals saying that they don’t need a church. My humble request to them is please leave us alone. Because we need Church, priests, bishops and God.

My request to KCCNA leaders is that if you don’t change these bad strategies, you can see the death of this organization in few years. Community center is not for church activities but it is for other activities. We need a church that controlled by our priests for the religious activities. This is not my opinion, but it is the opinion of most of NORMAL KNANAYA PEOPLE.

God bless you all !!!!!!!!!!
JOHNY KUTTY 2016-02-25 11:33:41
ഇ മലയാളി ഒരു അച്ചായാൻ പത്രം ആണെന്ന് പറയാറുണ്ട്‌. ഇപ്പൊ പ്രതികരണങ്ങൾ വായിക്കുമ്പോൾ ഒരു ക്നാനായ കത്തോലിക്കാ അല്ലെങ്ങിൽ പൂജ്യം മലബാർ (സീറോ) പത്രം ആണെന്ന് തോന്നുപോകുന്നു. മലയാളികൾ മതം എന്നാൽ എന്താണ് എന്ന് പോലും അറിയാതെ സമാധാനത്തോടെ ആണ് ജീവിച്ചു പോന്നത്. അത് ഈ സിറിയകാരു വന്നതോടെ ആണ് ഇല്ലാതായത് എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നിപോകുന്നു.
കനാനായ പാപ്പി 2016-02-25 14:10:02
അത് ജോണിക്കുട്ടിയുടെ തോന്നലാ. എന്നാൽ കഴിഞ്ഞാഴ്ച എനിക്ക് തോന്നി ഇത് RSS ന്റെ പത്രമാണെന്നു.  
Thomas Ninan 2016-03-06 20:05:28
Why do you need a priest to offer mass? Why don't you appoint one among yourself as priest, and have him offer mass. This position can be rotated among the members of the community.

Watch a few masses in Youtube, and train yourself to offer mass. The vestments are available in Kerala.

If you do this, the bishop will understand that he holds no power over you. He will understand that the emperor is naked.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക