Image

കുഞ്ഞുങ്ങള്‍ക്ക് സുകൃതമായി ഫോമാ കാന്‍സര്‍ പ്രോജക്ട്

അനില്‍ പെണ്ണുക്കര Published on 06 March, 2016
കുഞ്ഞുങ്ങള്‍ക്ക് സുകൃതമായി ഫോമാ കാന്‍സര്‍ പ്രോജക്ട്

നിങ്ങള് കാന്‌സര് ബാധിതനാണ്, ഏവരും ഞെട്ടുന്ന രണ്ടു വാക്കുകള് ആണിവ. ആരും കേള്ക്കുവാന് ആഗ്രഹിക്കാത്തതും. ദുഖകരമെന്നു പറയട്ടെ നോര്ത്ത് അമേരിക്കയില് മാത്രം ഈ യടുത്ത് നടത്തിയ സര്‍വെയില്‍ ഓരോ ദിനവും 5,000 ആളുകള് ഈ വാക്കുകള് കേള്ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള് അപകടകരമായി അമേരിക്കയില് മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‌സര് രോഗം.ആഗോള മാനവരാശി നേരിടുന്ന ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണു കാന്‌സര്. ഈ രോഗം ആര്‍ക്ക് വന്നാലും അത് സങ്കടം തന്നെ. 

പക്ഷെ ഒരു കുഞ്ഞിനു ഈ രോഗം വരുമ്പോള്‍ നമ്മുടെ ഹൃദയം ഒന്ന് തെങ്ങും. കണ്ണ് നനയാതെ ആ കുഞ്ഞു രോഗിയെ ഒന്ന് കാണുവാന്‍ നമുക്ക് സാധിക്കില്ല. അമേരിക്കാന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന ഫോമാ കാന്‍സര്‍ രോഗികളായ കുഞ്ഞുങ്ങള്‍ക്ക് ഒരു തണല്‍ ഒരുക്കുന്നു. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയ്ക്ക് കുട്ടികള്‍ക്കായി ഒരു വാര്‍ഡ്. എത്ര മനോഹരമായ ആശയം. ആയിരക്കണക്കിന് കുട്ടികള്‍ ഈ തണലില്‍ വിശ്രമിക്കാനെത്തുന്നു. ഫോമയുടെ നാളിതുവരെ ഉള്ള പദ്ധതികളില്‍ ഏറ്റവും മഹത്തരം എന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതി ആണിത്.

ഫ്‌ലോറിടയില്‍ ഒത്തു ചേരുന്നവര്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഈ പദ്ധതി യുടെ നന്മ ഓര്‍ത്തായിരിക്കും എന്നത് കാണാന്‍ പോകുന്ന സത്യം.

കാന്‍സര്‍ എന്ന മാരക രോഗത്തിന്റെ വ്യാപനം കേരള സംസ്ഥാനത്ത് അനുദിനം വര്ധിക്കുകയാണ്. ഒന്നരലക്ഷത്തോളം കാന്‌സര് രോഗികളുണ്ട്. അമ്പതിനായിരത്തോളം കാന്‌സര് രോഗികള് ഓരോ വര്ഷവും പുതുതായി രജിസ്റ്റര് ചെയ്യുന്നുമുണ്ട്.
ഇവരില് പതിനയ്യായിരത്തിലധികംപേര് തിരുവനന്തപുരം റീജണല് കാന്‌സര് സെന്ററിലാണു ചികിത്സയ്‌ക്കെത്തുന്നത്. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത്, ബോധവത്ക്കരണം, മുന്കൂര് രോഗനിര്ണയം, ചികിത്സ, സാന്ത്വനചികിത്സ, പഠനഗവേഷണങ്ങള് എന്നീ മേഖലകളിലെല്ലാം ജാഗ്രത പുലര്‍ത്തണം . അതോടൊപ്പംതന്നെ, കാന്‌സറിനെതിരേ സമൂഹമൊന്നടങ്കം ഒത്തൊരുമിച്ചു മുന്നേറേണ്ട സാഹചര്യമാണുള്ളത്.

കാന്‌സറിനെതിരായ കേരള സര്ക്കാര് സംവിധാനം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായിരുന്നു .കേരളത്തിന്റെ സുകൃതം പദ്ധതിയിലൂടെ, 2015 നവംബര് ഒന്നുമുതല് 964 പേര്ക്കു സൗജന്യ കാന്‌സര് ചികിത്സ ലഭ്യമാക്കാന് കഴിഞ്ഞു. ഇവരില് 218 പേര് തിരുവനന്തപുരം ആര്.സി.സിയിലാണു ചികിത്സ നേടുന്നത്. 964 പേരുടെയും അക്കൗണ്ടുകളില് മൂന്നുലക്ഷം രൂപവീതമാണ് ചികിത്സയ്ക്കായി സര്ക്കാര് ഇതിനകം നിക്ഷേപിച്ചിട്ടുള്ളത്. ആര്.സി.സി, മലബാര് കാന്‌സര് സെന്റര്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കല് കോളജുകള്, എറണാകുളം ജനറല് ആശുപത്രി എന്നിവിടങ്ങളിലെല്ലാം പദ്ധതിയുടെ ആദ്യഘട്ടത്തില് സൗജന്യചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

കാന്‌സര് രോഗത്തെ തടയുക, രോഗബാധയുണ്ടായാല് നേരത്തേ കണ്ടുപിടിച്ചു ചികിത്സിക്കുക, രോഗമുക്തി നേടാനാവാത്തവര്ക്കു സാന്ത്വനചികിത്സയിലൂടെ ശിഷ്ടജീവിതം വേദനാരഹിതമാക്കുക എന്നീ കാര്യങ്ങളിലെല്ലാം ഫോമയുടെ സന്നദ്ധപ്രവര്ത്തകര്ക്ക് കുഞ്ഞുങ്ങള്‍ക്കായി ഒരു തണല്‍ പദ്ധതിയിലൂടെ ഈശ്വര തുല്യമായ സേവനം മലയാളത്തിനു സമര്പ്പിക്കാനാകും.

കാന്‌സര് ചികിത്സാ സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിനു മുന്തിയ പരിഗണനയാണ് ഇപ്പോള്‍ സര്ക്കാര് നല്കുന്നത്. ആര്.സി.സിയിലും മലബാര് കാന്‌സര് സെന്ററിലും മെഡിക്കല് കോളജുകളിലുമെല്ലാം ഒട്ടേറെ നൂതന സംവിധാനങ്ങള് ഏര്‌പ്പെടുത്തിക്കഴിഞ്ഞു. മജ്ജമാറ്റിവയ്ക്കല് ഉള്‌പ്പെടെയുള്ള നൂതന ശസ്ത്രക്രിയാ സങ്കേതങ്ങളും ഹൈടെക് റേഡിയോതെറാപ്പിയുമെല്ലാം ആര്.സി.സിയില് ലഭ്യമാണ്. 120 കോടി രൂപയുടെ വികസനപ്രവര്ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്.ഇതിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഫോമ പോലെ ഉള്ള സംഘടനളുടെ മഹാ ഭാഗ്യമാണെന്ന് കരുതിയാല്‍ മതി. മധ്യകേരളത്തിലെ കാന്‌സര് ചികിത്സാ സൗകര്യം വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില് കാന്‌സര് ഇന്സ്റ്റിറ്റിയൂട്ടും റിസര്ച്ച് സെന്ററും സ്ഥാപിക്കുന്നതിനുള്ള നടപടികള് പുരോഗമിക്കുകയാണ്.ഇവിടെയും ഫോമയുടെ സഹായം എത്തട്ടെ.നാളത്തെ രോഗത്തിന് ഇന്നേ സമാപ്തി കുറിക്കുവാന്‍ ഫോമയ്ക്ക് കഴിയും .

ചികിത്സാച്ചെലവില് ഇന്നും ഒന്നാംസ്ഥാനത്തു നില്ക്കുന്ന രോഗമാണ് കാന്‌സര്. ഇതിനാല്ത്തന്നെ, സുകൃതം ഉള്‌പ്പെടെ ഒട്ടേറെ സഹായപദ്ധതികള് നടപ്പാക്കിയിട്ടുണ്ട്. കാരുണ്യ ബനവലന്റ് ഫണ്ടിലൂടെയും കാരുണ്യ ഫാര്മസികളിലൂടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയുമാണ് ഏറ്റവും കൂടുതല് സഹായമെത്തിക്കുന്നത്. ഇവയ്ക്കുപുറമേ, ആര്.എസ്.ബി.വൈ, ചിസ് പ്ലസ് പദ്ധതികളിലൂടെയും കാന്‌സര് രോഗികള്ക്കു സഹായമെത്തിക്കുന്നുണ്ട്. കാന്‌സര് രോഗികള്ക്കു സൗജന്യമായി മരുന്നു ലഭ്യമാക്കുന്നതിന് ഒരു കോര്പ്പറേറ്റ് ഫണ്ടുതന്നെ എന്.ആര്.എച്ച്.എം മുഖേന ലഭ്യമാക്കിയിട്ടുണ്ട്.

നോണ്പ്ലാന് ഫണ്ടുവഴി കാന്‌സര് ചികിത്സ ലഭിച്ച എല്ലാ രോഗികള്ക്കും പ്രതിമാസം 800 രൂപയുടെ സഹായവും എത്തിക്കുന്നുണ്ട്. മരണത്തിന്റെ വ്യാപാരി എന്ന അപഖ്യാതിയില് നിന്നും കാന്‌സറിനെ വിമുക്തമാക്കാനുള്ള ശാസ്ത്രീയ ഗവേഷണങ്ങള് ലോകമെങ്ങും നടന്നുവരികയാണ്. അവ മാനവരാശിയെ കാന്‌സര് എന്ന മഹാവിപത്തില് നിന്നും രക്ഷിക്കുകതന്നെ ചെയ്യും. ജീവിതശൈലീരോഗങ്ങളില് പ്രഥമസ്ഥാനത്തുനില്ക്കുന്ന കാന്‌സറിനെ നാമോരോരുത്തരും കരുതലോടെ കാണണം. ഫോമാ നാളയുടെ സ്വത്തായ കുഞ്ഞുങ്ങള്‍ക്കായി തുടങ്ങി വച്ച പദ്ധതി വലിയ ആശ്വാസമാണ് മലയാളികള്‍ക്കും ലോകത്തിനും നല്‍കുക.

മിക്ക കാന്‌സര് രോഗബാധിതരും തങ്ങള് ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില് നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ? കാന്‌സര് രോഗ സാധ്യത ആദ്യമേ അറിഞ്ഞാല് മിക്ക ആളുകള്ക്കും അതില് നിന്നും മോചനം നേടാന് സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല് കാന്‌സര് സെന്റര് പറയുന്നത്.

ഇങ്ങനെ നമ്മുടെ ശരീരത്തില് ഉള്ള കാന്‌സര് സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര് സി സി രംഗത്ത് വന്നിരിക്കുന്നത്. 500 രൂപ മുടക്കി ഈ പദ്ധതിയില് ചേര്ന്നാല് നിങ്ങളുടെ കാന്‌സര് ചികിത്സ സൗജന്യമായിരിക്കും എന്നാണ് ആര് സി സി അറിയിക്കുന്നത്. 500 രൂപയ്ക്ക് രജിസ്റ്റര് ചെയ്താല് 50,000 രൂപയുടെ ആജീവനാന്ത കാന്‌സര് പരിരക്ഷ ഉറപ്പുവരുത്താന് ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ആര് സി സി വാഗ്ദാനം ചെയ്യുന്നു. റേഡിയേഷന് തറാപ്പിയും സര്ജറിയും അടക്കമുള്ള ചികിത്സകള് ഈ പദ്ധതിയില് രജിസ്റ്റര് ചെയ്യുന്നവര്ക്ക് ലഭിക്കുന്നതാണ്.

കാന്‌സര് ചികിത്സ വന് ചിലവേറിയ ചികിത്സ ആണെന്നിരിക്കെ ഈ ഒരു പദ്ധതി സാധാരണക്കാര്ക്ക് തെല്ലൊരു ആശ്വാസം ആകുമെന്നതില് സംശയമില്ല. കാന്‌സര് കെയര് ഫോര് ലൈഫ് എന്നാണ് ഈ പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്.
അവരുടെ ഓഫര് ഇങ്ങനെയാണ്.

500 രൂപ കൊടുത്താല് 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും.
1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും.
1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും.
2000 രൂപ മുടക്കിയാല് രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും.
10,000 രൂപ മുടക്കിയാല് 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും.
ഇനി കുടുബാംഗങ്ങള്ക്ക് ഒന്നാകെ രജിസ്റ്റര് ചെയ്യുമ്പോള് അതിലും ഓഫര് ഉണ്ട്.
3 അംഗങ്ങള്ക്ക് ഒരുമിച്ചു അംഗമാകാന് 1500 നു പകരം 1400 അടച്ചാല് മതി.
നാല് പേര്ക്കാണെങ്കില് 2000 രൂപക്ക് പകരം 1700 അടച്ചാല് മതി.
5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്.

തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‌സര് സെന്ററുകളില് ചികിത്സ വേണമെങ്കില് 10000 രൂപ മെമ്പര്ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്.

ഇപ്പോള് കാന്‌സര് ഇല്ലാത്തവര്ക്ക് വേണ്ടിയാണ് ഈ പദ്ധതി. അംഗത്വം എടുത്ത് രണ്ടു വര്ഷം കഴിഞ്ഞതിനു ശേഷം ആയിരിക്കും ആനുകൂല്യം ലഭിക്കുക. ഫീ അടക്കാന് ആര് സി സി കാശ് കൌണ്ടറില് വൈകുന്നേരം 3.30 വരെ സൗകര്യം ഉണ്ടായിരിക്കും.

അതല്ലെങ്കില് ഡി.ഡി ആയും കാശ് അയക്കാം. അതിന്റെ വിലാസം താഴെ.
കാന്‌സര് കെയര് ഫോര് ലൈഫ് അക്കൗണ്ട്,
റീജ്യണല് കാന്‌സര് സെന്റര്,
തിരുവനന്തപുരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക