Image

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാട്ടെത്തി

Published on 17 June, 2011
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാട്ടെത്തി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാട്ടെത്തി. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ സന്ദര്‍ശിച്ച ശേഷം വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് മുഖ്യമന്ത്രി പാണക്കാട്ടെത്തിയത്. വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മുസ്‌ലിംലീഗ് പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച്  തീരുമാനമെടുക്കുന്നതില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്.  21 ാം മന്ത്രിയുടെ കാര്യത്തില്‍ 22 ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് രാവിലെ മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞിരുന്നു.

അഞ്ചാമത്തെ മന്ത്രിയായി മഞ്ഞളാംകുഴി അലിയെ ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചിട്ടും അനുവദിക്കാത്ത കോണ്‍ഗ്രസ് നിലപാട് ലീഗ് കേന്ദ്രങ്ങളില്‍ അസംതൃപ്തി പടര്‍ത്തിയിരുന്നു. അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ ലീഗ് ഉറച്ചു നില്‍ക്കുമ്പോള്‍ കാബിനറ്റ് റാങ്കില്‍ ചീഫ് വിപ്പ് പദവി നല്‍കി പ്രശ്‌നം തീര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക