Image

ഫോമാ കണ്‍വന്‍ഷന് കരുത്തുപകര്‍ന്ന് സ്‌പോണ്‍സര്‍മാരുടെ നിര

പ്രിന്‍സ് മാര്‍ക്കോസ്-emalayalee Published on 04 April, 2016
ഫോമാ കണ്‍വന്‍ഷന് കരുത്തുപകര്‍ന്ന് സ്‌പോണ്‍സര്‍മാരുടെ നിര
ന്യൂയോര്‍ക്ക്: ജൂലൈ ഏഴുമുതല്‍ മയാമിയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന്റെ ഗ്രാന്റ് സ്‌പോണ്‍സറായി പ്രശസ്ത ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് രംഗത്തുവന്നു. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂലന്‍സ് ഗ്രൂപ്പ്, മെറ്റ്‌ലൈഫ് (ജോര്‍ജ് ജോസഫ്), എയ്‌റോ കണ്‍ട്രോള്‍സ്, ജയലക്ഷ്മി സില്‍ക്‌സ് തുടങ്ങിയവര്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായും മുന്നോട്ടുവന്നതായി ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മീഡിയ കണക്ടിലെ ആനി ലിബുവാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതെന്നും അതിനു താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ആനന്ദന്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ഭംഗിയായി പോകുന്നുവെങ്കിലും സ്‌പോണ്‍സര്‍മാര്‍ കുറവായിരുന്നു. അതായിരുന്നു ഇപ്പോള്‍ നികത്തപ്പെട്ടത്.

സ്‌കൈലൈന്‍, അസറ്റ് ഹോംസ് തുടങ്ങിയവര്‍ ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായും മുന്നോട്ടുവന്നിട്ടുണ്ട്. ഫോമ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കലാണ് അവരുമായി ബന്ധപ്പെട്ടത്.

ജയലക്ഷ്മി സില്‍ക്‌സ് കണ്‍വന്‍ഷന്‍ വേദിയില്‍ ഫാഷന്‍ ഷോ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അമേരിക്കയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആനി ലിബു പറഞ്ഞു. ഫോമയുടെ പ്രശസ്തിയും പ്രാധാന്യവും എല്ലാ മലയാളികളും അംഗീകരിക്കുന്നുവെന്നതിന്റെ തെളിവുമാണിത്- അവര്‍ പറഞ്ഞു.

സമ്മേളനത്തില്‍ സംസാരിച്ച വര്‍ഗീസ് മുലന്‍ തന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മൂലന്‍സ് ഗ്രൂപ്പിന്റെ വിജയ് മസാലയാണ് ഗള്‍ഫില്‍ ഏറ്റുമധികം വില്‍ക്കപ്പെടുന്നത്. വലിയ പരസ്യങ്ങളില്ല, ഉത്പന്നത്തിന്റെ മേന്മയിലാണ് തങ്ങള്‍ ശ്രദ്ധിക്കുന്നത്. അമേരിക്കയിലും വിജയ് മസാല ഇപ്പോള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അങ്കമാലിയിലും പാലക്കാട്ടും, ഗള്‍ഫിലുമുള്ള ഫാക്ടറികളില്‍ നിന്നുമാണ് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ തങ്ങള്‍ എത്തിക്കുന്നത്.

ബിസിനസിനോടൊപ്പം ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മൂലന്‍സ് ഗ്രൂപ്പ് നടത്തുന്നുണ്ട്. ഹൃദയശസ്ത്രക്രിയയ്ക്കും മറ്റും ഒട്ടേറെ പേര്‍ക്ക് സഹായമെത്തിക്കുന്നു. ലാഭം മാത്രമല്ല സേവനവും ലക്ഷ്യമിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു.

എല്ലാ സമ്മേളനങ്ങള്‍ക്കും താന്‍ സ്‌പോണ്‍സര്‍ ആകാറുണ്ടെങ്കിലും തിരിച്ച് തനിക്ക് എന്തെങ്കിലും ലഭിച്ച ചരിത്രമില്ലെന്ന് ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ്) പറഞ്ഞു. എന്നാല്‍ പതിവിനു വിപരീതമായി ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ തനിക്ക് ബിസിനസ് നല്‍കിക്കൊണ്ടാണ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയത്.

മെറ്റ്‌ലൈഫും- മാസ് മ്യൂച്വലും താമസിയാതെ ഒന്നാവുകയാണ്. മെറ്റ്‌ലൈഫിനു പുറമെ നൂറോളം കമ്പനികളുടെ പോളിസി വില്‍ക്കാന്‍ അംഗീകാരമുള്ള ചുരുക്കം ചിലരിലൊരാളാണ് താന്‍. ഓരോരുത്തരുടേയും പ്രശ്‌നങ്ങളെ മനസിലാക്കി ഏതു കമ്പനിയുടെ പോളിസിയാണ് നല്ലതെന്നു ഉപദേശിക്കുന്ന ഫൈനാന്‍ഷ്യല്‍ പ്ലാനറാണ് താന്‍. വ്യക്തമായ പ്ലാനിംഗ് ഇല്ലാത്തതാണ് നമ്മുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം.
ഫോമാ കണ്‍വന്‍ഷന് കരുത്തുപകര്‍ന്ന് സ്‌പോണ്‍സര്‍മാരുടെ നിര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക