Image

ഉറക്കം സുഖകരമാക്കാന്‍ പാല്‍....

Published on 25 January, 2012
ഉറക്കം സുഖകരമാക്കാന്‍ പാല്‍....
നല്ല ഉറക്കം നല്ല ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമാണ്‌. നല്ല ഉറക്കം ലഭിക്കാന്‍ പാല്‍ ഗുണം ചെയ്യുമെന്ന്‌ ആയുര്‍വേദം അനുശാസിക്കുന്നു. പാലിലും പാലുല്‍പന്നങ്ങളിലും അടങ്ങിയിട്ടുള്ള ട്രിപ്‌റ്റോഫാന്‍ ഉറക്കത്തിന്‌ സഹായിക്കും. കിടക്കും മുന്‍പ്‌ ഒരു ഗ്ലാസ്‌ പാല്‍ കുടിയ്‌ക്കുന്നത്‌ നല്ലതാണെന്ന്‌ പറയുന്നതിന്റെ അടിസ്ഥാനം ഇതാണ്‌. ഇവയിലെ കാല്‍സ്യം സ്‌ട്രെസ്‌ കുറയ്‌ക്കുകയും ചെയ്യും.

അതുപോലെതന്നെ പുഴുങ്ങിയ മുട്ടയും ഉറക്കത്തെ സുഖമാക്കും. ഇതിലെ പ്രോട്ടീന്‍ ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. അതുകൊണ്ട്‌ സുഖമായി ഉറങ്ങാനും സാധിക്കും.ധാന്യങ്ങള്‍, തേന്‍ എന്നിവയും നല്ല ഉറക്കത്തിന്‌ സഹായിക്കും. തേനിലും ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളുണ്ട്‌.
ഉറക്കം സുഖകരമാക്കാന്‍ പാല്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക