Image

കുട്ടികളുടെ കഥയുമായി ഊമക്കുയില്‍

Published on 27 January, 2012
കുട്ടികളുടെ കഥയുമായി ഊമക്കുയില്‍
വിദ്യാര്‍ത്ഥികളുടെ മാനസിക പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച്‌ നവാഗതനായ സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഊമക്കുയില്‍ പാടുമ്പോള്‍. മലയാളം മറന്ന്‌ ഇംഗ്ലീഷിനെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ മകളായ റിമയെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ ചേര്‍ക്കുന്നിടത്താണ്‌ ഊമക്കുയില്‍ പാടിത്തുടങ്ങുന്നത്‌. റിമ മലയാളത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. അവള്‍ക്ക്‌ രക്ഷകര്‍ത്താക്കളുടെ പറിച്ചുനടല്‍ ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു.

കറുത്ത പക്ഷികളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടിയ മാളവിക, റിമയെ അവതരിപ്പിക്കുന്നു. സംവിധായകന്‍ എം. പത്മകുമാറിന്റെ മകന്‍ ആകാശ്‌, റോഷന്‍ എന്ന കഥാപാത്രമായി എത്തുന്നു. നിലമ്പൂര്‍ അയിഷ, ബന്ന, സംഗീതാ രാജേന്ദ്രന്‍, ഗോപിക, വിജയന്‍ പി. നായര്‍ എന്നിവരാണു മറ്റു താരങ്ങള്‍. ഗാനങ്ങള്‍ കാനേഷ്‌ പൂനൂര്‍, സംഗീതം എം.ആര്‍. റിസണ്‍, വിധുപ്രതാപ്‌, ഗായത്രി, ബ്രിജേഷ്‌, ശ്യാം വടകര എന്നിവരാണ്‌ ഗായകര്‍. എഡിറ്റിംഗ്‌ നൗഷാദ്‌ മുസ്‌തഫ.
കുട്ടികളുടെ കഥയുമായി ഊമക്കുയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക