Image

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: പ്രധാന പ്രതി മൂന്നുദിവസം സി.ബി.ഐ കസ്റ്റഡിയില്‍

Published on 27 February, 2016
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസ്: പ്രധാന പ്രതി മൂന്നുദിവസം സി.ബി.ഐ കസ്റ്റഡിയില്‍

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രധാന പ്രതിയെ മൂന്നുദിവസം കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ സി.ബി.ഐക്ക് അനുമതി. മുംബൈയില്‍നിന്ന് പിടിയിലായ മാത്യു ഇന്റര്‍നാഷനല്‍ ഉടമ കെ.ജെ. മാത്യുവിനെ ചോദ്യംചെയ്യാനാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി. കലാം പാഷ അനുമതി നല്‍കിയത്.

ഉറക്കത്തിനിടെ ശ്വാസം നിലക്കുന്ന പ്രത്യേക രോഗം മാത്യുവിനുണ്ടെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചാണ് പ്രതി ഉറങ്ങുന്നതെന്നും പ്രതിഭാഗം നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നുദിവസം മാറ്റിവെച്ച ശേഷമാണ് കോടതി ശനിയാഴ്ച സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷയില്‍ വിധിപറഞ്ഞത്. ആവശ്യമായ മെഡിക്കല്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദേശത്തോടെയാണ് കോടതി കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയത്.

ഒരു വര്‍ഷത്തിലേറെയായി രക്ഷപ്പെട്ട് നടക്കുകയായിരുന്ന മാത്യുവിനെ ദിവസങ്ങള്‍ക്കുമുമ്പാണ് സി.ബി.ഐ സംഘം മുംബൈയിലത്തെി അറസ്റ്റ് ചെയ്തത്.  എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സ്ഥാപനം നടത്തിയാണ് മാത്യു തട്ടിപ്പ് നടത്തിയത്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എല്‍. അഡോള്‍ഫസിന്റെ സഹായത്തോടെയായിരുന്നു മാത്യു ഇന്റര്‍നാഷനല്‍ സ്ഥാപനം ഉയര്‍ന്ന തുക വാങ്ങി വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടത്തിയതെന്ന് സി.ബി.ഐ കണ്ടത്തെിയിരുന്നു.
കുവൈത്തിലേക്ക് 400 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനായി മുംബൈയിലെ മുനവ്വറ അസോസിയേറ്റ്‌സില്‍നിന്ന് ഉപകരാര്‍ നേടിയെടുത്താണ് മാത്യു ഇന്റര്‍നാഷനല്‍ തട്ടിപ്പ് നടത്തിയത്.

മാത്യു ഇന്റര്‍നാഷനല്‍ കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുതന്നെ റിക്രൂട്ട്‌മെന്റ് നടത്തിയെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. 19,500 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കി ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാമെന്ന കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായുള്ള കരാറില്‍ ലംഘനം നടത്തിയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് വന്‍തോതില്‍ പണം ഈടാക്കിയത്.

ഒന്നരലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് 20 ലക്ഷത്തോളം രൂപയാണ് മാത്യു ഇന്റര്‍നാഷനല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ സര്‍വിസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കിയത്. റിക്രൂട്ട്‌മെന്റ് തട്ടിപ്പ് പുറത്തുവന്നയുടന്‍ ആദായനികുതി വകുപ്പ് മാത്യു ഇന്റര്‍നാഷനലിന്റെ കൊച്ചിയിലെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു.  

 

Join WhatsApp News
joe jo 2016-02-27 11:50:58
I lived in Bombay and I know MANY people were cheated by this agency. before I knew about this guys recruitment is a cheating, I even gave my passport to this agency to go to gulf.There are many SUB agents all over where ever Malayalees live. They collect your passport take you to Nariman Point office let you wait hpurs for a interview, but NOTHING happens. I managed to get my passport back  telling to get an endorsement of Electrician from the passport office , LUCKLY I didn't give any advance. They usually collect your passport from you, do a FAKE interview and after few days send a Telegram to contact them ask advance money a minimum Rs.5000. That's it! when you go to the office to findout what happened, they dont know you! They will say contact your sub agent!. MANY PEOPLE LOST MONEY ESPECIALLY NURSES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക