Image

ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ (40 ദിവസത്തെ നോയ്മ്പ് കാലം: സുധീര്‍ പണിക്കവീട്ടില്‍)

Published on 22 February, 2016
ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ (40 ദിവസത്തെ നോയ്മ്പ് കാലം: സുധീര്‍ പണിക്കവീട്ടില്‍)
''മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ നീ മടങ്ങുന്നു" എന്ന ദൈവ വചനങ്ങള്‍ പതുക്കെ ഉരുവിട്ടുകൊണ്ട് പുരോഹിതന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശ്ചിഹ്നം വരക്കുന്ന ദിവസമാണു ക്ഷാരബുധനാഴ്ച അതു കൊണ്ട് ഇതിനു കുരിശ്ശ്‌വര പെരുന്നാള്‍ എന്നും ചിലയിടങ്ങളില്‍ പറഞ്ഞ്‌വരുന്നുണ്ട്. കാല്‍വരിയിലേക്ക് ശ്രീയേശുദേവന്‍ നടന്നതിന്റെ ഓര്‍മ്മക്കായി കാത്തോലിക്ക വിശ്വാസികള്‍ ഈ ദിവസം ഏഴുപള്ളികള്‍ സന്ദര്‍ശിക്കുന്നു. ക്ഷാര ബുധനാഴ്ച മുതല്‍ ഈസ്റ്റര്‍വരെ നാല്‍പ്പത് ദിവസം വിശ്വാസികള്‍ക്ക് നോയ്മ്പ് കാലമാണ്. വാസ്തവത്തില്‍ ഈ ദിവസങ്ങള്‍ കണക്കുകൂട്ടുമ്പോള്‍ നാല്‍പ്പതില്‍ കൂടുതല്‍ കാണുന്നത് ഇടക്ക് വരുന്ന ഞായാറാഴ്ചകളെ ഒഴിവാക്കുന്നത് കൊണ്ടാണു കഴിഞ്ഞവര്‍ഷം കുരുത്തോല പെരുന്നാളിനു ആഹ്ലാദത്തോടെ ഉയര്‍ത്തിപിടിച്ച ഓലകള്‍ കത്തിച്ച ചാരവും ഒലീവ് എണ്ണയും കൂടിചേര്‍ത്ത മിശ്രിതമാണു കുരിശ്ശടയാളം വരക്കാന്‍ ഈ വര്‍ഷം ഉപയോഗിക്കുന്നത്. നമ്മള്‍ പാപികളാണെന്ന തിരിച്ചറിവിന്റെ പ്രതീകമായി ഈ ഭസ്മകുറി നെറ്റിയില്‍ അണിയുന്നു.എ.ഡി. 1000 നു ശേഷമാണു ഈ ആചാരം എല്ലാവര്‍ക്കും ബാധകമായത്. അതിനുമുമ്പ്ന്പൊതുവെ പാപികള്‍ എന്നു കരുതപ്പെട്ടവര്‍ മാത്രമെ ഇത്ആചരിച്ചിരുന്നുള്ളു.

ബൈബിളില്‍ ഈ ആചാരത്തെ കുറിച്ച് പറയുന്നില്ല. എങ്കിലും ബാഹ്യമായി കാണിക്കാനുള്ള ഒരു ചടങ്ങായി ഇതിനെ വിശ്വാസികള്‍ കാണുന്നില്ല. പശ്ചാത്താപത്തിന്റെ പ്രതീകമായി ദുഃഖ വസ്ര്തങ്ങള്‍ ധരിക്കുന്നതും ഭസ്മം പൂശുന്നതും ബൈബിളില്‍ കാണുന്നുണ്ട്.ന്നിനവെ രാജാവ് അദ്ദേഹത്തിന്റെ രാജവസ്ര്തം മാറ്റി റട്ടുധരിച്ച് വെണ്ണീറില്‍ ഇരുന്നു. മത്തായിയുടെ സുവിശേഷത്തിലും റട്ടിലും വെണ്ണീറിലും ഇരുന്ന് മാനസാന്തരപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.ന്(11ഃ21) യെശ്ശയ്യാവിന്റെ സുവിശേഷത്തില്‍ ഇങ്ങനെ കാണുന്നു. സിയോനിലെ ദുഃഖിതന്മാര്‍ക്ക് വെണ്ണീറിനു പകരം അലങ്കാരമാലയും, ദുഃഖത്തിനു പകരം ആനന്ദ തൈലവും വിഷണ്ഡ മനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയക്ലിരിക്കുന്നു.ന്പ്രാര്‍ഥന, ധ്യാനം, ഉപവാസം, പാവങ്ങള്‍ക്ക് ദാനം എന്നീ അനുഷ്ഠാനങ്ങളിലൂടെ വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ക്കായുള്ള തയ്യാറെടുപ്പാണീ ''കടമുള്ള" ദിവസങ്ങള്‍.ന്ദൈവത്തില്‍ നിന്നും എന്തെങ്കിലും പ്രത്യേകിച്ച് അനുഗ്രഹം കിട്ടുമെന്ന ധാരണയില്‍ ഇതു ചെയ്യേണ്ടതില്ല. എന്നാല്‍ ആത്മീയഉണര്‍വ്വും, പ്രത്യാശയോടുള്ള ജീവിതവീക്ഷണവും പരീക്ഷണങ്ങളില്‍ പതറാതെനില്‍ക്കാനുള്ളന്ദ്രുഢതയും , ധൈര്യവും ഇതു പ്രദാനം ചെയ്യുന്നു,ന്

എന്തുകൊണ്ടാണു നാല്‍പ്പത് ദിവസങ്ങള്‍? നാല്‍പ്പത് ദിവസങ്ങളെക്കുറിച്ചുള്ള പ്രസ്താവം ബൈബിളില്‍ പലയിടത്തും കാണാമെന്നുള്ളതാണു്. യേശുവിന്റെ ഉപവാസകാലം നാല്‍പ്പത്ദിവസമാണു. സിനായി പര്‍വ്വതത്തില്‍ ദൈവത്തോടൊപ്പം മോശ ചിലവഴിച്ചത് 40 ദിവസങ്ങളാണു.അതേപോലെ ഏലിയ പ്രവാചകന്‍ ഹോരെബ് പര്‍വ്വതത്തിലൂടെ 40 ദിവസം നടന്നു.ന് അവിടെവച്ച് അദ്ദേഹം ദൈവത്തിന്റെ അത്ഭുത പ്രവ്രുത്തികള്‍ കണ്ടു. ഭൂമി കുലുങ്ങുന്നത്, ശക്തിയായി കാറ്റുവീശുന്നത് , തീജ്വാലകളുണ്ടാകുന്നത്. ഏലിയാവു ജൂതന്മാരുടെ ഇടയില്‍ വീരതയുടെ പ്രതീകമാണ്. അഹബ് രാജവിന്റെ ഫൊണീഷ്യകാരിയായ ഭാര്യ ''ബാല്‍" എന്ന വ്യാജദൈവത്തെ ഇസ്രായേല്‍ രാജ്യത്തേക്ക് കൊണ്ട്‌വന്നപ്പോള്‍ ഏലിയവു രാജവിനോടു പറഞ്ഞു എന്റെ അറിവു കൂടാതെ അവിടെ മഞ്ഞും മഴയും ഉണ്ടാകില്ലെന്നു.ന്പെസഹ വ്യാഴാഴ്ച ജൂതന്മാര്‍ന്ഒരു പ്രത്യേക കോപ്പയില്‍ വീഞ്ഞ്‌നിറച്ച് സെഡെര്‍ മേശക്കരികില്‍ വയ്ക്കുന്നു. അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ മക്കള്‍ മോചിപ്പിക്കപ്പെട്ട കഥ പറയുന്ന ചടങ്ങു നടക്കുമ്പോള്‍ എല്ലാവരും ഏണീറ്റുനിന്നു് ഏലിയാവിനെ സ്വാഗതം ചെയ്യുന്നു. ഏലിയവ് അത്തരം ചടങ്ങുകളില്‍ അദ്രുശ്യനായിവന്നു വീഞ്ഞ്കുടിക്കുമെന്ന് ജൂതമതസ്ഥര്‍ വിശ്വസിക്കുന്നു.

നോഹയുടെ കാലത്ത് പ്രളയകഥയില്‍ ദൈവം 40 രാവും 40 പകലും മഴപെയ്യിച്ചു എന്നു കാണുന്നു.ന്40 കൊല്ലം ജൂതജനത വാഗ്ദത്ത ഭൂമിയന്വേഷിക്ല് മണലാര്യണ്യങ്ങളില്‍ വഴിയറിയാതെ അലഞ്ഞ്‌നടന്നു. നാല്‍പ്പത് ദിവസത്തിനുള്ളില്‍ നിനെവനഗരം നാമാവശേഷമാകുമെന്ന് പ്രവചനവുമായ് യോന എന്ന പ്രവചകന്‍ അവിടെപോയി. 40 മണിക്കൂര്‍ ദൈവപുത്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനു മുമ്പ് കല്ലറയില്‍ കഴിച്ചുകൂട്ടി. ( വെള്ളിയാഴ്ച വൈകുന്നേരം തൊട്ടു ഞയാറാഴ്ച രാവിലെ വരെ മൂന്നു ദിവസം എന്നു പറയാമെങ്കിലും അത് 40 മണിക്കൂറായിരുന്നത്രെ.)

ഈ നോയ്മ്പ് കാലത്തെ ഒരു അദ്ധ്യാത്മിക പുതുക്കിപണിയല്‍ ആയി കരുതണം. സ്വാര്‍ത്ഥതയും ഭൗതികസുഖങ്ങളോടുള്ള ആശയും മൂലം ദൈവീകവിളക്കിന്റെ പ്രകാശം ജീവിതത്തില്‍ കെട്ട്‌പോകുമ്പോള്‍ അതിനെ കൂടുതല്‍ തെളിയിക്കാന്‍, കെട്ടുപോകാതിരിക്കാനുള്ള ശ്രമമാക്കി മാറ്റാന്‍ മനുഷ്യമനസ്സുകള്‍ തയ്യാറെടുക്കണം. ഒരു മുസ്‌ലിം ചൊല്ലുണ്ടു. പ്രാര്‍ഥന നമ്മളെ ദൈവത്തിന്റെയടുത്തേക്ക് പകുതിവഴി വരെ എത്തിക്കുന്നു. ഉപവാസം അവന്റെ കൊട്ടാരവാതില്‍ക്കല്‍ വരെ കൊണ്ടെത്തിക്കുന്നു. പാവങ്ങള്‍ക്കുള്ള ദാനം നിര്‍വ്വഹിക്കുമ്പോള്‍ അവന്റെ കൊട്ടാരത്തില്‍ പ്രവേശനം ലഭിക്കുന്നു.

സിദ്ധാര്‍ഥഗൗതമ മുപ്പത്തിയാറാമത്തെ വയസ്സില്‍ 49 ദിവസം ബോധഗയമരത്തിന്റെ ചുവട്ടില്‍ ഉപവാസം അനുഷ്ഠിച്ചു. അവിടെവച്ച് അദ്ദേഹം ബുദ്ധനായി. അറിവിന്റെ ലോകത്തിലേക്ക് അദ്ദേഹം ഉണര്‍ന്നു.ന്വികാരത്തിന്റെ തീകെടുത്തി അറിവിന്റെ പ്രകാശം പരത്തുന്നു ഉപവാസങ്ങള്‍. വിശ്രമവും ഉപവാസവും ഏത് മരുന്നിനേക്കാളും മെച്ചപ്പെട്ടതാണെന്നു ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉപനിഷത്തുക്കളില്‍ പറയുന്നു - ഭസ്മം ധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രത്തെപ്പറ്റി. നമ്മുടെ ജീവിതം പരിപോഷിപ്പിക്കുകയും അതില്‍ സുഗന്ധം പകരുകയും ചെയ്യുന്ന മുക്കണ്ണനെ (ശിവനെ) നമ്മള്‍ ആരാധിക്കുന്നു. ദുഃഖത്തിന്റെ ബന്ധനങ്ങളില്‍ നിന്നും അദ്ദേഹംന്നമ്മെ വിമുക്തനാക്കട്ടെ.ന്പഴുത്ത വെള്ളരിക്ക അതിന്റെഞെട്ടില്‍ നിന്നും അടര്‍ന്നു വീഴുന്ന പോലെന്നമ്മുടെ മരണവും ഈശ്വരന്‍ അനായാസമാക്കട്ടെ. ദിവ്യ ഭസ്മംന്എന്നു ഹിന്ദുയിസത്തില്‍ അറിയപ്പെടുന്നു, വിഭൂതിയെന്നും. പൂജ കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന ഹോമാഗ്നി അടങ്ങുമ്പോള്‍ കിട്ടുന്നതാണു് ഭസ്മം. ഹോമഗ്നിയില്‍ ആഗ്രഹങ്ങളെ ഭസ്മമാക്കിയത്തിനു പ്രതീകമായാണു് ശിവന്‍ കാമദേവനെ ദഹിപ്പിച്ചത്. കത്തികരിഞ്ഞ് ഭസ്മമാകുന്നതെക്ലാം പവിത്രമാകണമെന്നില്ല.തിന്മയും പൈശാചികമായചിന്തകളും മനസ്സില്‍ നിന്നും നീക്കം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ശാന്തി കൈവരുന്നു. (അസൂയ, ദുരാഗ്രഹം, കാമം, ക്രോധം, മോഹം) ഇവയെ അതിജീവിച്ചില്ലെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ തീര്‍ച്ചയായും ദുഃഖങ്ങള്‍ ഉണ്ടാകും. ഭസ്മത്തിന്റെ പ്രത്യേകത അതിനെ വീണ്ടും ഭസ്മമാക്കാന്‍ കഴിയിക്ലെന്നതാണു.ന്ഭസ്മത്തെ എത്രനേരം തീയ്യിലിട്ടാലും അത് ഭസ്മമായി തന്നെ അവശേഷിക്കുന്നു. ഭസ്മം എന്ന വാക്ക് നശിപ്പിക്കുക, സ്മരണം എന്നര്‍ത്ഥം വരുന്ന രണ്ട് സംസ്ക്രുത വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ന്കൂടി ചേര്‍ന്നുണ്ടായതാണു. ന്അതിനാല്‍ ഭസ്മം എന്നതിന്റെ അര്‍ഥം നമ്മുടെ പാപങ്ങള്‍ നശിപ്പിക്കുകയും ഈശ്വരനെ ഓര്‍മ്മിക്കുകയും ചെയ്യുക എന്നാണ്. ഭസ്മ ധാരണം തിന്മയെ നശിപ്പിക്കുന്നതിന്റെ പ്രാധാന്യത്തേയും ഈശ്വരനെ ഓര്‍ക്കുന്നതിന്റേയും പ്രതീകമാണു. ഈശവാസ്യ ഉപനിഷത്തില്‍ പറയുന്നു.

വായുരനിലമമ്രുതം
അഥേഃ ഭസ്മാന്തം ശരീരം
ഓം ക്രതോസ്മര ക്രുതം സ്മര
ക്രതോസ്മര ക്രുതംസ്മര

(പ്രാണവായു നിത്യമായ പ്രപഞ്ച വായുവില്‍ ലയിക്ല് കഴിഞ്ഞു. ഈ ശരീരം ഭസ്മമായി അവസാനിച്ചു. ഇനി മരിച്ചുപോയ ഈ വ്യക്തി ചെയ്ത കര്‍മ്മങ്ങളെ ഓര്‍ക്കുക)

ഉപവാസത്തെ കുറിച്ച് എല്ലാ മതങ്ങളും പറയുന്നു. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ റംസാന്‍ ഒരു മാസകാലം നീണ്ടുനില്‍ക്കുന്ന ഉപവാസ വ്രുതാനുഷ്ഠാനമാണ്. ഹിന്ദുക്കളില്‍ ശിവഭക്തര്‍ തിങ്കളാഴ്ച ദിവസവും വിഷ്ണുഭക്തര്‍ വ്യാഴാഴ്ച ദിവസവും വ്രുതമനുഷ്ഠിക്കുന്നു. കൂടാതെ പ്രദോഷം, ഏകാദശി, തുടങ്ങിയ ദിവസങ്ങളിലും ഉപവാസം അനുഷ്ഠിക്കുന്നവരുണ്ട്.

ഭസ്മലേപനം ഒരു പ്രതീകമാണ്. ഒരു ഓര്‍മ്മക്കുറിപ്പാണ്. മനുഷ്യന്റെ അഹന്തയും, അജ്ഞതയും മാറ്റാന്‍ ഇത്തരം അനുഷ്ഠാനങ്ങള്‍ സഹായിക്കുന്നു. തന്നെയുമല്ല ഇത്തരം സമാന ചിന്താഗതിയും ആചാരങ്ങളും മറ്റുമതത്തിലും ഉണ്ടെന്ന അറിവ് മതസ്പര്‍ദ്ധ കുറക്കുന്നു.

നോയ്മ്പ് കാലത്തിന്റെ പുണ്യം ഏറ്റു വാങ്ങുന്ന എല്ലാ വിശ്വാസികളും മതത്തിന്റെ ബന്ധനത്തില്‍ കുടുങ്ങാതെ ''വസുധൈവ കുടുമ്പകം" എന്ന വിശാലചിന്തയോടെ ജീവിതത്തെ സമീപിക്കുമ്പോള്‍ നമുക്ക്ചുറ്റും ശാന്തിയും സമാധാനവും കൈവരുന്നു. പ്രത്യാശയുടെ പൂക്കള്‍ വിടര്‍ത്തികൊണ്ട് പ്രക്രുതിയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു ശിശിരത്തിനുശേഷം വസന്തമുണ്ടെന്ന്. എല്ലാ വായനക്കാര്‍ക്കും നന്മയും അനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട്.....

ഈസ്റ്റര്‍ ആശംസകള്‍
ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍ വരെ (40 ദിവസത്തെ നോയ്മ്പ് കാലം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Mohan Parakovil 2016-02-23 07:52:35
I feel like to think that Satan knows the Bible better than the believers when I read articles by athiests. Satan does not always try to ruin faith by saying, “The Bible isn’t true.” He often tries to destroy our faith by affirming some passage and using it to lead us into disobedience. Mr. Mathulla and Anthappan, any disagreement??
Anthappan 2016-02-23 09:15:44

You put me on the spot Mr. Parakovil.  It could be the work of Satan.   If I say ‘Satan knows Bible’ then Matthulla may say that I am that Satan.  The Bible has recorded the conversation of Jesus and Satan when he was wandering in the wilderness and wrestling with Satan.  When Jesus was Challenged by Satan saying that he could turn stone into bread, Jesus answered, "It is written: 'Man shall not live on bread alone.'" (Luke 4:r4.)  If Satan didn’t know Bible, Jesus would not have referred that to him.   It seems like they both went to the same Theological College and Satan dropped out or turned out to be an atheist.   Some people call all the atheists Satan depending on the context.   To me this is all the conflict taking place in the mind of people.  Whenever you let, Satan or God, dominate in your mind they take over and try to dominate on the other.   Unless and until people think free without the influence of religion and other forces, they all will be shackled.  I expect Mr. Andrew to comment on this.    

നാരദർ 2016-02-23 11:19:03
ഹായ് ഹായ് എന്താ കഥ.  പാറക്കൊവിൽ അന്തപ്പനെ വിളിച്ചു വരുത്തിൻ അന്തപ്പൻ അന്ട്രൂസിനെ വിളിച്ചു വരുത്താൻ നോക്കുന്നു. അന്തപ്പനും പാറക്കൊവിലും കൂടി മാത്തുള്ളയെ ഇവിടെ ഇട്ട് കുരുക്കാൻ നോക്കുന്നു . ഇനി ആരൊക്കെ ഇതേൽ പിടിച്ചു ബഹളം ഉണ്ടാക്കുമോ എന്തോ? കാത്തിരുന്നു കാണാം 
Ninan Mathullah 2016-02-23 12:00:27
If the issue is Satan, 'Njan ee naattukaaranalla' as I am not close to him.
വായനക്കാരൻ 2016-02-23 19:39:21
Look around you, fellas. Who's winning in this world? Satan or Jesus? I'd say Satan is way ahead. Who do you want to follow? Winner or loser?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക