Image

ഫോമാ മയാമി കണ്‍വന്‍ഷന്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓഫ് മാര്‍ച്ച് 5-ന് യോങ്കേ­ഴ്‌സില്‍

Published on 27 February, 2016
ഫോമാ മയാമി കണ്‍വന്‍ഷന്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓഫ് മാര്‍ച്ച് 5-ന് യോങ്കേ­ഴ്‌സില്‍
ന്യൂയോര്‍ക്ക്: അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ സംഘ­ട­ന­യായ ഫോമ­യുടെ അഞ്ചാ­മത് ഇന്റര്‍നാ­ഷ­ണല്‍ കണ്‍വന്‍ഷന്റെ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓഫ് മാര്‍ച്ച് 5-ന് യോങ്കേ­ഴ്‌സി­ലുള്ള മുംബൈ സ്‌പൈസ് റെസ്റ്റോ­റന്റില്‍ (1727 Central Ave, Yonkers) വെച്ച് നട­ത്ത­പ്പെ­ടു­ന്ന­താ­ണ്.

വൈകു­ന്നേരം ആറിന് ആരം­ഭി­ക്കുന്ന പൊതു­സ­മ്മേ­ളനം ഫോമ ജന­റല്‍ സെക്ര­ട്ടറി ഫൈസല്‍ എഡ്വേര്‍ഡ് (ഷാ­ജി) ഉദ്ഘാ­ടനം ചെയ്യും.

തദ­വ­സ­ര­ത്തില്‍ ഫോമ തിരു­വ­ന­ന്ത­പുരം റീജ­ണല്‍ കാന്‍സര്‍ സെന്റ­റില്‍ പണി­ക­ഴി­പ്പി­ക്കുന്ന പീഡി­യാ­ട്രിക് ഓങ്കോ­ളജി ഔട്ട് പേഷ്യന്റ് വാര്‍ഡി­നു­വേണ്ടി ന്യൂയോര്‍ക്ക് എമ്പ­യര്‍ റീജി­യന്‍ സമാ­ഹ­രി­ച്ചി­ട്ടുള്ള തുക റീജ­ണല്‍ വൈസ് പ്രസി­ഡന്റ് ബിജു ഉമ്മന്‍, പ്രൊജക്ട് കോര്‍ഡി­നേ­റ്റ­റായ ജോസ് ഏബ്ര­ഹാ­മിനു കൈമാ­റു­ന്ന­താ­ണ്.

സമ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധിച്ച് ലിസാ ജോസ­ഫിന്റെ നാട്യ­മുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിലെ കലാ­കാ­രി­കള്‍ അവ­ത­രി­പ്പി­ക്കുന്ന നൃത്ത­ങ്ങള്‍, റോഷന്‍ മാമ്മന്റെ നേതൃ­ത്വ­ത്തി­ലുള്ള ഗാന­മേള അട­ക്ക­മുള്ള വിവിധ കലാ­പ­രി­പാ­ടി­കള്‍ അര­ങ്ങേ­റും.

ജൂലൈ 7 മുതല് 10 വരെ മയാ­മി­യി­ലുള്ള Deauville Beach Resort-ല്‍ നട­ക്കുന്ന അഞ്ചാ­മത് കണ്‍വന്‍ഷ­നു­വേണ്ടി വിപു­ല­മായ ഒരു­ക്ക­ങ്ങള്‍ അണി­യ­റ­യില്‍ നട­ക്കു­ന്നു. മാത്യു വര്‍ഗീസ് (ജോ­സ്) ചെയര്‍മാ­നായി വിവിധ കമ്മി­റ്റി­കള്‍ കണ്‍വന്‍ഷന്റെ വിജ­യ­ത്തി­നായി പ്രവര്‍ത്തി­ച്ചു­വ­രു­ന്നു.

ന്യൂയോര്‍ക്ക് എമ്പ­യര്‍ റീജി­യന്‍ ഒരു­ക്കുന്ന ഈ റീജ­ണല്‍ കിക്ക്­ഓ­ഫിന് ഫോമാ മുന്‍ ജന­റല്‍ സെക്ര­ട്ടറി ജോണ്‍ സി. വര്‍ഗീസ് (സ­ലീം) നേതൃത്വം നല്‍കും.

റീജ­ണല്‍ കിക്ക്­ഓ­ഫിലും പൊതു­സ­മ്മേ­ള­ന­ത്തിലും ഫോമ ദേശീയ നേതാ­ക്ക­ളായ ജന­റല്‍ സെക്ര­ട്ടറി ഫൈസല്‍ എഡ്വേര്‍ഡ്, ജോയിന്റ് സെക്ര­ട്ടറി സ്റ്റാന്‍ലി കള­ത്തില്‍, ജോയിന്റ് ട്രഷ­റര്‍ ജോഫ്രിന്‍ ജോസ്, പി.­ആര്‍.ഒ ജോസ് ഏബ്ര­ഹാം, നാഷ­ണല്‍ കമ്മിറ്റി അംഗ­ങ്ങ­ളായ തോമസ് മാത്യു (അ­നി­യന്‍, യോങ്കേ­ഴ്‌സ്), തോമസ് കെ. ജോര്‍ജ്, ഫോമാ ജുഡീ­ഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ തോമസ് കോശി, മുന്‍ ജന­റല്‍ സെക്ര­ട്ടറി ജോണ്‍ സി. വര്‍ഗീ­സ്, റീജ­ണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രദീപ് നായര്‍, റീജ­ണല്‍ സെക്ര­ട്ടറി ഷോബി ഐസ­ക്, റീജ­ണല്‍ ട്രഷ­റര്‍ സണ്ണി കല്ലൂ­പ്പാ­റ, അംഗ­സം­ഘ­ടനാ നേതാ­ക്ക­ളായ റോയി ചെങ്ങ­ന്നൂര്‍ (റോ­മ), ഗോപി­നാഥ കുറുപ്പ് (മാര്‍ക്ക്), മാത്യു വി. തോമസ് (വൈ.­എം.­എ), സുരേഷ് മുണ്ട­യ്ക്കല്‍ (മിഡ് ഹഡ്‌സണ്‍), എ.­വി. വര്‍ഗീ­സ് (മുന്‍ റീജ­ണല്‍ വൈസ് പ്രസി­ഡന്റ്), ജെ. മാത്യൂസ് (ഫോമ ന്യൂസ് എഡി­റ്റര്‍) എന്നി­വര്‍ സംബ­ന്ധി­ക്കും.
ഫോമാ മയാമി കണ്‍വന്‍ഷന്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓഫ് മാര്‍ച്ച് 5-ന് യോങ്കേ­ഴ്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക