Image

കുടുംബക്കോടതി: ആക്ഷേപിക്കുവാന്‍ ശ്രമിക്കേണ്ട: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 28 January, 2012
കുടുംബക്കോടതി: ആക്ഷേപിക്കുവാന്‍ ശ്രമിക്കേണ്ട: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
ക്രൈസ്തവസഭാ നിയമങ്ങളെ ആക്ഷേപിക്കുവാന്‍ ശ്രമിക്കേണ്ട: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍
കൊച്ചി : ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുന്ന ക്രൈസ്തവസഭാ നിയമങ്ങളെ ആക്ഷേപിച്ചും അവഹേളിച്ചും നേട്ടം കൊയ്യാന്‍ ആരും ശ്രമിക്കേണ്ടന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

സഭാനിയമത്തിലെ കുടുംബക്കോടതികള്‍ പുതിയ നിയമവും സംവിധാനവുമല്ല. നൂറ്റാണ്ടുകളായുള്ള ക്രൈസ്തവസഭാ സംവിധാനത്തിന്റെ ഭാഗമാണ്. ഇതിന്റെ പേരില്‍ ഉന്നതരായ നിയമജ്ഞരെയും വ്യക്തിത്വങ്ങളെയും അവഹേളിക്കുവാന്‍ ശ്രമിക്കുന്നത് മാന്യതയല്ല. സഭാനിയമങ്ങളെക്കുറിച്ചും സഭയിലെ കുടുംബക്കോടതികളെക്കുറിച്ചും പഠിക്കാത്തവരും അറിവില്ലാത്തവരും നടത്തുന്ന വാഗ്വാദങ്ങളും പ്രസ്താവനകളും പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കുകയില്ലെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക