Image

മുഖ്യന്‍ ചാണ്ടി തന്നെ ..ഈ കസേര കണ്ട് ആരും പ­നിക്കണ്ട ...(അനില്‍ പെ­ണ്ണുക്കര)

Published on 22 February, 2016
മുഖ്യന്‍ ചാണ്ടി തന്നെ ..ഈ കസേര കണ്ട് ആരും പ­നിക്കണ്ട ...(അനില്‍ പെ­ണ്ണുക്കര)
എന്തായാലും സോണിയാജി ഒരു തീരുമാനമെടുത്തു .കഴിവുള്ളവരെ സ്ഥാനാര്‍ഥി ആക്കണമെന്ന് .വളരെ നല്ല കാര്യം .സുധീരനും ,രേമെശും ,ചാണ്ടിയുമൊക്കെ ഹൈ കമാണ്ടുമായി സംസാരിച്ചതിന്റെ വെളിച്ചത്തില്‍ ഇനി ഗ്രൂപ്പ് ഇല്ലന്നും
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഒറ്റ കെട്ടായി നിലക്കനമെന്നും, ഒരാളെ മുന്‍നിര്‍ത്തി വോട്ടു ചോദിക്കെണ്ടെന്നും തീരുമാനമായി നിയമസഭാ തെരഞ്ഞെടുപ്പില്‍മല്‍സരിക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരണം ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ ആരുടെയൊക്കെ കൈകളില്‍ അരിയാഹാരം കഴിക്കുന്ന ഇതൊരു മലയാളിക്കും അറി­യാം

.സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഓരോ ജില്ലാ കമ്മിറ്റിയിലും 3 പേരെ തീരുമാനിച്ചിട്ടുണ്ട് .ഇത് പണ്ടും ഉണ്ടായിരുന്നു .അവസാനം എല്ലാം ആന്റണി തീരുമാനിക്കും .അതാ അതിന്റെ ഒരു ലൈന്‍ . ആര്‍ക്കൊക്കെയാണ് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് ഹൈക്കമാന്‍ഡിന് സ്വന്തം രീതിയുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അതിനെ ചോദ്യം ചെയ്യുന്ന രീതി കോണ്‍ഗ്രസ്സില്‍ ഇല്ല എന്നാണ് ഉമ്മന്‍ചാണ്ടി എല്ലാ വാര്‍ത്താസമ്മേളനത്തിലും പറയുന്നത് .അത് പുള്ളിയുടെ ഒരു രീതിയാണ് .നിയമം അതിന്റെ വഴിക്ക് പോകും .അത്രേയുള്ളൂ .സുധീരന്ജി മത്സരിക്കുമോ എന്നൊരു ചോദ്യം .ഉത്തരം പറയാരായിട്ടില്ലന്നു അദ്ദേഹവും പ­റഞ്ഞു

.എന്തായാലും രേമേഷ് ചെന്നിത്തല മത്സരിക്കും .അവസാനം യു ഡി എഫ് ജയിച്ചാല്‍ ആര് മുഖ്യമന്ത്രി ആകും .ഈഴവര്‍ പറയും സുധീരന്‍,നായന്മാര്‍ പറയും രേമേഷ് ,നസ്രാണികള്‍ പറയും ചാണ്ടി.അവസാനം ആര്ക്ക് നറുക്ക് വീഴും ..ചാണ്ടിക്ക് ..കാരണമുണ്ട് ..ഭരണ തുടര്‍ച്ച പറഞ്ഞാണ് വോട്ടു പിടിക്കുന്നതെന്നോര്‍ക്കണം .എത്ര കാര്യങ്ങള്‍ തുടങ്ങി വച്ചിരിക്കുന്നു .മെട്രോ ,സ്മാര്ട്ട് സിറ്റി ,വിഴിഞ്ഞം ,ഇവയൊക്കെ ഒരു കരയ്ക്കടുപ്പിക്കെണ്ടേ .അതിനു ചാണ്ടി തന്നെ വേണം .അതാണ്­ ഹൈ കമാണ്ട് .സുധീരനും ചെന്നിത്തലയ്ക്കും ഇല്ലാത്ത ചില ഗുണങ്ങള്‍ ചാണ്ടിക്കുണ്ട് .ലീഗിനെ കൊണ്ട് മ്മടെ മുഖ്യന്‍ ചാണ്ടി തന്നെ എന്ന് പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയും .കാരണം ഈ ഭരണം കൊണ്ട് നേട്ടമുണ്ടായത് ലീഗിനാനെന്നു കേരളത്തിലെ ഏതു പൊട്ടനും അറിയാം .അതുകൊണ്ട് ..ഉറപ്പിക്കാം അടുത്ത മുഖ്യന്‍ ചാണ്ടി തന്നെ ..നടക്കുമോ പിണറായി സഖാവേ ...
മുഖ്യന്‍ ചാണ്ടി തന്നെ ..ഈ കസേര കണ്ട് ആരും പ­നിക്കണ്ട ...(അനില്‍ പെ­ണ്ണുക്കര)
Join WhatsApp News
വിദ്യാധരൻ 2016-02-23 12:48:09
എന്തായിരിക്കും  ഇവർ സംസാരിക്കുന്നത്?

സുധീരൻ:         മുഖ്യൻ ഇതങ്ങ് അംഗികരിക്കു. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തന്നതാ നല്ലത് 
                     ഇപ്പോൾ ഇറങ്ങിയാൽ മാനക്കെടില്ലാതെ ഇറങ്ങി പോകാം. അല്ലെങ്കിൽ ആ                                സരിത എന്തൊക്കെ ടെയിപ്പ്   ആയിരിക്കുമോ ഇറക്കി വിടുക 

ചെന്നിത്തല.       സുധീരൻ പറഞ്ഞത് കേട്ടല്ലോ അതുപോലെ അങ്ങ് ചെയ്യുന്നതായിരിക്കും നല്ലത്                               അല്ലെങ്കിൽ ഞാൻ എന്റെ മൂന്നാം മുറ പരിപാടി അങ്ങ് തുടങ്ങും.  പറഞ്ഞില്ലെന്നു                             വേണ്ട  എന്റ കയ്യിലും ഉണ്ട് റ്റെയിപ്പിന്റെ ഒരു കോപ്പി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക