Image

രാഗരേണുക്കള്‍ (കവിത: ബിന്ദു ടിജി)

Published on 24 February, 2016
രാഗരേണുക്കള്‍ (കവിത: ബിന്ദു ടിജി)
രാഗസരസ്സായി നീയെന്നരികിലുണ്ടെങ്കിലും
വര്‍ണ്ണവസന്തമായെന്നില്‍വിരിയുന്നുവെങ്കിലും
പെയ്തു തീരാ മോഹമായ്
കണ്ടു തീരാ കിനാവുമായ്
അലയുകയാണെന്നുമെന്‍ മാനസം

പാലരുവി പോലൊഴുകുന്ന
പൂനിലാവില്‍ ഇതുവരെ പാടാത്ത
പാട്ടൊന്നു ഞാന്‍ !തേടുന്നുവോ
ഒരു കുഞ്ഞു പൂവിലെ തേന്‍കണം പോല്‍
ആരെയോ കാതരയായ് ഞാന്‍ !കാക്കുന്നുവോ
പൂമുല്ലമൊട്ടുകള്‍കോര്‍ത്തിണക്കി
മംഗല്യമാല്യമൊരുക്കുന്നുവോ
ചന്തമെഴുമാ സന്ധ്യാംബരം രാഗവര്‍ണ്ണ
ചെപ്പു തുറക്കുവാന്‍ കാത്തു കൊതിക്കുന്നുവോ
തെല്ലു നാണിച്ചിത്തിരി കുങ്കുമമെന്‍ നെറ്റിയില്‍
ചാര്‍ത്തുവാന്‍ മോഹമെന്നോ
തെങ്ങിളനീരിന്‍മധുരമിറ്റു ഞാനെന്നുമെന്‍
കിനാവില്‍ കരുതിവെയ്ക്കും
തിളങ്ങി തിളയ്ക്കുമൊരു വേനല്‍ചൂടിലല്‍പ
മാനന്ദത്തണലേകി പീലി വിരിച്ചാടുന്ന പൊന്‍ കിനാവ്­
സ്‌നേഹാകുലയായലയവേ പൊടുന്നനെ
ചാരുസ്വപ്ന മൊന്നെന്നരികിലെത്തും
ആര്‍ദ്ര ഗീതമായെന്നെ തലോടുവാനായ്.
രാഗരേണുക്കള്‍ (കവിത: ബിന്ദു ടിജി)
Join WhatsApp News
Sasilekha Jyothik 2016-02-26 07:35:34
Nice Poem, Congrats
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക