Image

തിരുവഞ്ചൂര്‍ വന്‍കിടക്കാരെ സഹായിക്കുന്നു: വി.എസ്‌

Published on 17 June, 2011
തിരുവഞ്ചൂര്‍ വന്‍കിടക്കാരെ സഹായിക്കുന്നു: വി.എസ്‌
തൊടുപുഴ: കയ്യേറ്റത്തെക്കുറിച്ചുള്ള റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രസ്‌താവന വന്‍കിടക്കാരെ സഹായിക്കാനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഭൂമി കൈയ്യേറി വര്‍ഷങ്ങളായി കൈവശംവെച്ച്‌ അനുഭവിക്കുന്ന ആളുകളെയാണ്‌ കുടിയിറക്കിയത്‌. സര്‍ക്കാരിന്റെ ഈ നടപടി കോടതിപോലും അഭിനന്ദിച്ചിരുന്നു. ഇതിനെതിരെ സ്‌റ്റേ നല്‍കിയ ഒരാള്‍ക്ക്‌ പോലും കോടതി സ്‌റ്റേ നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസ്‌ അടക്കമുളളാവ ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ദൗത്യ സേനയെ പിന്‍വലിക്കേണ്ടിവന്നത്‌. രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സുരേഷ്‌ കുമാറിനെ അധികാരപ്പെടുത്തിയിരുന്നില്ലെന്നും വി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക