Image

പ്രമേഹം ഹൃദയാഘാതമുണ്ടാക്കും

Published on 28 January, 2012
പ്രമേഹം ഹൃദയാഘാതമുണ്ടാക്കും
മുതിര്‍ന്നവരില്‍ മാത്രമല്ല. ടീനേജുകാരിലും ഇപ്പോള്‍ കാണപ്പെടുന്ന രോഗമാണ്‌ പ്രമേഹം. പ്രമേഹം ഹൃദയാഘാതത്തിനും കാരണമാകാറുണ്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാന്‍ നോക്കുന്നതാണ്‌ നല്ലത്‌. ഇതിന്‌ ഭക്ഷണനിയന്ത്രണത്തോടോപ്പം എക്‌സൈര്‍സൈസും ശീലമാക്കണം.

ഡോക്ടറുടെ അഭിപ്രായം തേടിയിട്ടുവേണം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ വ്യയാമം ചെയ്യേണ്ടത്‌. അതുപോലെ പഞ്ചസാരയുടെ തോത്‌ എത്രത്തോളമുണ്ടെന്ന്‌ അറിഞ്ഞിരിക്കുകയും വേണം. പ്രമേഹരോഗികള്‍ വെറുംവയറോടെ വ്യായാമം ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. പഞ്ചസാര ചേര്‍ക്കാത്ത ബിസ്‌ക്കറ്റുകളോ മറ്റു സ്‌നാക്കുകളോ കഴിക്കാം. വ്യായാമം തുടങ്ങുന്നതിന്‌ മുന്‍പ്‌ വാം അപ്‌ വ്യായാമങ്ങള്‍ ചെയ്യണം. ജോഗിങ്ങ്‌ ചെയ്യുന്നത്‌ നല്ലൊരു വാം അപ്‌ എക്‌സര്‍സൈസാണ്‌. പതുക്ക തുടങ്ങി പിന്നീട്‌ വേഗം കൂട്ടാം. വ്യായാമത്തിന്‌ ശേഷം റിലാക്‌സ്‌ ചെയ്യേണ്ടതും ആവശ്യം തന്നെ. ഏറോബിക്‌സ്‌ വ്യയാമങ്ങളാണ്‌ പ്രമേഹരോഗികള്‍ക്ക്‌ ഏറ്റവും ചേര്‍ന്നത്‌. നടക്കുക, ജോഗിംങ്ങ്‌, സൈക്കിള്‍ ചവിട്ടുക തുടങ്ങിയവ ഇവര്‍ക്ക്‌ ചെയ്യാവുന്ന വ്യയാമങ്ങളാണ്‌. കാര്‍ഡിയോ എക്‌സര്‍സൈസുകളും നല്ലതാണ്‌.
പ്രമേഹം ഹൃദയാഘാതമുണ്ടാക്കുംപ്രമേഹം ഹൃദയാഘാതമുണ്ടാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക