Image

DNR വിമുക്തിയുടെ ഒരു കയ്യൊപ്പ് (കവിത: ശശി­കല ജ്യോതി­ക്)

Published on 23 February, 2016
DNR വിമുക്തിയുടെ ഒരു കയ്യൊപ്പ് (കവിത: ശശി­കല ജ്യോതി­ക്)
കനവിന്റെഅവസാന
കണികയുംമാഞ്ഞുപോയ
വെറുക്കപ്പെട്ട
നിശബ്ദതയുടെ ഈ നിമിഷം
നിന്റെജീവന്റെ ഉടമ്പടിയില്‍
ഞാന്‍
ഒപ്പ്‌വെയ്ക്കുന്നു

മരണത്തിന്റെ നിറമുള്ള
ഈ കയ്യൊപ്പിലൂടെ
ഞാന്‍
നിന്നെ വിമുക്തനാക്കുന്നു
ജനിമൃതിയുടെ
അഴിയാചങ്ങലയില്‍ നിന്ന്

കണ്ണുനീര്‍ഗന്ധമുള്ള
ഒരുചുംബനത്തിലൂടെ
ഞാന്‍
നിന്നെ യാത്രയാക്കുന്നു
എന്റെ പ്രണയത്തിന്റെ
മഞ്ഞുവീഴ്ചയില്‍ നിന്ന്

കേള്‍കാനാവാത്ത
നിലവിളികളിലൂടെ
ഞാന്‍
പടിയിറങ്ങുന്നു
പെയ്‌തൊഴിയാത്ത
നിന്റെ ഓര്‍മ്മകളുടെ
പെരുമഴയിലേക്ക്

നമ്മുടെ
പ്രണയത്തിന്റെമാലാഖമാര്‍
കരഞ്ഞുറങ്ങുന്ന
ഈ രാത്രിയില്‍
ഒരുമടക്കയാത്ര
ഒരിക്കല്‍
നാംകൈകോര്‍ത്തുനടന്ന
ഈ വഴിയിലൂടെ
ഞാന്‍

ഇനി തനിയേ...


www.facebook.com/EyeCloudPoems

DNR (Do not resuscitate) is a part of advance directives. It is a legal document to allow natural death in case of terminal illness. Usually this document is signed by the person or the next of kin.  In this poem I am trying to reflect the grief of a spouse/partner during and after signing the DNR document of the loved one.
DNR വിമുക്തിയുടെ ഒരു കയ്യൊപ്പ് (കവിത: ശശി­കല ജ്യോതി­ക്)
Join WhatsApp News
വിദ്യാധരൻ 2016-02-23 12:20:26
പ്രണയവും 
പ്രണയ നൈരാശ്യവും 
മരണവും 
വേർപെടലിന്റെ വേദനയും 
എന്നും എന്റെ സമസ്യ!

ഞാൻ എന്തിനെ പ്രണയിച്ചു 
ശരീരത്തെയോ 
ആത്മാവിനെയോ? 

എല്ലാ അന്ത്യവും 
ഒരു പുത്തൻ തുടക്കം ആണെങ്കിൽ, 
എല്ലാ അവസാന ചുംബനവും 
എന്തിന്റെ തുടക്കം ആവാം ?

മരിച്ചവർ തിരിച്ചു വരാതിരിക്കുമ്പോൾ 
ശേഷിച്ചവർ പുതു പ്രണയം കണ്ടെത്തുമ്പോൾ 
ഇനി ഞാൻ തനിയെ എന്ന ചോദ്യം ബാക്കി നിൽക്കുമ്പോൾ 
ഒന്നു മാത്രമേ ഞാൻ അവശ്യപ്പെടുന്നുള്ളൂ 
എന്നെ പുനരുജ്ജീവിപ്പിക്കല്ലേ (DNR)

ഭൂതവര്‍ത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നില്‍ക്കുന്ന
ചിന്തോദ്ദീപകമായ കവിത - അഭിനന്ദനം .
Sasilekha 2016-02-23 20:35:27
Thank you, Sir...
Sreekumar Purushothaman 2016-02-24 08:42:09
കവിത നന്നായിരിക്കുന്നു ലേഖ .. ചിന്തനീയം ...കൂടുതൽ എഴുതാൻ ആശംസകൾ ...
Sasilekha 2016-02-24 09:55:27
Thank you...
Sujith Sreedhar 2016-02-24 10:31:12
ശശിലേഖ, കവിത വായിച്ചു ഇഷ്ടപ്പെട്ടു. ഇനിയും എഴുതാനുള്ള പ്രചോദനവും ആശയവും ഉണ്ട്കട്ടെ.
Sasilekha 2016-02-24 19:57:02
Thank you !!!
Sasilekha 2016-02-25 06:33:08
My Facebook page - Eye Cloud

https://www.facebook.com/EyeCloudPoems/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക