Image

ഉന്മൂലനം ചെയ്യേണ്ടത് വ്യക്തിതല തിന്മകള്‍: മാരാമണ്‍ കണ്‍വന്‍ഷനില്‍ ബാബു പോള്‍

Published on 23 February, 2016
ഉന്മൂലനം ചെയ്യേണ്ടത് വ്യക്തിതല തിന്മകള്‍: മാരാമണ്‍ കണ്‍വന്‍ഷനില്‍ ബാബു പോള്‍
മാരാമണ്‍: വ്യക്തിതലത്തിലുള്ള തിന്മകള്‍ ഉന്മൂലനം ചെയ്താലേ സാമൂഹിക തിന്മകള്‍ ഇല്ലാതാകൂ എന്നു മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ അഭിപ്രായപ്പെട്ടു. വ്യക്തികളെ മാറ്റിനിര്‍ത്തി സമൂഹത്തിന്റേതു മാത്രമായി തിന്മയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാരാമണ്‍ കണ്‍വന്‍ഷനില്‍ സാമൂഹിക തിന്മകള്‍ക്കെതിരേ നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബാബു പോള്‍.

കാലം മാറുന്നതിനനുസരിച്ച് സാഹചര്യങ്ങള്‍ മാറുന്നതിനൊപ്പം തിന്മകളും മാറും. അതിനനുസരിച്ച് പ്രതികരണങ്ങളും മാറണം. ഇവിടെ സഭയുടേയും വിശ്വാസിസമൂഹത്തിന്റേയും ഇടപെടല്‍ വ്യക്തി അധിഷ്ഠിതമാകണം. മദ്യനിരോധനം ആവശ്യപ്പെട്ട് മെത്രാന്മാര്‍ തെരുവിലിറങ്ങുന്നത് അപഹാസ്യമാകുന്നത് ഈ ഇടപെടല്‍ ഇല്ലാതാകുന്നതുകൊണ്ടാണ്. മദ്യത്തില്‍ നിന്ന് സഭാമക്കളെ അകറ്റി നിര്‍ത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് മദ്യലഭ്യത ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണം എന്നല്ലേ മെത്രാന്മാര്‍ മദ്യനിരോധനം ആവശ്യപ്പെടുമ്പോള്‍ മനസ്സിലാക്കേണ്ടത്.

കാല്‍നൂറ്റാണ്ടോളം മുമ്പ് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ഗ്രാമമായിരുന്നു പൊഴിയൂരിനെ വ്യാജവാറ്റില്‍ നിന്നു രക്ഷിക്കാന്‍ ബിഷപ്പ് ഡോ. സൂസപാക്യം നേരിട്ടിറങ്ങി വിജയിച്ചത് ബാബു പോള്‍ അനുസ്മരിച്ചു.

അടിസ്ഥാന തിന്മകളായ അഹങ്കാരം, മോഹം, സ്വാര്‍ത്ഥത, അത്യാഗ്രഹം, അലസത, കോപം. അസൂയ എന്നിവയില്‍ നിന്ന് വ്യാക്തികള്‍ മോചനം നേടുമ്പോഴാണ് സമൂഹത്തില്‍ നിന്ന് തിന്മകള്‍ ഒഴിവാകുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സഭയില്‍ നിന്ന് ഉണ്ടാകേണ്ടത്. അതിനു ഓരോരുത്തരുടേയും ജീവിതസാഹചര്യങ്ങളില്‍ ഏതൊക്കെയെന്ന് ആത്മപരിശോധന നടത്തണം. ആത്മപരിശോധനയിലൂടെ തിന്മകളെ തിരിച്ചറിയുകയും അവയെ പടിപടിയായി കീഴ്‌പ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്യണം.

തന്നെത്തന്നെ നിയന്ത്രിച്ച് ഓരോ ദിവസവും നവീകരിക്കപ്പെട്ട ഹൃദയങ്ങളെ നിര്‍മ്മലമാക്കിയാലേ വ്യക്തിതലത്തിലും അതിലൂടെ സാമൂഹികതലത്തിലുമുള്ള തിന്മകള്‍ ഇല്ലാതാക്കാനാകൂ. അതിനുള്ള അവസരമായി കണ്‍വന്‍ഷന്‍ മാറണം. കണ്‍വന്‍ഷന്‍ അനുഷ്ഠാനമായി മാറുന്നുണ്ടോ എന്നു പരിശോധിക്കണമെന്നും ഡോ. ബാബു പോള്‍ അഭിപ്രായപ്പെട്ടു.

സാമൂഹിക തിന്മകള്‍ ഇല്ലാതാക്കാനല്ല, സാമൂഹികമായ നന്മകള്‍ വളര്‍ത്താനാണ് സഭ ശ്രമിക്കേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. നന്മവളരുമ്പോള്‍ തിന്മ താനേ ഇല്ലാതാകും. എല്ലാവര്‍ക്കും വളരാനും എല്ലാവര്‍ക്കും ജീവിക്കാനും സാധ്യമായ സമൂഹത്തെ സൃഷ്ടിക്കുകയാണ് സഭയുടെ ദൗത്യമെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി രാജു ഏബ്രഹാം വെണ്ണിക്കുളം പ്രസ്താവന നടത്തി.
ഉന്മൂലനം ചെയ്യേണ്ടത് വ്യക്തിതല തിന്മകള്‍: മാരാമണ്‍ കണ്‍വന്‍ഷനില്‍ ബാബു പോള്‍
Join WhatsApp News
Anthappan 2016-02-23 12:37:27
I think Dr. Babu Paul should spend more time with the Bishops and priests and straighten them out. Most of the them don't know what they are doing (Forgive them they don't know what they are doing.)
Aby 2016-02-23 13:36:39
വെറുതെ ബാബു പോളിനെ ചീത്തയാക്കണ്ട 
Anthappan 2016-02-23 16:28:03
You are right Aby. It is not good for him to associate with these Bishops.  I am retracting my comment. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക