Image

മസ്‌കറ്റില്‍ റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

സേവ്യര്‍ കാവാലം Published on 28 January, 2012
മസ്‌കറ്റില്‍ റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു
മസ്‌കറ്റ്‌: ഇന്ത്യയുടെ 63-ാമത്‌ റിപ്പബ്ലിക്‌ ദിനം മസ്‌കറ്റില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലും വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലും ആഘോഷിച്ചു. സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്‌. മുകുള്‍ ദേശീയ പതാക ഉയര്‍ത്തി. ഖോബ്ര ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സൈറ്റില്‍ നടന്ന ആഘോഷ പരിപാടികളില്‍ സ്ഥാനപതി ജെ.എസ്‌. മുകുള്‍ പങ്കെടുത്ത്‌ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്റെ റിപ്പബ്ലിക്‌ ദിന സന്ദേശം വായിച്ചു.
മസ്‌കറ്റില്‍ റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക