അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിലെ നറുക്കെടുപ്പിലൂടെ
വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ നിസാന്‍ സണ്ണി
കാര്‍ ലഭിച്ച കാസര്‍ക്കോട് സ്വദേശിയായ അബൂബക്കറിന് കാറിന്റെ താക്കോല്‍
നല്‍കിക്കൊണ്ട് യുഎഇ എക്സേഞ്ച് മേധാവി സുധീര്‍കുമാര്‍ ഷെട്ടി സമ്മാന
വിതരണത്തിന് തുടക്കം കുറിച്ചു.
അബു ദാബിയിലെ ഒരു കണ്‍സ്ട്രക്ഷന്‍
കമ്പനിയില്‍ ജോലിചെയ്യുന്ന അബൂബക്കര്‍ നാട്ടിലുള്ള മകന് മുഹമ്മദ് ആഷിക്കിന്റെ
പേരിലെടുത്ത 13334 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
25
സമ്മാനങ്ങളില്‍ ഭൂരിപക്ഷം സമ്മാനങ്ങളും വേദിയില്‍ വച്ച് വിതരണം ചെയ്തു. മറ്റു
സമ്മാനാര്‍ഹര്‍ സമാജവുമായി ബന്ധപ്പെട്ട് അവ കരസ്തമാക്കണമെന്ന് ഭാരവാഹികള്‍
അറിയിച്ചു.
യുഎഇ നാല്പതാം ദേശീയ ദിന പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ
മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസംഗമത്സരം,
ഫോട്ടോഗ്രഫി മത്സരം, ക്രിസ്മസ് ട്രീ മത്സരം എന്നിവയിലെ വിജയികള്‍ സമ്മാനങ്ങള്‍
ഏറ്റു വാങ്ങി.
സമാജം നാടകോത്സവത്തില്‍ ജൂറിയുടെ പ്രത്യേക
പരാമര്ശത്തിനര്ഹരായ മതിലുകള്‍ക്കപ്പുറം എന്ന നാടകം അവതരിപ്പിച്ച നാടക
സൗഹ്രദത്തിനുള്ള ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു.
എസ്എഫ്സി യുടെ എംഡി
കെ.മുരളീധരന്, അഹല്യ എക്സേഞ്ചിന്റെ വി.എസ്.തമ്പി, സ്പീഡ് കംപ്യൂട്ടറിന്റെ
റാഫി, മരിയാജ് പെര്‍ഫ്യൂമിന്റെ ബിജോയ്, ക്രിഷ്ണകുമാര്‍, നബീല്‍, രമണന് ലൂയിസ്,
ഷൈന്‍ തുടങ്ങി കേരളോത്സവം സ്പോണ്സര്മാരില് പ്രധാനികളെല്ലാം പങ്കെടുത്ത ചടങ്ങ്
ശ്രധേയമായിരുന്നു. പ്രസിഡന്റ് ഡോ.മനോജ് പുഷ്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.എച്. താഹിര്‍ സ്വാഗതം ആശംസിച്ചു. സുധീര്‍ കുമാര്‍
ഷെട്ടി ഉദ്ഘാടനം ചെയ്തു. യേശുശീലന്‍, ജീബാ എം. സാഹിബ് എന്നിവര്‍ പ്രസംഗിച്ചു.
ട്രഷറര്‍ അമര്‍ സിംഗ് നന്ദി പറഞ്ഞു.
കലാപരിപാടികള്‍ക്ക് കലാ വിഭാഗത്തിന്റെ
ചുമതലയുള്ള ബഷീര്‍, കുമാര്വേലായുധന് എന്നിവര്‍ നേത്രത്വം നല്കി.