Image

ടെന്‍ഷന്‍ തലവേദനയ്‌ക്ക്‌ പ്രധാന കാരണം

Published on 26 January, 2012
ടെന്‍ഷന്‍ തലവേദനയ്‌ക്ക്‌ പ്രധാന കാരണം
ഇന്നത്തെ തിരക്കേറിയ യാന്ത്രിക ചുറ്റുപാടില്‍ തലവേദന പ്രായഭേദമെന്യേ പിടികൂടുന്ന അത്ര കാര്യമാക്കേണ്ടതില്ലാത്ത രോഗമാണ്‌. തലവേദനയ്‌ക്ക്‌ പല കാരണങ്ങളുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം ടെന്‍ഷന്‍ മൂലമുണ്ടാകുന്നതാണ്‌. ഇത്‌ സ്‌ത്രീകളേയും പുരുഷന്മാരേയും ഒരേപോലെ ആക്രമിക്കുന്നു.

ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത്‌ എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ്‌ ഇത്തരം തലവേദനക്ക്‌ കാരണമെന്നാണ്‌ കരുതപ്പെടുന്നത്‌.തലവേദനകളില്‍ ഏറ്റവും ശല്ല്യക്കാരന്‍ മൈഗ്രേനാണ്‌. മൈഗ്രേന്‍ കൂടുതലും സ്‌ത്രീകളിലാണ്‌. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്‌ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്‌.

മറ്റൊരു തലവേദനയാണ്‌ കല്‍സ്റ്റര്‍ തലവേദന. ഇത്‌ പുരുഷന്മാരിലാണ്‌ കൂടുതല്‍ കണ്ടുവരുന്നത്‌. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനുട്ട്‌ മുതല്‍ 3 മണിക്കൂര്‍ വരെ നീളാവുന്ന കല്‍സ്റ്റര്‍ തലവേദന പിന്നീട്‌ താനേ മാറും.ബിപി, സ്‌ട്രോക്‌, ശ്വാസകോശരോഗങ്ങള്‍, തലയ്‌ക്കുള്ളിലെ രക്തസ്രാവം, കാഴ്‌ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്‌, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്‌, മൂക്ക്‌, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം.

തലവേദനക്ക്‌ പതിവായി വേദന സംഹാരികള്‍ വാങ്ങിക്കഴിക്കുന്നത്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.

ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച്‌ നെറ്റിയിലിടുന്നത്‌ ആശ്വാസമേകും.
ടെന്‍ഷന്‍ തലവേദനയ്‌ക്ക്‌ പ്രധാന കാരണംടെന്‍ഷന്‍ തലവേദനയ്‌ക്ക്‌ പ്രധാന കാരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക