Image

വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവുമായി ഒരു ഫ്രിഡ്ജ് ..

അനില്‍ പെണ്ണുക്കര Published on 26 March, 2016
വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവുമായി ഒരു ഫ്രിഡ്ജ് ..
ഒരു നേരത്തെ ആഹാരത്തിനു ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക്, അയാള് എറണാകുളത്താണെങ്കില്‍ നേരെ കലൂരിലേക്ക് ചെല്ലുക. അവിടെ പപ്പട വട റസ്‌റൊരന്റിനു മുന്‍പില്‍ നിറയെ ആഹാരവുമായി ഒരു ഫ്രിഡ്ജ് ഉണ്ടാകും. നമ്മുടെ വീടുകളില്‍ അധികം വരുന്ന ഭക്ഷണം ഒരാള്‍ക്ക് കൂടി പ്രയോജനപെട്ടാലോ എന്ന ആശയത്തില്‍ നിന്നാണ് മിനു പൌളിന്‍ എന്ന സാമൂഹ്യപ്രവര്‍ത്തക ഈ ഫ്രിഡ്ജ് ഇവിടെ സ്ഥാപിച്ചത്.

നമ്മുടെ ചുറ്റിലും ഒരുപാട് വയറുകള്‍ വിശന്നിരിപ്പുണ്ട്. നമ്മള്‍ ദിവസവും ഒരുപാട് ആഹാരം പാഴാക്കുന്നുമുണ്ട്. ഇവിടെയാണ് നമുക്ക് മിനുനെ മാതൃക ആക്കേണ്ടത്. അവരുടെ വലിയ മനസ്സ് നമുക്കും ഉള്‍ക്കൊള്ളാം.. ഇനി കൊച്ചിയില്‍ ഒരാളുപോലും പട്ടിണികിടക്കാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം..

അതുപോലെ എല്ല ജില്ലകളിലും ഇതുപോലെ ആരെങ്കിലുമൊക്കെ മനസ്സുവച്ചാല്‍ നമ്മുടെ കേരളം മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു വലിയ പാഠമാക്കാം...
വിശക്കുന്നവരെ സഹായിക്കാം, നന്മ മരത്തണലിലേയ്ക്ക് വരൂ
നിങ്ങളുടെ വീട്ടില്‍ അധികം വരുന്ന, കേടുവരാത്ത ഭക്ഷണ സാധനങ്ങളുണ്ടെങ്കില്‍ അവ നന്നായി പായ്ക്കു ചെയ്ത് കലൂരില്‍ പപ്പടവട റെസ്‌റ്റോറന്റ്‌നു മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന 'നന്മമരം' എന്ന ഈ സ്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്ക്കൂ, അത് ആവശ്യക്കാര്‍ എടുത്തോളും..

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ റഫ്രിജറേറ്ററിന്റെ മുഴുവന്‍ ചിലവും 'പപ്പടവട' വഹിക്കും ഇതിനു പുറമെ ദിവസവും 50 ഭക്ഷണപ്പൊതികളും പപ്പടവടയുടെ വകയായി ഈ റഫ്രിജറേറ്ററില്‍ വെയ്ക്കും. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക് ഇവിടെ വന്ന് ആവശ്യത്തിനനുസരിച്ച് ഭക്ഷണമെടുത്ത് കഴിയ്ക്കാം.

പപ്പടവട നല്‍കുന്നതിനു പുറമെ എറണാകുളത്തെ വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ വൃത്തിയായി പാക്കു ചെയ്ത് ഈ സ്്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ വിശന്നു പൊരിയുന്നവര്‍ക്ക് ലഭ്യമാക്കാനുമാണ് ഈ നന്മമരത്തിലൂടെ മിനു ഉദ്ദേശിക്കുന്നത്.
Former Citi banker in Kerala feeds the hungry for free\

Kochi, March 26 
Having turned a restaurateur after a five year stint with Citibank, Minu Pauline, 28, thought of those who are hungry but have no money to buy food.

She mulled over the problem and finally decided that she would do her bit to help the hungry - even those who can't pull out their wallets to pay for what they have eaten at her restaurant.

They would somehow have to be provided food free of charge.

On Wednesday, she implemented her idea by placing a large refrigerator full of packets of food in front of her 40-seater restaurant at Kaloor near here. 

Anyone who is hungry can come and take for free a packet of food kept in the fridge on which she spent Rs.40,000.

"Ever since I quit my banking job and opened my first restaurant, 'Pappadavada', in 2013, I have been concerned about the many who remain hungry because of no money to buy food," Pauline told IANS.

Her restaurant is located in a place where there are quite a few people from the weakest sections. 

"On Wednesday I placed 50 packets of upma neatly packed in the refrigerator. I told a few people that if anyone needs food from now on, they can come and open the refrigerator and take one packet," she said.

"The response was good. I have now been telling people that if they have excess food with them, they can come and leave it in the refrigerator," said Pauline.

She ensures that the food available in the fridge is not stale by marking on the packet the date and time of its reception.

"I have decided not to keep any packet for more than two days. 

In the two days since she began the initiative, "the packets seem to disappear as soon as they are kept," Pauline said.

She owns two restaurants here, employing about 30 people. The food is prepared at her central kitchen.

"The whole concept of this refrigerator is to send a message to the people not to waste food and instead help the needy," she said. 

Some people offered to buy food from her and then leave it in the refrigerator, to which she said: "No, because my purpose is to see no food is wasted and hence if anyone has excess food, they can provide it to the needy." 

Pauline said her husband Amal Nair is a constant source of inspiration to her.  
വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവുമായി ഒരു ഫ്രിഡ്ജ് ..വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവുമായി ഒരു ഫ്രിഡ്ജ് ..
Join WhatsApp News
Ponmelil Abraham 2016-03-27 02:46:15
A very noble idea and action for the benefit of those who are lacking daily food. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക