Image

കമിതാക്കളായ അമ്മായിയും അനന്തരവനും ആത്മഹത്യചെയ്‌തു

Published on 18 June, 2011
കമിതാക്കളായ അമ്മായിയും അനന്തരവനും ആത്മഹത്യചെയ്‌തു
ചെങ്ങന്നൂര്‍: സഹോദരിയുടെ പുത്രനുമായി പ്രണയത്തിലായിരുന്ന വീട്ടമ്മയും യുവാവും ഒരേ കയറില്‍ തൂങ്ങിമരിച്ചു. ചെങ്ങന്നൂര്‍ പേരിശേരി മാമ്പള്ളില്‍ മുരളിയുടെ ഭാര്യ രതി (36), കൊല്ലം കാവനാട്‌ ജി.ജി. നിവാസില്‍ ശിവദാസന്റെ മകന്‍ ഗിരീഷ്‌ (24) എന്നിവരെയാണ്‌ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്‌ടത്തിയത്‌. ഇന്നലെ സന്ധ്യയ്‌ക്ക്‌ ഏഴോടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌.സ്വര്‍ണപ്പണിക്കാരനായ മുരളി ഉച്ചയ്‌ക്ക്‌ ഭക്ഷണം കഴിച്ച്‌ കടയിലേക്ക്‌ മടങ്ങിപ്പോയിരുന്നു. വൈകുന്നേരം ബന്ധുക്കളായ ചിലര്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നതു കണ്‌ട്‌ മുരളിയെ ഫോണില്‍ വിളിച്ചതനുസരിച്ച്‌ വീട്ടിലെത്തി. ഭാര്യയെ വിളിച്ചെങ്കിലും വിളികേള്‍ക്കാഞ്ഞതിനേതുടര്‍ന്ന്‌ തുറന്നുകിടന്ന കിടപ്പുമുറിയിലെ ജനാലവഴി നോക്കിയപ്പോഴാണ്‌ ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക