Image

കന്നയ്യ കുമാര്‍ കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ വെറും ഇര മാത്രം (ചാരുംമൂട് ജോസ്)

Published on 25 February, 2016
കന്നയ്യ കുമാര്‍ കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ വെറും ഇര മാത്രം (ചാരുംമൂട് ജോസ്)
സ്വതന്ത്രഭാരതം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ക്രൂരവും, നീചവുമായ മാനുഷിക അവകാശലംഘനങ്ങളും, ലോകത്തെവിടെയും സംഭവിക്കാത്തതുമായ നീച പ്രവര്‍ത്തികള്‍ സമീപകാലങ്ങളില്‍ അരങ്ങേറുന്നത് ലജ്ജാകരം തന്നെ. പ്രധാനമന്ത്രിയുടെ രണ്ടു മുഖങ്ങള്‍ ശ്രദ്ധേയമാണ്.

എ). വിദേശരാജ്യങ്ങള്‍ ഇടവിടാതെ പറന്നു നടക്കുന്നു നിക്ഷേപകരെ ആകര്‍ഷിക്കുന്നു; രാജ്യം ശ്രദ്ധിക്കപ്പെടുന്നു.

ബി). ആര്‍.എസ്.എസ്, സംഘപരിവാര്‍, കപട സ്വാമിമാര്‍ തുടങ്ങിയവരുടെ ഗൂഡാലോചനകള്‍ക്കു മുന്നില്‍ ശിരസുനമിച്ച് വെറും കാമ്പസുകളേയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടേയും ആഭ്യന്തര കാര്യങ്ങളില്‍ പോലും നേരിട്ട് ഇടപെടുന്ന രണ്ടു മുഖം.

1). വമ്പന്‍ രാഷ്ട്രീയ ഗൂഢാലോചന

അന്താരാഷ്ട്ര നിലവാരമുള്ള ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) സ്വന്തം ഭരണസിരാകേന്ദ്രത്തില്‍ തനിക്ക് വെറുക്കപ്പെട്ട പേരുമായി തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, സ്വന്തം കുട്ടിപ്പട്ടാളക്കാരായ എ.വി.ബി.പിയ്ക്ക് കാര്യമായ പ്രസക്തിയില്ലാത്തതും സ്വന്ത അനുയായികളെ കപട തന്ത്രം മെനയാന്‍ പ്രേരിപ്പിച്ചതും ഗൂഢാലോചന മാത്രം.

സ്വന്തം ആജ്ഞാനുവര്‍ത്തിയും നെഹ്‌റു, മഹാത്മാഗാന്ധി വിരോധിയുമായ ഡോ. സുബ്രഹ്മണ്യം സ്വാമിയെ ജെ.എന്‍.യുവിന്റെ വൈസ് ചാന്‍സലറാക്കാനും, കാലക്രമേണ യൂണിവേഴ്‌സിറ്റിയുടെ പേരുമാറ്റി നടപടി പൂര്‍ത്തിയാക്കി വരിധിയിലാക്കാനുള്ള മോദിയുടെ തന്ത്രം അമ്പേ പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി പുറപ്പാട് തുടങ്ങിയത്.

വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ സാധാരണ രീതിയിലുള്ള ചര്‍ച്ചകളും, പ്രബന്ധങ്ങളും, ഡിബേറ്റുകളും നടത്താറുള്ളത് പതിവാണ്. അന്താരാഷ്ട്ര വിഷയങ്ങളും, ഗവേഷണത്തിനു പ്രയോജനപ്പെടുന്ന ഏതു വിഷയങ്ങള്‍ക്കും വി.സിമാരും കാമ്പസ് ഡയറക്ടര്‍മാരും അനുമതി കൊടുക്കുന്ന പതിവുമാണ് നിലവിലുള്ളത്. "A Country without Postoffice' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഡി.എസ്.യു എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായിരുന്ന ഉമ്മര്‍ ഖാലീദായിരുന്നു. കാമ്പസില്‍ മുന്‍തൂക്കമുള്ളതും ഭരണം നിലനിര്‍ത്തുന്ന എ.ഐ.എസ്.എഫ് സംഘടനയുടെ അദ്ധ്യക്ഷന്‍ കന്നയ്യ കുമാര്‍ തന്റെ പ്രസംഗത്തില്‍, രാജ്യത്ത് നടക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരേയും, രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 80 ശതമാനം പാവങ്ങളെ അവഗണിക്കുന്നത് ഭരണഘടനാവ്യവസ്ഥിതികളുടെ ലംഘനമാണെന്നും മറ്റും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ചോദ്യംചെയ്ത് സംസാരിക്കുക മാത്രമാണ് ചെയ്തത്.

അസഹിഷ്ണുതയുടെ ഉടയാളന്മാരായ എ.വി.ബി.പി പ്രവര്‍ത്തകര്‍ ഗുണ്ടാ സംഘങ്ങളുമായി നുഴഞ്ഞുകയറി ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി, മുന്‍കൂട്ടി തീരുമാനിച്ച അജണ്ട നടപ്പാക്കുക മാത്രമാണ് ചെയ്തത്. ജെ.എന്‍.യു ചെയര്‍മാനായ കന്നയ്യ കുമാറിനേയും, മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ അപരാജിതയേയും (ഡി. രാജെയുടെ മകള്‍) അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ ആക്കിയത് വെറും ആകസ്മികമായല്ല. വമ്പിച്ച ഗൂഡാലോചനയുടെ പരിണിത ഫലമത്രേ.

2). ദേശഭക്തി കപട പ്രസംഗത്തില്‍ മാത്രം

ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമണം നടത്തിയ അഫ്‌സല്‍ ഗുരുവിനെ കൊന്നത് തെറ്റായിപ്പോയെന്നും അഫ്‌സലിന്റെ ഭൗതീകശരീരം കാശ്മീരില്‍ അടക്കം ചെയ്യണമെന്നും വാദിച്ച പി.ഡി.പിയുമായി ഭരണം നടത്തുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി അഭിനയിക്കുകയായിരുന്നു.

3). സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികള്‍

ഗോവിന്ദ പന്‍സാരെ, ഖല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍, രോഹിത് വെമുല തുടങ്ങിയവര്‍ സര്‍ക്കാരിന്റെ അസഹിഷ്ണുതയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയവരാണ്. ഇവര്‍ക്കെല്ലാം ക്രൂരമരണം നല്‍കി. ഇനി ആര് വിമര്‍ശിച്ചാലും ഗതി മറ്റൊന്നാകില്ല എന്ന മുന്നറിയിപ്പ് ഇവിടെ തുറന്നുകാട്ടുന്നു. ബി.ജെ.പി. ആര്‍.എസ്.എസ്. സംഘപരിവാര്‍ തുടങ്ങിയവരുടെ ആജ്ഞകള്‍ പരിപാലിക്കപ്പെടാതെ വരുമ്പോള്‍ ആരായാലും പ്രത്യേകിച്ച് ദളിതരും, പിന്നോക്കരും വേട്ടപ്പട്ടികളാണെന്നും അവരെ വെടിവെച്ച് കൊല്ലണമെന്നും പ്രസംഗിച്ച് നടക്കുന്ന മന്ത്രിമാര്‍ ഭരിക്കുന്ന രാജ്യം.

4). രാജ്യദ്രോഹികളെ ആദരിക്കുന്ന രാജ്യവും നേതൃത്വവും

ക്വിറ്റ് ഇന്ത്യാ സമരം ചെയ്തത് തെറ്റായിപ്പോയെന്ന് ബ്രിട്ടീഷുകാരോട് ക്ഷമചോദിച്ച ശ്രീ. വി.ഡി. സര്‍വാര്‍ക്കര്‍: ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്‌സെയെ ആദരിക്കാന്‍ പ്രതിമ സ്ഥാപിച്ചതും, ഗോഡ്‌സെ ബലിദാന്‍ ദിന്‍ ആച­രി­ക്കു­കയും, മഹാത്മാ ഗാന്ധി­യുടെ പ്രതിമ തകര്‍ക്കു­കയും ചെയ്യു­ന്ന­വര്‍; ഹിന്ദു പുരോ­ഹി­ത­നായ ഓംജി സ്വാമി പറ­ഞ്ഞത് ഗാന്ധി ദേശ­ദ്രോ­ഹി­യാ­യ­തു­കൊണ്ട് വെടി­വെച്ചു കൊന്ന­തില്‍ ഞങ്ങള്‍ അഭി­മാ­നി­ക്കുന്നു എന്നു പറ­ഞ്ഞതും ഭാര­ത­ത്തിലെ മതേ­തര വിശ്വാ­സി­കള്‍ മറ­ക്കി­ല്ല. ബാബാറാം ദേവി­നെ­പ്പോ­ലെ­യുള്ള കുപട സന്യാ­സി­മാര്‍ കാവി­യു­ടുത്ത് കോടീ­ശ്വ­ര­ന്മാ­രാ­കു­ന്നതും ജനം കണ­ക്കി­ലെ­ടു­ക്കും. ബാബാ സ്വാമിക്ക് മഹാ­രാ­ഷ്ട്ര­യില്‍ 600 ഏക്കര്‍ ഭൂമി സൗജ­ന്യ­മായി പതി­ച്ചു­നല്‍കി. നാല­ര­ക്കോടിയ്ക്ക് മോദി­യുടെ സ്യൂട്ട് ലേലം ചെയ്തു­കൊ­ണ്ടു­പോയ ശത­കോ­ടീ­ശ്വ­ര­നായ സംഘ­പ­രി­വാര്‍ നേതാവ് സൂറ­ത്തിലെ ലാവലി ഭായ് ബാദ്ഷയ്ക്ക് കോടി­ക്ക­ണ­ക്കിനു രൂപ വില­മ­തി­ക്കുന്ന ഭൂമി ഗുജ­റാ­ത്തില്‍ പതി­ച്ചു­നല്‍കു­ന്നതും എല്ലാം ഗൂഢാ­ലോ­ച­ന­യുടെ ഫല­മാ­ണ്.

ആക­മാനം ദേശ­മാകെ പ്രക്ഷു­ബ്ദ­മാ­യി­രി­ക്കു­ന്നു. ആവ­ശ്യ­സാ­ധ­ന­ങ്ങളും കുടി­വെ­ള്ളവും വരെ മുട­ക്കി­യി­രി­ക്കു­ന്നു. റെയില്‍ ഗതാ­ഗതം മുട­ക്കു­ന്നു. രാജ്യ­മാകെ പ്രക്ഷോ­ഭ­ങ്ങള്‍ പടര്‍ന്നു പന്ത­ലി­ക്കു­ന്നു.

ഇന്ത്യാ മഹാ­രാജ്യം അക്ര­മ­ത്തി­ലൂ­ടെ­യ­ല്ല- അടി­ച്ച­മര്‍ത്ത­ലി­ലൂ­ടെ­യല്ല വിക­സി­ക്കേ­ണ്ട­ത്. ജന­ങ്ങള്‍ക്കും- പ്രത്യേ­കിച്ച് വിദ്യാര്‍ത്ഥി­കള്‍ക്ക് സ്വത­ന്ത്ര­മായി ചിന്തി­ക്കാ­നും, സംസാ­രി­ക്കാ­നു­മുള്ള മൗലീ­ക­മായ അവ­കാശം ലംഘി­ക്കാതെ; ജാതി­മ­ത­ഭേ­ദ­മെന്യേ ഒന്നി­ച്ചു­നിര്‍ത്താന്‍ പക്വ­ത­യുള്ള ഭരാ­ണാ­ധി­കാ­രി­കള്‍ തെറ്റു­കള്‍ തിരുത്തി മുമ്പോട്ടു വര­ണം. ലോക­ത്തിന് മാതൃ­ക­യാ­കേണ്ട സ്വതന്ത്ര ഭാര­തത്തെ അപ­മാ­നി­ക്ക­ര­ു­ത്..

ജയ്ഹിന്ദ്.
കന്നയ്യ കുമാര്‍ കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ വെറും ഇര മാത്രം (ചാരുംമൂട് ജോസ്)
Join WhatsApp News
pappachi 2016-02-25 16:20:44
Mr. Jose is telling utire lie. Since after the independence of India all these things are happening and nobody turns around and make it as ariot. (because all these days congress was in power ) since last two years  when Mr. Modi came to power these people donot like it and these are the people who a re doing all these unwanted riot  in India. Why there is no water in Delhi. The strike by Jaats are created by congress
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക