Image

സഞ്‌ജയ്‌ ദത്തിന്റെ നായികയായി ജൂഹിയെത്തുന്നു

Published on 25 January, 2012
സഞ്‌ജയ്‌ ദത്തിന്റെ നായികയായി ജൂഹിയെത്തുന്നു
മുന്‍ മിസ്‌ ഇന്ത്യയും പ്രശസ്‌ത ബോളിവുഡ്‌ നടിയുമായിരുന്ന ജൂഹി ചൗള സിനിമയിലേക്ക്‌ തിരിച്ചെത്തുന്നു. സഞ്‌ജയ്‌ ദത്ത്‌ നായകനാരുന്ന ഹം ഹെ രഹി കാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ്‌ തിരിച്ചുവരവ്‌.

ഗോയല്‍ സ്‌ക്രീന്‍ ക്രാഫ്‌റ്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദേവ്‌ ഗോയല്‍, അനുപം ഖേര്‍, ചുങ്കി പാണ്ഡേ, രതി അഗ്നിഹോത്രി തുടങ്ങിയവരാണു മറ്റ്‌ അഭിനേതാക്കള്‍.

വിവാഹത്തിനുശേഷം ചില ചിത്രങ്ങളില്‍ മാത്രം മുഖംകാണിച്ച ജൂഹി ചില ടെലിവിഷന്‍ ഷോകളിലും മറ്റും പങ്കെടുത്തിരുന്നു.

1984-ല്‍ മിസ്‌ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ജൂഹി ചൗള 1986-ല്‍ സുല്‍ത്താന എന്ന സിനിമയിലൂടെയാണു വെളളിത്തിരയിലെത്തിയത്‌.

അമീര്‍ഖാന്റെ നായികയായി 1988-ല്‍ പുറത്തു വന്ന ക്വയാമത്‌ സെ ക്വയാമത്‌ തക്‌ എന്ന ചിത്രം ജൂഹിയുടെ കരിയറില്‍ വഴിത്തിരിവായി. പിന്നീടു നൂറോളം ചിത്രങ്ങളില്‍ ജൂഹി നായികാപദവി അലങ്കരിച്ചിരുന്നു.
സഞ്‌ജയ്‌ ദത്തിന്റെ നായികയായി ജൂഹിയെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക