Image

എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി

ശ്രീകുമാര്‍ Published on 31 March, 2016
എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി
ന്യൂയോര്‍ക്ക്: ഡോക്ടര്‍മാരുടെ അഭിമാന സംഘടനയായ എ.കെ.എം.ജിയുടെ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കുടുംബ സന്ധ്യയും ജനറല്‍ ബോഡി മീറ്റിംഗും പ്രത്യേക ക്ഷണിതാക്കളുടെയും ഒട്ടനവധി പുതുമുഖങ്ങളുടെയും സജീവ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ റോസ്‌ലിന്‍ ഹോട്ടലില്‍ നടന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAPI) പ്രസിഡന്റ് ഡോ. സീമ ജെയിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച ഡോ. സീമ ജെയിന്‍ എ.എ.പി.ഐയുടെ ജൂലൈയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കാളികളാകുവാന്‍ ഏവരെയും ഹൃദയപൂര്‍വം ക്ഷണിച്ചു.

എ.എ.പി.ഐ ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. തോമസ് ആലപ്പാട്ട്, ഡോ. സഞ്ജയ് ജെയിന്‍ എന്നവര്‍ ഡോ. സീമ ജെയിനെ അനുഗമിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. തോമസ് പി മാത്യു, പുതുതായെത്തിയ ഫിസിഷ്യന്‍മാരുള്‍പ്പെടെയുള്ളവരെ ഹാര്‍ദമായി സ്വാഗതം ചെയ്തു. സി.എം.ഇ പ്രസന്റേഷന്‍ നിര്‍വഹിച്ച യൂറോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അനിത എബ്രഹാമിനെ അദ്ദേഹം അഭിനന്ദിച്ചു.

ഡോ. മധു ഭാസ്‌കരന്‍ ഡോ. നിത്യ എബ്രഹാമിനെ സദസിന് പരിചയപ്പെടുത്തി. മാനസിക പിരിമുറുക്കം, വനിതകളെ സംബന്ധിക്കുന്ന യൂറോളജിക്കല്‍ ഡിസോഡറുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഡോ. നിത്യയുടെ പ്രഭാഷണം വിജ്ഞാനപ്രദമായിരുന്നു. ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന് പുതുജീവനും ഓജസുമേകാന്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മുന്‍ പ്രസിഡന്റ് ഡോ. ധീരജ് കമലം, എ.കെ.എം.ജി അഡൈ്വസറി ബോര്‍ഡിലെ മുതിര്‍ന്ന അംഗമായ ഡോ. ജോണ്‍ ബഞ്ചമിന്‍ എന്നിവരെ മുന്‍ പ്രസിഡന്റ് ഡോ. അലക്‌സ് തോമസ് പ്ലാക്ക് നല്‍കി ആദരിച്ചു. മുന്‍കാല എ.കെ.എം.ജി കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ ഡോ. ജോണ്‍ ബഞ്ചമിന്‍, ഡോ. ധീരജ് കമലം, ഡോ. ഷാജന്‍ ജയിംസ് എന്നിവര്‍ വഹിച്ച സ്തുത്യര്‍ഹമായ പങ്കിനെ ഡോ. മാത്യു ചാക്കോ ശ്ലാഘിച്ചു.

പുതുമുഖങ്ങളും യുവാക്കളുമായ ഡോക്ടര്‍മാരെ പരിചയപ്പെടുത്തിയ ഡോ. ബിനു ചാക്കോ അവരെ എ.കെ.എം.ജിയുടെ സജീവ അംഗത്വത്തിലേയ്ക്ക് സ്‌നേഹപൂര്‍വം സ്വാഗതം ചെയ്തു. യോഗത്തില്‍ ശാലിനി രാജേന്ദ്രന്‍, സ്മിത ഹരിദാസ്, അനുഷ്‌ക ബാഹുലേയന്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത പരിപാടി ഹൃദയഹാരിയായി. ബ്ലൂ ഓഷ്യന്‍ വെല്‍ത്ത് സൊല്യൂഷന്റെ പ്രതിനിധികളായ ജയിസ് അലക്‌സ്, മേയേഴ്‌സ് എന്നിവരുടെ പ്രസന്റേഷനും ശ്രദ്ധേയമായി.

ഡോ. ആശാ ലതാ നായര്‍ എം.സിയായി സമ്മേളനത്തെ കൊഴുപ്പിച്ചു. സെക്രട്ടറി പലങ്ങാട്ട് രാധാകൃഷ്ണന്‍ ഏവരുടെയും നിസീമമായ സഹകരണത്തിനും പിന്തുണയ്ക്കും കൃതജഞത രേഖപ്പെടുത്തി. കോട്ടിലിയോണ്‍ കാറ്റേഴ്‌സിന്റെ ഡിന്നര്‍ രുചിയുടെ പര്യായമായി. എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ അടുത്ത മീറ്റിങ് ജൂണ്‍ 11-ാം തീയതി ശനിയാഴ്ച കോട്ടിലിയോണ്‍ ഹോട്ടലില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സ് ശ്രദ്ധേയമായിഎ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സ് ശ്രദ്ധേയമായിഎ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സ് ശ്രദ്ധേയമായിഎ.കെ.എം.ജി ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി
Join WhatsApp News
T. P. Mathew 2016-03-31 09:59:07
മതപരമല്ലാത്ത  ഒരു അസോസിയേഷൻ,  വിളക്ക് കത്തിക്കുമ്പോൾ അത് ഏതു തരം വിളക്ക്   വേണം എന്ന് പോലും അറയാത്തവർ
   ആണ്  മത്സരതിനുള്ളവർ. ഓരോരു തരം വിളക്കിനും ഓരോരു അർഥം ഉണ്ട് . T. P. Mathew Dallas
 

Anthappan 2016-03-31 11:03:16

Rod of Asclepius or Staff of Asclepius (The Rod of Asclepius takes its name from the god Asclepius, a deity associated with healing and medicinal arts in Greek mythology.) is the symbol used by Medicine and I hope next time the when A.K. M. G conduct the meeting they would place this symbol on top of the lamp to calm down some sick religious fanatics 


Impartial Observer 2016-03-31 17:06:57
Nilavilakku is just a Kerala tradition to inaugurate a meeting ! The religious connotations are fast disappearing in the modern world!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക